കായികം

അര്‍ജന്റീനയുടെ അടുത്ത മത്സരം മാര്‍ച്ചില്‍? ബെല്‍ജിയം എതിരാളികളായേക്കും

സമകാലിക മലയാളം ഡെസ്ക്

ലോകകപ്പിന് ശേഷം അര്‍ജന്റീനയുടെ അടുത്ത മത്സരം ഈ വര്‍ഷം മാര്‍ച്ചിലെന്ന് റിപ്പോര്‍ട്ട്. ബെല്‍ജിയത്തെയാണ് മെസിയും കൂട്ടരും ലോകകപ്പിന് ശേഷം ആദ്യം നേരിടാന്‍ പോകുന്നത്. 

ലോക ചാമ്പ്യന്മാരായതിന് ശേഷമുള്ള ആദ്യ മത്സരത്തില്‍ ബെല്‍ജിയത്തിന് എതിരെ ഇറങ്ങാന്‍ അര്‍ജന്റീന ഫുട്‌ബോള്‍ അസോസിയേഷന്‍ ശ്രമിക്കുന്നു. മാര്‍ച്ചില്‍ സ്വീഡന് എതിരെ ബെല്‍ജിയം ഇറങ്ങുന്നുണ്ട്. യൂറോകപ്പ് യോഗ്യതാ മത്സരത്തിലാണ് ഇത്. 

മാര്‍ച്ചില്‍ ബെല്‍ജിയത്തിന് ഒരു മത്സരം മാത്രമാണ് ഉള്ളത് എന്നതിനാല്‍ അര്‍ജന്റീനക്കെതിരെ കളിച്ചേക്കും എന്നാണ് സൂചനകള്‍. ഖത്തര്‍ ലോകകപ്പില്‍ ഗ്രൂപ്പ് ഘട്ടം കടക്കാതെയാണ് ബെല്‍ജിയം മടങ്ങിയത്. ജയിക്കാനായത് കാനഡക്കെതിരെ മാത്രം. 

ലോക ജേതാക്കളായതിന് ശേഷം യൂറോപ്യന്‍ വമ്പന് എതിരെ അര്‍ജന്റീന ഇറങ്ങുന്നു എന്നതും ആരാധകര്‍ക്ക് ആവേശം നല്‍കുന്നതാണ്. അര്‍ജന്റൈന്‍ കുപ്പായത്തില്‍ തുടരും എന്ന് മെസി വ്യക്തമാക്കിയിട്ടുണ്ട്. ലോകകപ്പിന് ശേഷം വിരമിക്കും എന്നാണ് എയ്ഞ്ചല്‍ ഡി മരിയ പറഞ്ഞിരുന്നത് എങ്കിലും അടുത്ത കോപ്പ അമേരിക്ക വരെ താരവും ടീമില്‍ തുടരാനാണ് സാധ്യതകള്‍.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ലോക്‌സഭാ തെരഞ്ഞെടുപ്പ്:മൂന്നാം ഘട്ടം ഇന്ന്, 11 സംസ്ഥാനങ്ങളില്‍ ജനവിധി

വാഷിങ് മെഷീന്‍ ഓണ്‍ ചെയ്ത് ഉറങ്ങാന്‍ പോകുന്ന ശീലമുണ്ടോ? അരുത് ! നിര്‍ദേശവുമായി കെഎസ്ഇബി

കള്ളക്കടല്‍ പ്രതിഭാസം, ഇന്നും കടലാക്രമണത്തിന് സാധ്യത; ജാഗ്രതാ നിര്‍ദേശം

സെഞ്ച്വറി കരുത്ത് ! സൂര്യകുമാര്‍ തിളങ്ങി, സണ്‍റൈസേഴ്സ് ഹൈദരാബാദിനെ വീഴ്ത്തി മുംബൈ ഇന്ത്യന്‍സ്

പാലക്കാട് ട്രെയിന്‍ ഇടിച്ച് കാട്ടാന ചെരിഞ്ഞു; ലോക്കോ പൈലറ്റിനെതിരെ കേസെടുക്കും