കായികം

അക്ഷറിന്റേയും സൂര്യകുമാറിന്റേയും പോരാട്ടം പാഴായി; ശ്രീലങ്കയ്ക്ക് മുൻപിൽ വീണ് ഇന്ത്യ, തോൽവി 16 റൺസിന്

സമകാലിക മലയാളം ഡെസ്ക്

പൂണെ; ശ്രീലങ്കയ്ക്കെതിരായ ട്വന്റി 20 പരമ്പരയിലെ രണ്ടാം മത്സരത്തിൽ ഇന്ത്യയ്ക്ക് തോൽവി. അവസാനം വരെ ആവേശം നിറഞ്ഞുനിന്ന മത്സരത്തിൽ 16 റൺസിനാണ് ഇന്ത്യയെ ശ്രീലങ്ക പരാജയപ്പെടുത്തിയത്. ശ്രീലങ്ക ഉയര്‍ത്തിയ 207 റണ്‍സ് വിജയലക്ഷ്യത്തിലേക്ക് പൊരുതിയ ഇന്ത്യയ്ക്ക് എട്ടു വിക്കറ്റ് നഷ്ടത്തില്‍ 190 റണ്‍സിലെത്താനേ സാധിച്ചുള്ളൂ.  ഇതോടെ മൂന്ന് മത്സരങ്ങളടങ്ങിയ പരമ്പരയില്‍ ശ്രീലങ്ക ഇന്ത്യയ്ക്കൊപ്പമെത്തി (1-1).

207 റൺസ് വിജയലക്ഷ്യവുമായി ഇറങ്ങിയ ഇന്ത്യയുടെ മുന്‍നിര തകര്‍ന്നപ്പോള്‍ സൂര്യകുമാര്‍ യാദവ്, അക്ഷര്‍ പട്ടേല്‍, ശിവം മാവി എന്നിവരാണ് പൊരുതി നിന്നത്. അവസാന ഓവറിൽ 21 റൺസ് വേണം എന്ന നിലയിലായി. എന്നാൽ മൂന്നാം ബോളിൽ അക്ഷർ പട്ടേൽ പുറത്തായത് ഇന്ത്യയുടെ വിജയപ്രതീക്ഷയ്ക്ക് തിരിച്ചടിയായി. നാല് റൺസ് മാത്രമാണ് അവസാന ഓവറിൽ ഇന്ത്യയ്ക്ക് നേടാനായത്.  31 പന്തില്‍ നിന്ന് ആറ് സിക്‌സും മൂന്ന് ഫോറുമടക്കം 65 റണ്‍സെടുത്ത അക്ഷര്‍ പട്ടേലാണ് ഇന്ത്യയുടെ ടോപ് സ്‌കോറര്‍. 

മുന്‍നിര തകര്‍ന്നപ്പോള്‍ ഇന്ത്യയ്ക്കായി പൊരുതിയത് സൂര്യകുമാര്‍ യാദവ്, അക്ഷര്‍ പട്ടേല്‍, ശിവം മാവി എന്നിവരായിരുന്നു. തകര്‍ത്തടിച്ച് 31 പന്തില്‍ നിന്ന് ആറ് സിക്‌സും മൂന്ന് ഫോറുമടക്കം 65 റണ്‍സെടുത്ത അക്ഷര്‍ പട്ടേലാണ് ഇന്ത്യയുടെ ടോപ് സ്‌കോറര്‍. അവസാന ഓവറിലെ മൂന്നാം പന്തില്‍ അക്ഷര്‍ പുറത്തായതോടെ ഇന്ത്യയുടെ പ്രതീക്ഷയും അവസാനിച്ചു. 15 പന്തില്‍ നിന്ന് രണ്ട് വീതം സിക്‌സും ഫോറുമടക്കം 26 റണ്‍സെടുത്ത ശിവം മാവിയും ടീമിനായി മികച്ച പ്രകടനം പുറത്തെടുത്തു. 

വിജയ പ്രതീക്ഷയിൽ നിൽക്കെയാണ് 16-ാം ഓവറില്‍ സുര്യകുമാറിനെ നഷ്ടപ്പെടുന്നത്. 36 പന്തില്‍ നിന്ന് മൂന്ന് വീതം സിക്‌സും ഫോറുമടക്കം 51 റണ്‍സെടുത്താണ് സൂര്യ മടങ്ങിയത്. എന്നാല്‍ ഏഴാം വിക്കറ്റില്‍ അക്ഷറിനൊപ്പം ചേര്‍ന്ന ശിവം മാവി തകര്‍ത്തടിച്ചതോടെ ഇന്ത്യയ്ക്ക് വീണ്ടും പ്രതീക്ഷ കൈവന്നു. 15 പന്തില്‍ നിന്ന് രണ്ട് വീതം സിക്‌സും ഫോറുമടക്കം 26 റണ്‍സെടുത്ത ശിവം മാവിയും ടീമിനായി മികച്ച പ്രകടനം പുറത്തെടുത്തു. അവസാന ഓവർ വരെ ആവേശം നിന്നെങ്കിലും ശ്രീലങ്കൻ ബോളിങ്ങിനു മുന്നിൽ ഇന്ത്യ വീഴുകയായിരുന്നു. 

ലങ്കയ്ക്കായി ദില്‍ഷന്‍ മധുഷങ്ക, കസുന്‍ രജിത, ദസുന്‍ ഷാനക എന്നിവര്‍ രണ്ട് വിക്കറ്റ് വീതം വീഴ്ത്തി. നേരത്തെ ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റിങ്ങിനിറങ്ങിയ ലങ്ക 20 ഓവറില്‍ ആറു വിക്കറ്റ് നഷ്ടത്തില്‍ 206 റണ്‍സെടുത്തിരുന്നു. അര്‍ധ സെഞ്ചുറി നേടിയ ഓപ്പണര്‍ കുശാല്‍ മെന്‍ഡിസ്, ക്യാപ്റ്റന്‍ ദസുന്‍ ഷാനക എന്നിവരുടെ ഇന്നിങ്സുകളാണ് ലങ്കയെ മികച്ച സ്‌കോറിലെത്തിച്ചത്.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

തനിക്കെതിരെ ഗൂഢാലോചന നടത്തുന്നു, ശോഭാ സുരേന്ദ്രനും നന്ദകുമാറിനുമെതിരെ ഡിജിപിക്ക് പരാതി നല്‍കി ഇ പി ജയരാജന്‍

കിക്ക് ബോക്സിങ്ങും പെൺകുട്ടികളുമായി കറക്കവും; കുപ്രസിദ്ധ മോഷ്ടാവ് ജിമ്മൻ കിച്ചു പിടിയിൽ

കനത്ത ചൂട്; കണ്ണൂരിലും തൃശൂരിലും വയലുകളില്‍ തീ പിടിത്തം

48 മണിക്കൂര്‍ ഇനി പ്രചാരണത്തില്‍ പങ്കാളിയാവരുത്, കെസിആറിനെ വിലക്കി തെരഞ്ഞെടുപ്പ് കമ്മീഷന്‍

മേയർ-ബസ് ഡ്രൈവർ തർക്കം; സിസിടിവി മെമ്മറി കാർഡ് കാണാത്തതിൽ കേസ്