കായികം

തകര്‍പ്പന്‍ ട്രിപ്പിള്‍ സെഞ്ച്വറിയുമായി പൃഥ്വി ഷാ; റെക്കോഡ് തിരുത്തി യുവതാരം

സമകാലിക മലയാളം ഡെസ്ക്

ഗുവാഹത്തി: തകര്‍പ്പന്‍ ട്രിപ്പിള്‍ സെഞ്ച്വറിയുമായി ഇന്ത്യന്‍ ടീമിലേക്ക് ശക്തമായ അവകാശവാദമുന്നയിച്ച് യുവതാരം പൃഥ്വി ഷാ. അസമിനെതിരായ രഞ്ജിട്രോഫി മത്സരത്തിലാണ് പൃഥ്വി ട്രിപ്പിള്‍ സെഞ്ച്വറി നേടിയത്. രഞ്ജിയില്‍ ഒരു മുംബൈ താരം നേടുന്ന ഏറ്റവും ഉയര്‍ന്ന സ്‌കോര്‍ കൂടിയാണ് പൃഥ്വി ഷാ നേടിയത്. 

അസമിനെതിരെ 379 റണ്‍സാണ് പൃഥ്വി ഷാ നേടിയത്. 383 പന്തിലാണ് പ്രിഥ്വിയുടെ ട്രിപ്പിള്‍. രഞ്ജിയിലെ ഏറ്റവും ഉയര്‍ന്ന രണ്ടാമത്തെ ഉയര്‍ന്ന വ്യക്തിഗത സ്‌കോര്‍ കൂടിയാണിത്. ഈ സീസണില്‍ പൃഥ്വി ഷാ നേടുന്ന ആദ്യ സെഞ്ച്വറി നേട്ടമാണിത്. മുംബൈക്ക് വേണ്ടി രഞ്ജിയില്‍ സഞ്ജയ് മഞ്ജരേക്കര്‍ നേടിയ 377 റണ്‍സായിരുന്നു ഇതുവരെ ഏറ്റവും ഉയര്‍ന്ന സ്‌കോര്‍.

ഈ റെക്കോഡാണ് 23 കാരനായ പൃഥ്വി മറികടന്നത്. 1990-91 സീസണില്‍ ഹൈദരാബാദിനെതിരെയായിരുന്നു മഞ്ജരേക്കറുടെ ഇന്നിംഗ്‌സ്. 1948-49 സീസണില്‍ സൗരാഷ്ട്രക്കെതിരെ മഹാരാഷ്ട്രയുടെ ബിബി നിംബാല്‍ക്കര്‍ നേടിയ 443 നോട്ടൗട്ട് ആണ് രഞ്ജി ട്രോഫിയുടെ ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന വ്യക്തിഗത സ്‌കോര്‍. ഇത് ഇതുവരെ ഒരു താരവും മറികടന്നിട്ടില്ല.

ഈ വാര്‍ത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ഹിന്ദുക്കള്‍ക്കും മുസ്ലീങ്ങള്‍ക്കുമായി പ്രത്യേക ബജറ്റ്; 15 ശതമാനവും ന്യൂനപക്ഷങ്ങള്‍ക്കായി നല്‍കാന്‍ കോണ്‍ഗ്രസ് ശ്രമിച്ചു; വിവാദ പരാമര്‍ശവുമായി മോദി

പ്രബീര്‍ പുര്‍കായസ്ത ജയില്‍ മോചിതനായി; വീഡിയോ

കരിപ്പൂരിൽ നിന്നുള്ള രണ്ട് വിമാനങ്ങൾ റദ്ദാക്കി എയർ ഇന്ത്യ

സംസ്ഥാനത്ത് കാലവര്‍ഷം മെയ് 31ന് എത്തും

കെഎസ് ഹരിഹരനെ അസഭ്യം വിളിച്ച കേസില്‍ ആറുപേര്‍ അറസ്റ്റില്‍