കായികം

കൊല്‍ക്കത്ത ഏകദിനത്തില്‍ ലങ്കയ്ക്ക് ബാറ്റിങ്ങ്; പരിക്കേറ്റ ചാഹല്‍ പുറത്ത്

സമകാലിക മലയാളം ഡെസ്ക്

കൊല്‍ക്കത്ത: ഇന്ത്യക്കെതിരായ രണ്ടാം ഏകദിന മത്സരത്തില്‍ ശ്രീലങ്കയ്ക്ക് ബാറ്റിങ്ങ്. ടോസ് നേടിയ ലങ്കന്‍ നായകന്‍ ദാസുന്‍ സനക ബാറ്റിങ്ങ് തെരഞ്ഞെടുക്കുകയായിരുന്നു. ഇന്ത്യന്‍ നിരയില്‍ ഒരു മാറ്റമുണ്ട്. 

പരിക്കേറ്റ സ്പിന്നര്‍ യൂസ്‌വേന്ദ്ര ചാഹലിന് പകരം കുല്‍ദീപ് യാദവിനെ ഇന്ത്യ അന്തിമ ഇലവനില്‍ ഉള്‍പ്പെടുത്തി. ശ്രീലങ്കന്‍ ടീമില്‍ രണ്ടു മാറ്റങ്ങളുണ്ട്. ഓപ്പണര്‍ പാഥും നിസങ്ക, പേസര്‍ ദില്‍ഷന്‍ മധുസങ്കെ എന്നിവരെ  ഒഴിവാക്കി.

നിസങ്കയ്ക്ക് പകരം നുവാനിഡു ഫെര്‍ണാണ്ടോ ഏകദിനത്തില്‍ അരങ്ങേറ്റം കുറിച്ചു. മധുസങ്കയ്ക്ക് പകരം ലാഹിരു കുമാരയും ടീമിലെത്തി.  ആദ്യ മത്സരം ഇന്ത്യ 67 റണ്‍സിന് വിജയിച്ചിരുന്നു. 

കൊല്‍ക്കത്തയില്‍ നടക്കുന്ന ഈ മത്സരവും വിജയിച്ചാല്‍ മൂന്ന് ഏകദിനങ്ങള്‍ അടങ്ങിയ പരമ്പര ഇന്ത്യയ്ക്ക് നേടാനാകും. കൊല്‍ക്കത്ത ഈഡന്‍ ഗാര്‍ഡന്‍സില്‍ അഞ്ചു വര്‍ഷത്തിന് ശേഷമാണ് ഏകദിന മത്സരം നടക്കുന്നത്.

ഈ വാര്‍ത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

കോടതി ഇടപെട്ടു; മേയര്‍ ആര്യ രാജേന്ദ്രനും സച്ചിന്‍ദേവ് എംഎല്‍എയ്ക്കുമെതിരെ കേസ്

മോഹന്‍ ബഗാനെ വീഴ്ത്തി; രണ്ടാം ഐഎസ്എല്‍ കിരീടം ചൂടി മുംബൈ സിറ്റി

ഗുജറാത്ത് ടൈറ്റന്‍സിനെതിരെ റോയല്‍ ചലഞ്ചേഴ്‌സ് ബംഗളൂരുവിന് 148 റണ്‍സ് വിജയ ലക്ഷ്യം

സൗബിനേയും ഷോൺ ആന്റണിയേയും 22 വരെ അറസ്റ്റ് ചെയ്യരുത്; ‘മഞ്ഞുമ്മൽ ബോയ്സ്’ കേസിൽ ഹൈക്കോടതി

സുഗന്ധഗിരി മരംമുറി: സൗത്ത് വയനാട് ഡിഎഫ്ഒ എ ഷജ്‌നയെ സര്‍ക്കാര്‍ സ്ഥലം മാറ്റി