കായികം

കോഹ്‌ലിയും അടിച്ചു 'ഹെലികോപ്റ്റര്‍ സിക്‌സ്!'- മൈതാനത്ത് വീണ്ടും 'മഹി ഷോട്ട്' (വീഡിയോ) 

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: കരിയറിലെ മോശം ടൈമിന് വിരാമമിട്ട് വിരാട് കോഹ്‌ലി മിന്നും ഫോമില്‍ കളിക്കുകയാണ് ഇപ്പോള്‍. കഴിഞ്ഞ നാല് ഏകദിന പോരാട്ടങ്ങളില്‍ മൂന്നാം സെഞ്ച്വറി തിരുവനന്തപുരത്ത് താരം കുറിച്ചു. ശ്രീലങ്കക്കെതിരായ മൂന്നാമത്തേയും അവസാനത്തേയും ഏകദിനത്തില്‍ പുറത്താകാതെ 166 റണ്‍സാണ് കോഹ്‌ലി അടിച്ചുകൂട്ടിയത്. എട്ട് സിക്‌സും 13 ഫോറുകളും ആ ഇന്നിങ്‌സിന് തൊങ്ങല്‍ ചാര്‍ത്തി. 

മത്സരത്തില്‍ താരം അടിച്ച ഒരു സിക്സ് ശ്രദ്ധേയമായി. ഇതിഹാസ താരം എംഎസ് ധോനിയെ അനുസ്മരിപ്പിക്കുന്നതായിരുന്നു ഈ സിക്‌സ്. തലയുടെ ഫേവറിറ്റായ 'ഹെലികോപ്റ്റര്‍ ഷോട്ടി'ലൂടെയാണ് കോഹ്‌ലിയും പന്ത് അതിര്‍ത്തി കടത്തിയത്.  

താരത്തിന്റെ സിക്‌സ് കണ്ടപ്പോള്‍ കമന്റേറ്റര്‍മാരും ധോനിയെ പരാമര്‍ശിച്ചു. പിന്നാലെ ഈ ഷോട്ടിനെ കോഹ്‌ലി തന്നെ വിശേഷിപ്പിച്ചത് 'മഹി ഷോട്ട്' എന്നാണ്. ഇതിന്റെ ദൃശ്യങ്ങള്‍ ആരാധകര്‍ ഏറ്റെടുത്തു. വീഡിയോ സാമൂഹിക മാധ്യമങ്ങളില്‍ വൈറലായി. 

കരിയറിലെ 46ാം ഏകദിന സെഞ്ച്വറിയാണ് കോഹ്‌ലി കാര്യവട്ടം ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയത്തില്‍ കുറിച്ചത്. അവസാന മത്സരത്തില്‍ റെക്കോര്‍ഡ് ജയം സ്വന്തമാക്കി ശ്രീലങ്കക്കെതിരായ ഏകദിന പരമ്പര ഇന്ത്യ തൂത്തുവാരി.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

മുന്നറിയിപ്പില്ലാതെ എയര്‍ ഇന്ത്യ സര്‍വീസുകള്‍ റദ്ദാക്കി; വിമാനത്താവളത്തില്‍ കുടുങ്ങി യാത്രക്കാര്‍

എസ്എസ്എൽസി പരീക്ഷാഫലം ഇന്ന് ; വേ​ഗത്തിൽ ഫലമറിയാം ഈ ആപ്പ്, വെബ്സൈറ്റുകളിലൂടെ

കോൺ​ഗ്രസിന് എതിരായ ബിജെപി വീഡിയോ നീക്കണം; എക്സിനോട് തെരഞ്ഞെടുപ്പ് കമ്മീഷൻ

എൻസിഇആർടി പാഠ പുസ്തകം വ്യാജമായി അച്ചടിച്ചു; കൊച്ചിയിൽ 2 സ്വകാര്യ സ്ഥാപനങ്ങൾക്കെതിരെ കേസ്

'ബാക്കി അണ്ണൻ നോക്കിക്കോളാം'; 'ആവേശം' ഒടിടിയിലേക്ക്, മെയ് ഒൻപതു മുതൽ ആമസോൺ പ്രൈമിൽ