കായികം

തകര്‍ത്തടിച്ച് ഗില്‍;  19 ഫോര്‍, 9 സിക്‌സര്‍; ന്യൂസിലന്‍ഡിനെതിരെ ഇരട്ട സെഞ്ച്വറി; ന്യൂസിലന്‍ഡിന് വിജയലക്ഷ്യം 350

സമകാലിക മലയാളം ഡെസ്ക്

ഹൈദരബാദ്‌: ന്യൂസീലന്‍ഡിനെതിരായ ആദ്യ ഏകദിനത്തില്‍ ഇന്ത്യന്‍ ഓപ്പണര്‍ ശുഭ്മന്‍ ഗില്ലിന് ഇരട്ടസെഞ്ച്വറി. 146 പന്തില്‍ നിന്നാണ് ഗില്ലിന്റെ നേട്ടം. ഇതോടെ ഏകദിനത്തില്‍ ഇരട്ട സെഞ്ച്വറി നേടുന്ന അഞ്ചാമത്തെ ഇന്ത്യന്‍ താരമായി ഗില്‍. ഏകദിന ക്രിക്കറ്റില്‍ ഇരട്ട സെഞ്ച്വറി നേടുന്ന പ്രായം കുറഞ്ഞ താരവും ഗില്ലാണ്. 

19 ഫോറുകളും ഒന്‍പത് സിക്‌സും ഗില്‍ ബൗണ്ടറി കടത്തി. ശീലങ്കയ്‌ക്കെതിരായ കഴിഞ്ഞ ഏകദിനത്തിലും ഗില്‍ സെഞ്ചറി നേടിയിരുന്നു. മത്സരത്തില്‍ ഇന്ത്യ 8 വിക്കറ്റ് നഷ്ടത്തില്‍ 349 റണ്‍സ് നേടി. 149 പന്തില്‍ നിന്ന് ഗില്‍ നേടിയത് 208 റണ്‍സാണ്

ഇന്ത്യന്‍ നിരയില്‍ ക്യാപ്റ്റന്‍ രോഹിത് ശര്‍മ (38 പന്തില്‍ 34), വിരാട് കോലി (10 പന്തില്‍ എട്ട്), ഇഷാന്‍ കിഷന്‍ (14 പന്തില്‍ അഞ്ച്), സൂര്യകുമാര്‍ യാദവ് (26 പന്തില്‍ 31) എന്നിവരാണു പുറത്തായത്. മികച്ച തുടക്കമാണ് ഓപ്പണര്‍മാര്‍ ഇന്ത്യയ്ക്കു നല്‍കിയത്. ഒന്നാം വിക്കറ്റില്‍ 60 റണ്‍സ് രോഹിതും ഗില്ലും ചേര്‍ന്നു കൂട്ടിച്ചേര്‍ത്തു. ബ്ലെയര്‍ ടിക്‌നറിന്റെ പന്തില്‍ ഡാരില്‍ മിച്ചല്‍ ക്യാച്ചെടുത്താണ് ഇന്ത്യന്‍ ക്യാപ്റ്റന്റെ പുറത്താകല്‍. കോലിയും ഇഷാനും നിരാശപ്പെടുത്തി.

കോലി മിച്ചല്‍ സാന്റ്‌നറുടെ പന്തില്‍ ബോള്‍ഡായപ്പോള്‍, ഇഷാന്‍ ലോക്കി ഫെര്‍ഗൂസന്റെ പന്തില്‍ വിക്കറ്റ് കീപ്പര്‍ ടോം ലാതം ക്യാച്ചെടുത്തു പുറത്തായി. നാലു ബൗണ്ടറുകളോടെ 31 റണ്‍സെടുത്ത സൂര്യകുമാര്‍ യാദവിന്റെ വിക്കറ്റ് ഡാരില്‍ മിച്ചലിനാണ്. മിച്ചല്‍ സാന്റ്‌നര്‍ ക്യാച്ചെടുത്താണു സൂര്യയെ പുറത്താക്കിയത്.

ഹാര്‍ദിക് പാണ്ഡ്യ (28) വാഷിങ്ടണ്‍ സുന്ദര്‍ (12) ശാര്‍ദുല്‍ താക്കൂര്‍ (3) പുറത്താകാതെ കുല്‍ദീപ് യാദവ് അഞ്ചും മുഹമ്മദ് ഷമി 2 റണ്‍സും നേടി.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ചൊവ്വാഴ്ച വരെ 12 ജില്ലകളില്‍ ചൂട് തുടരും, ആലപ്പുഴയിലും കോഴിക്കോടും ഉയര്‍ന്ന രാത്രി താപനില; ബുധനാഴ്ച എറണാകുളത്ത് ശക്തമായ മഴ

മുസ്തഫിസുറിനു പകരം സാന്റ്‌നര്‍; ചെന്നൈക്കെതിരെ പഞ്ചാബ് ആദ്യം ബൗള്‍ ചെയ്യും

റിലീസിന്റെ തലേദിവസം കഥ പ്രവചിച്ച് പോസ്റ്റ്: 'മലയാളി ഫ്രം ഇന്ത്യ' കോപ്പിയടിയെന്ന് ആരോപണം; ചർച്ചയായി നിഷാദ് കോയയുടെ പോസ്റ്റ്

വീണ്ടും ആള്‍ക്കൂട്ട വിചാരണ: 17കാരിയെ ബലാത്സംഗം ചെയ്യാന്‍ ശ്രമിച്ചെന്ന് ആരോപിച്ച് മേഘാലയയില്‍ രണ്ടു യുവാക്കളെ തല്ലിക്കൊന്നു

'ഹർദിക് പാണ്ഡ്യയേക്കാൾ മികച്ച ഫാസ്റ്റ് ബൗളിങ് ഓൾ റൗണ്ടർ ഇന്ത്യയിൽ വേറെ ആരുണ്ട്?'