കായികം

15 ഫോര്‍, 2 സിക്‌സര്‍; 87പന്തില്‍ നിന്ന് സെഞ്ച്വറി അടിച്ച്  ശുഭ് മാന്‍ ഗില്‍; 32 ഓവറില്‍ 200 കടന്ന് ഇന്ത്യ

സമകാലിക മലയാളം ഡെസ്ക്

ഹൈദരബാദ്: ന്യൂസിലന്‍ഡിനെതിരായ അദ്യഏകദിനത്തില്‍ ഇന്ത്യന്‍താരം ശുഭ്മാന്‍ ഗില്ലിന് സെഞ്ച്വറി. 87 പന്തില്‍ നിന്നാണ് ഗില്ലിന്റെ സെഞ്ച്വറി നേട്ടം.. 32 ഓവര്‍ പിന്നിടുമ്പോള്‍ ഇന്ത്യ നാല് വിക്കറ്റ് നഷ്ടത്തില്‍ 201 എന്ന നിലയിലാണ്.

105 റണ്‍സുമായി ശുഭ്മാന്‍ ഗില്ലും 5 റണ്‍സെടുത്ത് ഹാര്‍ദിക് പാണ്ഡ്യയുമാണ് ക്രീസില്‍. 15 ഫോറുകളും രണ്ട് സിക്‌സുകളും ഗില്ലിന്റെ സെഞ്ച്വറി നേട്ടത്തില്‍ ഉള്‍പ്പെടുന്നു. രോഹിത് ശര്‍മ 34 റണ്‍സിന് പുറത്തായി. പിന്നാലെ എത്തിയ വീരാട് കോഹ് ലിയെ ഇടംകയ്യന്‍ സ്പിന്നര്‍  മിച്ചല്‍ സാന്റനര്‍ പുറത്താക്കി. ഇഷാന്‍ കിഷന്‍ അഞ്ച് റണ്‍സും സൂര്യകുമാര്‍ യാദവ് 31 റണ്‍സും നേടി.

ടോസ് നേടിയ ഇന്ത്യന്‍ നായകന്‍ രോഹിത് ശര്‍മ്മ ബാറ്റിങ്ങ് തെരഞ്ഞെടുക്കുകയായിരുന്നുു. ഇന്ത്യന്‍ ഇലവനില്‍ ഇഷാന്‍ കിഷന്‍, വാഷിങ്ടണ്‍ സുന്ദര്‍, ശാര്‍ദൂല്‍ താക്കൂര്‍ എന്നിവര്‍ ഇടംപിടിച്ചു.രോഹിത് ശര്‍മ്മയും ശുഭ്മാന്‍ ഗില്ലുമാണ് ഓപ്പണര്‍മാര്‍. വിരാട് കോഹ്ലി, സൂര്യകുമാര്‍ യാദവ്, ഹാര്‍ദിക് പാണ്ഡ്യ, കുല്‍ദീപ് യാദവ്, മുഹമ്മദ് ഷമി, മുഹമ്മദ് സിറാജ് എന്നിവരാണ് ഇന്ത്യന്‍ ഇലവനിലുള്ള മറ്റു താരങ്ങള്‍.

വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ ടോം ലാതത്തിന്റെ നേതൃത്വത്തിലാണ് ന്യൂസിലന്‍ഡ് കളിക്കാനിറങ്ങുന്നത്. ലാതവും ഫിന്‍ അലനുമാണ് ഓപ്പണര്‍മാര്‍. ക്യാപ്റ്റന്‍ കെയ്ന്‍ വില്യംസണും സിനിയര്‍ ബൗളര്‍ ടിം സൗത്തിക്കും ഏകദിന പരമ്പരയില്‍ കീവീസ് വിശ്രമം അനുവദിച്ചിരിക്കുകയാണ്.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

മുന്നറിയിപ്പില്ലാതെ എയര്‍ ഇന്ത്യ സര്‍വീസുകള്‍ റദ്ദാക്കി; വിമാനത്താവളത്തില്‍ കുടുങ്ങി യാത്രക്കാര്‍

പ്രസിഡന്റ് പദത്തിൽ അഞ്ചാം വട്ടം; പുടിൻ വീണ്ടും അധികാരമേറ്റു

ബിലീവേഴ്‌സ് ചര്‍ച്ച് അധ്യക്ഷന്‍ കെ പി യോഹന്നാന് വാഹനാപകടത്തില്‍ ഗുരുതര പരിക്ക്

ലാവലിന്‍ കേസ് സുപ്രീംകോടതി ഇന്ന് പരി​ഗണിച്ചേക്കും; രണ്ടാഴ്ചയ്ക്കിടെ ലിസ്റ്റ് ചെയ്യുന്നത് മൂന്നാംതവണ

തകര്‍പ്പന്‍ ഇന്നിങ്‌സ് ! ഒറ്റയ്ക്ക് പൊരുതി സഞ്ജു, പുറത്താകല്‍ നാടകീയം; ത്രില്ലര്‍ പോരില്‍ ഡല്‍ഹിക്ക് ജയം