കായികം

ഭാഗ്യം ഇന്ത്യയെ തുണച്ചു; റായ്പൂരില്‍ ടോസ്‌, ന്യൂസിലന്‍ഡിനെ ബാറ്റിങിന് അയച്ചു

സമകാലിക മലയാളം ഡെസ്ക്

റായ്പൂര്‍: ന്യൂസിലന്‍ഡിനെതിരായ രണ്ടാം ഏകദിന മത്സരത്തില്‍ ഇന്ത്യ ബൗളിങ് തെരഞ്ഞെടുത്തു. ടോസ് നേടിയ ഇന്ത്യ ന്യൂസിലന്‍ഡിനെ ബാറ്റിങ്ങിന് അയച്ചു. ആദ്യ ഏകദിനത്തില്‍ ഇന്ത്യ ന്യൂസിലന്‍ഡിനെ 12 റണ്‍സിന് പരാജപ്പെടുത്തിയിരുന്നു. 

മത്സരത്തില്‍ ബാറ്റിങ്ങില്‍ തീ തുപ്പി ഏകദിന ഫോര്‍മാറ്റില്‍ ഡബിള്‍ സെഞ്ച്വറി നേടുന്ന ഏറ്റവും പ്രായം കുറഞ്ഞ കളിക്കാരനായി ശുഭ്മാന്‍ ഗില്‍ ചരിത്രം സൃഷ്ടിച്ച് മത്സരം കൂടിയായിരുന്നു അത്. മറുവശത്ത് തോല്‍ക്കുമെന്ന് ഉറപ്പായ ഘട്ടത്തില്‍ വിസ്മയകരമായി ബാറ്റിങ് പാടവം പുറത്തെടുത്ത് മൈക്കല്‍ ബ്രേസ്‌വെല്ലും ഇന്ത്യന്‍ ആരാധകരെ മുള്‍മുനയില്‍ നിര്‍ത്തി. 

ഇന്ന് ജയിച്ചാല്‍ പരമ്പര സ്വന്തമാക്കാം. ബാറ്റര്‍മാരുടെ ചിറകിലാണ് കുതിപ്പ്. ബൗളിങ്ങില്‍ പക്ഷേ ആ മേന്മ പറയാനില്ല. ഓപ്പണര്‍ ശുഭ്മാന്‍ ഗില്‍, വിരാട് കോഹ്‌ലി എന്നിവരുടെ പ്രകടനങ്ങളാണ് കഴിഞ്ഞ മത്സരങ്ങളിലെ ജയങ്ങള്‍ക്കെല്ലാം ആധാരം. മറുവശത്ത് ക്യാപ്റ്റന്‍ രോഹിത് ശര്‍മയ്ക്ക് വലിയ സ്‌കോര്‍ നേടാനാകുന്നില്ല. രോഹിത് ഒരു നൂറ് കടന്നിട്ട് മൂന്നാണ്ടുകളായി

ബൗളിങ് നിരയില്‍ മുഹമ്മദ് സിറാജ് ഒഴികെ മറ്റൊരാളും സ്ഥിരത കാട്ടുന്നില്ല. മുഹമ്മദ് ഷമിയും ഓള്‍ റൗണ്ടര്‍മാരായ ഹാര്‍ദിക് പാണ്ഡ്യയും ശാര്‍ദൂല്‍ ഠാക്കൂറും ധാരാളം റണ്‍ വഴങ്ങി. സ്പിന്നര്‍മാരില്‍ കുല്‍ദീപ് യാദവ് മികവുകാട്ടുന്നു.

ഇന്ത്യന്‍ ടീം: രോഹിത് ശര്‍മ, ശുഭ്മാന്‍ ഗില്‍, വീരാട് കോഹ് ലി, ഇഷാന്‍ കിഷന്‍, സൂര്യകുമാര്‍ യാദവ്, വാഷിങ് ടണ്‍ സുന്ദര്‍, ശാര്‍ദൂല്‍ ഠാക്കൂര്‍, കുല്‍ദീപ് യാദവ്, മുഹമ്മദ് ഷമി, മുഹമ്മദ് സിറാജ്.

ഈ വാർത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് നാളെ; ഇപി- ജാവഡേക്കര്‍ കൂടിക്കാഴ്ച ചര്‍ച്ചയായേക്കും

ഡ്രൈവ് ചെയ്യുമ്പോള്‍ പേഴ്‌സ് പിന്‍ പോക്കറ്റില്‍ വെയ്ക്കാറുണ്ടോ?; മുന്നറിയിപ്പ്

കാപ്പിത്തോട്ടത്തിൽ കാട്ടാന ചരിഞ്ഞ നിലയിൽ; ഷോക്കേറ്റതെന്ന് സംശയം

ചീട്ടുകളിക്കിടെ വാക്കേറ്റവും സംഘര്‍ഷവും; കോട്ടയത്ത് യുവാവ് കുത്തേറ്റു മരിച്ചു

ചേട്ടാ... ചേട്ടന്‍റെ നോട്ടം, ഉഫ്; ടൊവിനോയുടെ 'നടികർ' ട്രെയിലർ എത്തി