കായികം

'ആ പെനാല്‍റ്റി ഞാന്‍ എടുക്കട്ടെ'; മെസിയോട് അനുവാദം ചോദിച്ച് നെയ്മര്‍; വീഡിയോ

സമകാലിക മലയാളം ഡെസ്ക്

റിയാദ്: റിയാദ് ഇലവന്‍ ടീമിനെതിരായ മത്സരത്തിനിടെ ലഭിച്ച പെനാല്‍റ്റി കിക്ക് എടുക്കാന്‍ മെസിയോട് അനുവാദം ചോദിച്ച് നെയ്മര്‍. ഇതിന്റെ വീഡിയോയും പുറത്തുവന്നു. ആദ്യപകുതിയുടെ അവസാനമിനിറ്റിലായിരുന്നു പിഎസ്ജിക്ക് അനുകൂലമായി പെനാല്‍റ്റി ലഭിച്ചത്. എന്നാല്‍ കിക്കെടുത്ത നെയ്മറിന് പന്ത് വലയില്‍ എത്തിക്കാനായില്ല. 

മെസിക്കും ക്രിസ്റ്റ്യാനോയ്ക്കും ഒപ്പം കിലിയന്‍ എംബപെയും ഗോള്‍ നേടിയ സൗഹൃദ മത്സരത്തില്‍ പിഎസ്ജി 5-4ന് റിയാദ് ഇലവനെ തോല്‍പിച്ചു.സൗദി ക്ലബ്ബുകളായ അല്‍ നസര്‍, അല്‍ ഹിലാല്‍ എന്നിവയുടെ താരങ്ങളെ അണിനിരത്തിയാണ് റിയാദ് ഇലവന്‍ പിഎസ്ജിക്കെതിരായ സൗഹൃദ മത്സരത്തിനിറങ്ങിയത്. അതേസമയം റൊണാള്‍ഡോ തന്റെ അരങ്ങേറ്റമത്സരത്തില്‍ രണ്ട് ഗോളുകള്‍ നേടി.

മത്സരത്തിന്റെ മൂന്നാം മിനിറ്റില്‍ മെസിയായിരുന്നു ആദ്യം വല കുലിക്കിയത്. 34ാം മിനിറ്റില്‍ പെനാല്‍റ്റിയിലൂടെ റൊണാള്‍ഡോ സമനില പിടിച്ചു. 43ാം മിനിറ്റില്‍ മാര്‍ക്വിഞ്ഞോസിന്റെ ഗോളിലൂടെ പിഎസ്ജി വീണ്ടും ലീഡ് പിടിച്ചു. ആദ്യപകുതിയുടെ അധിക സമയത്ത് ക്രിസ്റ്റ്യാനോ ഗോള്‍ മടക്കി. രണ്ടാം പകുതിയില്‍ പിഎസ്ജിക്കു വേണ്ടി സെര്‍ജിയോ റാമോസ്, കിലിയന്‍ എംബാപെ, ഹ്യൂഗോ എകിടികെ എന്നിവരും റിയാദ് ഇലവനു വേണ്ടി ജാങ് ഹ്യൂ സൂ, ആന്‍ഡേഴ്‌സന്‍ ടലിസ്‌ക എന്നിവരും സ്‌കോര്‍ ചെയ്തു.

ഈ വാർത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

അവയവം മാറി ശസ്ത്രക്രിയ: 'നാവില്‍ കെട്ടുണ്ടായിരുന്നു', ചോദ്യം ചെയ്യലില്‍ വാദം ആവര്‍ത്തിച്ച് ഡോക്ടര്‍

പ്രത്യേക മൊബൈല്‍ ആപ്ലിക്കേഷന്‍ വഴി വൈദ്യുതി ബില്‍ അടച്ചാല്‍ ഇളവുണ്ടാകുമോ? വിശ്വസിക്കരുതെന്ന് കെഎസ്ഇബി

തെന്മല ഡാമിലെ ശുചിമുറിയില്‍ കാമറ വെച്ചു, യൂത്ത് കോണ്‍ഗ്രസ് പ്രാദേശിക നേതാവ് അറസ്റ്റില്‍

'ക്യാപ്റ്റന്‍' കൂളല്ല; രാജ്യാന്തര മയക്കുമരുന്ന് ശൃംഖലയിലെ പ്രധാനി, കോടതിയിലെത്തിച്ച പ്രതി അക്രമാസക്തനായി

രണ്ടു ലക്ഷത്തോളം ഉത്തരക്കടലാസുകള്‍; പരീക്ഷയെഴുതി പത്താം നാള്‍ ഫലം പ്രസിദ്ധീകരിച്ച് എംജി സര്‍വ്വകലാശാല