കായികം

ഓസ്‌ട്രേലിയക്കെതിരായ ടെസ്റ്റില്‍ ബുംറ തിരിച്ചെത്തും; പ്രതീക്ഷ പ്രകടിപ്പിച്ച് രോഹിത് ശര്‍മ

സമകാലിക മലയാളം ഡെസ്ക്

മുംബൈ:  ഇന്ത്യന്‍ പേസ് കുന്തമുന ജസ്പ്രീത് ബുംറ മാര്‍ച്ചോടെ മൈതാനത്ത് തിരിച്ചെത്തുമെന്ന പ്രതീക്ഷ നല്‍കി ക്യാപ്റ്റന്‍ രോഹിത് ശര്‍മ. ഓസ്‌ട്രേലയിക്കെതിരായ അവസാന രണ്ട് ടെസ്റ്റുകളില്‍ ബുറയ്ക്ക് കളിക്കാനാകുമെന്നാണ് കരുതുന്നത്. അപ്പോഴെക്കും അദ്ദേഹം പരിക്കില്‍ നിന്ന് മോചിതനാകുമെന്ന് പ്രതീക്ഷിക്കുന്നതായി രോഹിത് പറഞ്ഞു.

ആദ്യരണ്ട് ടെസ്റ്റ് മത്സരങ്ങളിലും ബുറയ്ക്ക് കളിക്കാനാവില്ല. പുറംവേദന ഗുരുതര പരിക്കായതിനാല്‍ സാഹസത്തിന് മുതിരുകയില്ല. ഇനിയുമേറെ പ്രധാന മത്സരങ്ങള്‍ തുടര്‍ന്നും വരാനുണ്ട്. അക്കാദമിയിലെ ഡോക്ടര്‍മാരും ഫിസിയോമാരുമായി നിരന്തരം ബന്ധപ്പെട്ട് തല്‍സ്ഥിതി അറിയുന്നുണ്ടെന്നും ആവശ്യമായ സമയം താരത്തിന് അനുവദിക്കുമെന്നും രോഹിത് പറഞ്ഞു.

ശ്രീലങ്കയ്‌ക്കെതിരായ ഏകദിന പരമ്പരയില്‍ ബുംറയെ ടീമില്‍ ഉള്‍പ്പെടുത്തിയിരുന്നെങ്കിലും ഫിറ്റ്‌നസുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങളെ തുടര്‍ന്ന് പരമ്പരയ്ക്ക് തലേദിവസം അദ്ദേഹത്തെ ടീമില്‍ നിന്ന് പിന്‍വലിച്ചു. ബുംറയെ ടീമില്‍ ഉള്‍പ്പെടുത്താന്‍ ബിസിസിഐ അനാവശ്യ തിടുക്കം കാണിച്ചുവെന്ന് ആക്ഷേപം ഉയര്‍ന്നിരുന്നു. 

പരിക്കിനെത്തുടര്‍ന്ന് ചികിത്സയിലായിരുന്ന ജസ്പ്രീത് ബുംറ, കഴിഞ്ഞ വര്‍ഷം സെപ്റ്റംബറില്‍ ഓസ്ട്രേലിയക്കെതിരായ ട്വന്റി 20യിലാണ് അവസാനമായി ഇന്ത്യക്കു വേണ്ടി കളിച്ചത്. തുടര്‍ന്നുള്ള ഏഷ്യാകപ്പ്, ട്വന്റി 20 ലോകകപ്പ് എന്നിവയെല്ലം ബുംറയ്ക്ക് നഷ്ടമായിരുന്നു. 

ഓസ്‌ട്രേലിയക്കെതിരെ നാലു ടെസ്റ്റുകളടങ്ങിയ പരമ്പര ഫെബ്രുവരി ഒമ്പതിന് നാഗ്പൂരില്‍ തുടക്കമാകും. മാര്‍ച്ച് ആദ്യ വാരത്തിലാകും അവസാന രണ്ടു ടെസ്റ്റ് മത്സരങ്ങള്‍ നടക്കുക. ഈ വര്‍ഷം ഒക്ടോബര്‍, നവംബര്‍ മാസത്തിലാണ് ഏകദിന ലോകകപ്പ് ക്രിക്കറ്റിന്  രാജ്യം വേദിയാകുന്നത്.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'വേനല്‍ച്ചൂടില്‍ ജനം വീണ് മരിക്കുമ്പോള്‍ മുഖ്യമന്ത്രിയും കുടുംബവും ബീച്ച് ടൂറിസം ആഘോഷിക്കുന്നു; യാത്രയുടെ സ്‌പോണ്‍സര്‍ ആര്?'

വീണ്ടും തുടക്കത്തില്‍ തന്നെ ഔട്ടായി, രോഹിത് കരയുകയാണോ?; 'സങ്കടം' പങ്കുവെച്ച് സോഷ്യല്‍മീഡിയ- വീഡിയോ

കോഴിക്കോട് മലപ്പുറം ജില്ലകളില്‍ പത്തുപേര്‍ക്ക് വെസ്റ്റ്നൈല്‍ ഫീവര്‍ സ്ഥിരീകരിച്ചു; അടിയന്തര യോഗം വിളിച്ച് ആരോഗ്യവകുപ്പ്

'തല്‍ക്കാലം എനിക്ക് ഇത്രേം വാല്യൂ മതി'; നിഷാദ് കോയ കൗശലക്കാരനും കള്ളനും, ആരോപണവുമായി നടന്‍

'പെണ്ണായി പെറ്റ പുള്ളെ...'; ഗോപി സുന്ദറിന്റെ സംഗീതം, 'പെരുമാനി'യിലെ ആദ്യ ഗാനം പുറത്തിറങ്ങി