കായികം

'അമ്പയറേ, അതെങ്ങനെ നോബോള്‍ ആകും?'- കൊമ്പുകോര്‍ത്ത് പാക് താരം (വീഡിയോ)

സമകാലിക മലയാളം ഡെസ്ക്

ധാക്ക: നടന്നുകൊണ്ടിരിക്കുന്ന ബംഗ്ലാദേശ് പ്രീമിയര്‍ ലീഗില്‍ വിവാദങ്ങള്‍ നിറയുന്നു. അമ്പയര്‍മാരും താരങ്ങളും തമ്മിലുള്ള വാക്കുതര്‍ക്കങ്ങള്‍ പതിവാകുകയാണ്. ബംഗ്ലാദേശ് ഓള്‍റൗണ്ടര്‍ ഷാകിബ് അല്‍ ഹസന്‍ ഫീല്‍ഡ് അമ്പയറുമായി തര്‍ക്കിച്ചത് നേരത്തെ സാമൂഹിക മാധ്യമങ്ങളില്‍ വൈറലായിരുന്നു. പിന്നാലെ മറ്റൊരു വാക്കുതര്‍ക്കവും ഇപ്പോള്‍ ചര്‍ച്ചയായി മാറി. 

പാകിസ്ഥാന്‍ പേസര്‍ ഹാരിസ് റൗഫാണ് അമ്പയറുമായി ഇപ്പോള്‍ കൊമ്പുകോര്‍ത്തത്. രംഗ്പുര്‍ റൈഡേഴ്‌സും സില്‍ഹെറ്റ് സ്‌ട്രൈക്കേഴ്‌സും തമ്മിലുള്ള മത്സരത്തിനിടെയാണ് റൗഫ് അമ്പയറുമായി തര്‍ക്കിച്ചത്. നോബോളുമായി ബന്ധപ്പെട്ടാണ് തര്‍ക്കമുണ്ടായത്. 

സില്‍ഹെറ്റ് സ്‌ട്രൈക്കേഴ്‌സ് ബാറ്റിങിന്റെ അവസാന ഓവറിലാണ് സംഭവം. രംഗ്പുര്‍ റൈഡേഴ്‌സ് ബൗളര്‍ റോബിയുല്‍ ഹഖ് ഓവറില്‍ രണ്ടാം ബൗണര്‍ എറിഞ്ഞതിന് പിന്നാലെ അമ്പയര്‍ നോബോള്‍ വിളിച്ചു. 

ഇതോടെ റൗഫ്, ക്യാപ്റ്റന്‍ നുറുല്‍ ഹസന്‍ എന്നിവരാണ് തര്‍ക്കമുന്നയിച്ച് അമ്പയര്‍മാരായ ഗാസി സൊഹേല്‍, പ്രഗീത് റംബുക്‌വെല്ല എന്നിവരുമായി കൊമ്പുകോര്‍ത്തത്. ഇതിന്റെ വീഡിയോയും വൈറലായി മാറി.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

അവയവം മാറി ശസ്ത്രക്രിയ: 'നാവില്‍ കെട്ടുണ്ടായിരുന്നു', ചോദ്യം ചെയ്യലില്‍ വാദം ആവര്‍ത്തിച്ച് ഡോക്ടര്‍

പ്രത്യേക മൊബൈല്‍ ആപ്ലിക്കേഷന്‍ വഴി വൈദ്യുതി ബില്‍ അടച്ചാല്‍ ഇളവുണ്ടാകുമോ? വിശ്വസിക്കരുതെന്ന് കെഎസ്ഇബി

തെന്മല ഡാമിലെ ശുചിമുറിയില്‍ കാമറ വെച്ചു, യൂത്ത് കോണ്‍ഗ്രസ് പ്രാദേശിക നേതാവ് അറസ്റ്റില്‍

'ക്യാപ്റ്റന്‍' കൂളല്ല; രാജ്യാന്തര മയക്കുമരുന്ന് ശൃംഖലയിലെ പ്രധാനി, കോടതിയിലെത്തിച്ച പ്രതി അക്രമാസക്തനായി

രണ്ടു ലക്ഷത്തോളം ഉത്തരക്കടലാസുകള്‍; പരീക്ഷയെഴുതി പത്താം നാള്‍ ഫലം പ്രസിദ്ധീകരിച്ച് എംജി സര്‍വ്വകലാശാല