കായികം

'10,000 സ്ത്രീകളുമായി ശാരീരിക ബന്ധം; ആരെയും ഉപദ്രവിച്ചിട്ടില്ല' - ബലാത്സം​ഗ ആരോപണങ്ങൾ തള്ളി ഫ്രഞ്ച് ലോകകപ്പ് താരം

സമകാലിക മലയാളം ഡെസ്ക്

ലണ്ടൻ: താൻ ഒരു തരത്തിലും സ്ത്രീകളെ ഉപദ്രവിച്ചിട്ടില്ലെന്നു വ്യക്തമാക്കി മുൻ ഫ്രാൻസ്, മാഞ്ചസ്റ്റർ സിറ്റി താരം ബെഞ്ചമിൻ മെ‍ൻഡി. ആരെയും നിർബന്ധിച്ച് ശാരീരിക ബന്ധം പുലർത്താൻ ആവശ്യപ്പെട്ടിട്ടില്ലെന്നും താരം വ്യക്തമാക്കി. ബലാത്സം​ഗ കേസിൽ വിചാരണയ്ക്കിടെയാണ് താരം ഇക്കാര്യം വ്യക്തമാക്കി. 

2018, 2020 വർഷങ്ങളിൽ ഒക്ടോബർ മാസങ്ങളിൽ രണ്ട് സ്ത്രീകളെ ബലാത്സം​ഗം ചെയ്താണ് മെൻഡിക്കെതിരായ പരാതി. എന്നാൽ രണ്ട് ആരോപണങ്ങളും താരം വിചാരണക്കിടെ നിഷേധിച്ചു. 

10,000 സ്ത്രീകളുമായി ശാരീരിക ബന്ധം പുലർത്തിയെന്നു ബലാത്സം​ഗം ചെയ്ത ശേഷം മെൻഡി പറഞ്ഞതായി വെളിപ്പെടുത്തലുണ്ടായിരുന്നു. ഫുട്ബോൾ ലോകത്ത് വലിയ ചർച്ചകൾക്കാണ് ഈ വെളിപ്പെടുത്തൽ തുടക്കമിട്ടത്. 

നേരത്തെ ഈ വർഷം ആദ്യം മറ്റ് രണ്ട് സ്ത്രീകളും സമാന പരാതിയുമായി രം​ഗത്തെത്തിയിരുന്നു. എന്നാൽ ഈ പരാതിയിൽ താരത്തിനെതിരെ തെളിവില്ലെന്നു കോടതി വിധി പറഞ്ഞു. സംഭവത്തിൽ മെൻഡി നിരപരാധിയാണെന്നും കോടതി കണ്ടെത്തിയിരുന്നു. പിന്നാലെയാണ് മറ്റ് രണ്ട് സ്ത്രീകൾ പരാതി നൽകിയത്. ഇതിന്റെ വിചാരണയാണ് നടന്നത്. 

2018ൽ ലോകകപ്പ് നേടിയ ഫ്രാൻസ് ടീമിൽ അം​ഗമായിരുന്നു പ്രതിരോധ താരമായ മെൻഡി. 2021 മുതൽ താരം ഫുട്ബോൾ കളത്തിൽ നിന്നു വിട്ടു നിൽക്കുകയാണ്.

2017ൽ മൊണാക്കോയിൽ നിന്നാണ് മെൻഡി മാഞ്ചസ്റ്റർ സിറ്റിയിലെത്തിയത്. ആറ് വർഷ കരാറിൽ ഇം​ഗ്ലീഷ് വമ്പൻമാരുടെ പാളയത്തിലെത്തിയ താരത്തിന്റെ കരാർ ഈ സീസണോടെ അവസാനിച്ചു. 75 മത്സരങ്ങൾ താരം സിറ്റിക്കായി കളിച്ചു. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ഹെലികോപ്റ്റര്‍ കണ്ടെത്താനായില്ല: രക്ഷാപ്രവര്‍ത്തനത്തിന് തടസമായി മോശം കാലാവസ്ഥ; പ്രസിഡന്‍റിനായി പ്രാര്‍ത്ഥിച്ച് ഇറാന്‍ ജനത

രാജ്യാന്തര ലഹരിമരുന്ന് ശൃംഖലയിലെ പ്രധാനി; കോംഗോ പൗരന്‍ അറസ്റ്റില്‍

രണ്ട് യുവാക്കള്‍ ചിറയില്‍ മുങ്ങിമരിച്ചു; അപകടം കുളിക്കാനിറങ്ങിയപ്പോള്‍

'വിദ്യാ വാഹന്‍ ആപ്പില്‍ രജിസ്റ്റര്‍ ചെയ്യണം; പരമാവധി 50 കിമീ വേഗത, കുട്ടികള്‍ക്ക് സുരക്ഷിത യാത്ര, നിദേശങ്ങളുമായി എംവിഡി

ഇടുക്കിയിൽ അതിതീവ്രമഴ: നാളെയും മറ്റന്നാളും വെക്കേഷൻ ക്ലാസുകൾക്ക് അവധി