കായികം

'എംബാപ്പെ സൂപ്പര്‍ ഹിറ്റ്'- ഫ്രാന്‍സിലേക്കാള്‍ ആരാധകര്‍ ഇന്ത്യയിലെന്ന്‌ (വീഡിയോ)

സമകാലിക മലയാളം ഡെസ്ക്

പാരിസ്: ഫ്രാന്‍സ് സന്ദര്‍ശനത്തിനിടെ ഇന്ത്യക്കാരുടെ ഫുട്‌ബോള്‍ ഭ്രമത്തെ കുറിച്ചു പൊതുവേദിയില്‍ പറഞ്ഞു പ്രധാനമന്ത്രി നരേന്ദ്ര മോദി. ഫ്രഞ്ച് ഫുട്‌ബോള്‍ താരവും 2018ല്‍ ഫ്രാന്‍സിനെ രണ്ടാം ലോകകപ്പ് വിജയത്തിലേക്കും 2022ലെ ഖത്തര്‍ ലോകകപ്പിന്റെ ഫൈനലിലേക്കും നയിച്ച യുവ താരം കിലിയന്‍ എംബാപ്പെയെ ചൂണ്ടിക്കാണിച്ചായിരുന്നു മോദിയുടെ പരാമര്‍ശം.

പാരിസില്‍ ഇന്ത്യന്‍ സമൂഹത്തെ അഭിസംബോധന ചെയ്തു സംസാരിക്കവെയായിരുന്നു അദ്ദേഹം എംബാപ്പെയെ കുറിച്ചു പറഞ്ഞത്. ഫ്രാന്‍സിനേക്കാള്‍ ആരാധകര്‍ എംബാപ്പെക്ക് ഇന്ത്യയിലുണ്ടെന്നു അദ്ദേഹം വ്യക്തമാക്കി.  

'ഇന്ത്യന്‍ യുവാക്കളുടെ ഇടയില്‍ ഫ്രഞ്ച് ഫുട്‌ബോള്‍ താരം കിലിയന്‍ എംബാപ്പെ സൂപ്പര്‍ ഹിറ്റാണ്. ഫ്രാന്‍സില്‍ അറിയുന്നതിനേക്കാള്‍ അധികം ഇന്ത്യയിലെ ജനങ്ങള്‍ക്ക് എംബാപ്പെയെ അറിയാം'- മോദി പറഞ്ഞു. വലിയ കൈയടിയാണ് മോദിയുടെ ഈ പരാമര്‍ശത്തിനു കിട്ടിയത്. 

അതേസമയം എംബാപ്പെയുടെ പേര് പറഞ്ഞപ്പോള്‍ മോദിക്ക് ചെറുതായി തെറ്റുന്നുണ്ട്. എംബാപ്പെ എന്നതിനു പകരം കിലിയന്‍ മാപ്പെ എന്നാണ് മോദി ഫ്രഞ്ച് താരത്തിന്റെ പേര് പറഞ്ഞതു. ഇതു വലിയ ട്രോളായും സാമൂഹിക മാധ്യമങ്ങളില്‍ നിറയുന്നുണ്ട്.

ഈ വാർത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

36 മണിക്കൂറിനുള്ളില്‍ കാലവര്‍ഷം ആന്‍ഡമാനില്‍, മെയ് 31ന് കേരളത്തില്‍; അതിതീവ്രമഴയ്ക്ക് സാധ്യത

ഇനി വെറും മാക്സ് അല്ല, ഡോ.മാക്സ്; പൂച്ചയ്‌ക്ക് ഡോക്ടറേറ്റ് നൽകി അമേരിക്കയിലെ സർവകലാശാല

ചേര്‍ത്തലയില്‍ നടുറോഡില്‍ ഭാര്യയെ കുത്തിക്കൊന്നയാള്‍ പിടിയില്‍

60കാരിയിൽ നിന്നും ഒരു കോടി രൂപ സമ്മാനമടിച്ച ലോട്ടറി ടിക്കറ്റ് തട്ടിയെടുത്തു; ലോട്ടറിക്കച്ചവടക്കാരൻ അറസ്റ്റിൽ

'റോയല്‍ ടീം', ബംഗളൂരുവിന്റെ രാജകീയ പ്ലേ ഓഫ്; ചെന്നൈ സൂപ്പര്‍ കിങ്‌സ് വീണു