കായികം

സ്പിൻ കുരുക്കിൽ തകർന്നുവീണ് വിൻഡീസ്, ഇന്ത്യക്ക് ജയം 

സമകാലിക മലയാളം ഡെസ്ക്

റോസോ: സ്പിൻ ബൗളിങ്ങിനുമുന്നിൽ വെസ്റ്റ് ഇൻഡീസ് ബാറ്റർമാർ‌ പിടിച്ചുനിൽക്കാനാവാതെ തകർന്നുവീണപ്പോൾ ഇന്നിങ്സ് വിജയം സ്വന്തമാക്കി ഇന്ത്യ. ഇന്ത്യ-വെസ്റ്റ് ഇൻ‍ഡീസ് ഒന്നാം ക്രിക്കറ്റ് ടെസ്റ്റിൽ ഇന്ത്യ 141 റൺസിന് ജയിച്ചു. സ്കോർ: വെസ്റ്റ് ഇൻഡീസ് 150, 130. ഇന്ത്യ അഞ്ചിന് 421 ഡിക്ല. 

2023-25 ടെസ്റ്റ് ചാമ്പ്യൻഷിപ്പിൽ ഇന്ത്യയുടെ ആദ്യ ജയമാണിത്. വെസ്റ്റ് ഇൻഡീസിന്റെ ഒന്നാം ഇന്നിങ്‌സ് 150 റൺസിൽ അവസാനിച്ചിരുന്നു. മറുപടി ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യ കൂറ്റൻ സ്കോർ കണ്ടെത്തി. മൂന്നാംദിനം അഞ്ചിന് 421 റൺസെടുത്ത് ഒന്നാം ഇന്നിങ്സ് ഡിക്ലയർ ചെയ്ത ഇന്ത്യക്ക് 271 റൺസ് ലീഡുണ്ടായിരുന്നു. എന്നാൽ വീണ്ടും ബാറ്റിങ്ങിനിറങ്ങിയപ്പോഴും വിൻഡീസ് താരങ്ങൾക്ക് നിലയുറപ്പിക്കാനായില്ല. 130 റൺസ് മാത്രമായി രണ്ടാം ഇന്നിങ്സ് അവസാനിച്ചതോടെ ജന്ത്യ ജയം നേടി. 

ആദ്യ ഇന്നിങ്സിൽ അഞ്ചുവിക്കറ്റും രണ്ടാം ഇന്നിങ്സിൽ 71 റൺസിന് ഏഴുവിക്കറ്റുമെടുത്ത ആർ അശ്വിനാണ് വിൻഡീസിന്റെ തകർച്ചയ്ക്ക് ചുക്കാൻ പിടിച്ചത്. അശ്വിൻ ആകെ 12 വിക്കറ്റുകളാണ് സ്വന്തമാക്കിയത്. ബാറ്റിങ്ങിൽ ഇന്ത്യക്കായി ആദ്യ ടെസ്റ്റിന് ഇറങ്ങിയ യശസ്വി ജയ്സ്വാൾ 171 റൺസെടുത്തു. ഓപ്പണറായെത്തി 387 പന്തുകൾ നേരിട്ട യശസ്വി ജയ്‌സ്വാൾ 16 ഫോറും ഒരു സിക്‌സും നേടി. ആദ്യടെസ്റ്റിൽ സെഞ്ചുറി തികയ്ക്കുന്ന 17-ാമത്തെ ഇന്ത്യക്കാരനാണ് താരം, മൂന്നാമത്തെ ഇന്ത്യൻ ഓപ്പണറും. അരങ്ങേറ്റടെസ്റ്റിൽ, വിദേശപിച്ചിൽ സെഞ്ചുറിനേടുന്ന ഏഴാമൻ എന്നതിനൊപ്പം ആദ്യടെസ്റ്റിൽ കൂടുതൽ പന്തുനേരിട്ട ഇന്ത്യക്കാരനുമായി യശസ്വി. 322 പന്തുനേരിട്ട മുഹമ്മദ് അസ്ഹറുദ്ദീനെയാണ് ഈ നേട്ടത്തോടെ താരം മറികടന്നത്. ഇന്ത്യൻ ബാറ്റിങ് നിരയിൽ നായകൻ രോഹിത് ശർമ്മയും (103) സെഞ്ചുറിനേടിയിരുന്നു. വിരാട് കോഹ്‍ലി 76 റൺസും രവീന്ദ്ര ജഡേജ‌ പുറത്താകാതെ 37 റൺസും നേടി. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ശക്തമായ മഴ; വിനോദ സഞ്ചാര മേഖലകളില്‍ നിയന്ത്രണം, അതിരപ്പിള്ളിയും വാഴച്ചാലും അടച്ചു, യാത്രകള്‍ക്ക് നിയന്ത്രണം

രണ്ടു ലക്ഷത്തോളം ഉത്തരക്കടലാസുകള്‍; പരീക്ഷയെഴുതി പത്താം നാള്‍ ഫലം പ്രസിദ്ധീകരിച്ച് എംജി സര്‍വ്വകലാശാല

മണിമലയാറ്റില്‍ ഒഴുക്കില്‍പ്പെട്ട് ബിഹാര്‍ സ്വദേശിയെ കാണാതായി

പെരുമഴയത്ത് അമ്മത്തൊട്ടിലില്‍ ഉപേക്ഷിച്ച കുഞ്ഞ്, അവള്‍ക്ക് പേരിട്ടു 'മഴ'

വേങ്ങൂരില്‍ മഞ്ഞപ്പിത്തം ബാധിച്ച് ഒരാള്‍ കൂടി മരിച്ചു, പഞ്ചായത്തില്‍ 208 പേര്‍ ചികിത്സയില്‍