കായികം

സീഡില്ലാ താരമായി എത്തി; വിംബിൾഡൺ കിരീടവുമായി മടക്കം; ചരിത്രമെഴുതി മാർകേറ്റ വോൻഡ്രോസോവ

സമകാലിക മലയാളം ഡെസ്ക്

ലണ്ടൻ: വിംബിൾഡൻ വനിതാ സിം​ഗിൾസ് കിരീടം ചെക്ക് റിപ്പബ്ലിക്കിന്റെ മാർകേറ്റ വാൻഡ്രേസോവയ്ക്ക്. ചരിത്രമെഴുതിയാണ് താരത്തിന്റെ കന്നി ​ഗ്രാൻഡ് സ്ലാം കിരീട നേട്ടം. സീഡില്ലാ താരമായി കളിക്കാനെത്തി കിരീടം നേടുന്ന ടെന്നീസിന്റെ ആധുനിക കാലത്തെ ആദ്യ താരമെന്ന അനുപമ നേട്ടമാണ് താരം സ്വന്തമാക്കിയത്. 

ഫൈനലിൽ ടുണീഷ്യയുടെ ലോക ആറാം നമ്പർ താരം ഒൻസ് ജാബ്യുറിനെ വീഴ്ത്തിയാണ് താരത്തിന്റെ നേട്ടം. ഫൈനൽ ഏകപക്ഷീയമായിരുന്നു. സ്കോർ: 6-4, 6-4. 

മൂന്നാം ​ഗ്രാൻഡ് സ്ലാം ഫൈനലാണ് ജാബ്യുറിന്റേത്. മൂന്ന് തവണ ഫൈനലിലെത്തിയിട്ടും അവർക്ക് കിരീടം നേടാൻ കഴിഞ്ഞില്ല. കഴിഞ്ഞ തവണയും വിംബിൾഡൺ ഫൈനലിലേക്ക് ടുണീഷ്യൻ താരം എത്തിയിരുന്നു. കഴി‍ഞ്ഞ വർഷം യുഎസ് ഓപ്പൺ ഫൈനലിലും എത്തിയെങ്കിലും തോൽവി തന്നെ. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ഹെലികോപ്റ്റര്‍ കണ്ടെത്താനായില്ല: രക്ഷാപ്രവര്‍ത്തനത്തിന് തടസമായി മോശം കാലാവസ്ഥ; പ്രസിഡന്‍റിനായി പ്രാര്‍ത്ഥിച്ച് ഇറാന്‍ ജനത

രാജ്യാന്തര ലഹരിമരുന്ന് ശൃംഖലയിലെ പ്രധാനി; കോംഗോ പൗരന്‍ അറസ്റ്റില്‍

രണ്ട് യുവാക്കള്‍ ചിറയില്‍ മുങ്ങിമരിച്ചു; അപകടം കുളിക്കാനിറങ്ങിയപ്പോള്‍

'വിദ്യാ വാഹന്‍ ആപ്പില്‍ രജിസ്റ്റര്‍ ചെയ്യണം; പരമാവധി 50 കിമീ വേഗത, കുട്ടികള്‍ക്ക് സുരക്ഷിത യാത്ര, നിദേശങ്ങളുമായി എംവിഡി

ഇടുക്കിയിൽ അതിതീവ്രമഴ: നാളെയും മറ്റന്നാളും വെക്കേഷൻ ക്ലാസുകൾക്ക് അവധി