കായികം

വിജയ കണക്കില്‍ ധോനിയെ പിന്തള്ളി; മുന്നില്‍ ഇനി സച്ചിന്‍ മാത്രം; കോഹ്‌ലിക്ക് നേട്ടം

സമകാലിക മലയാളം ഡെസ്ക്

റോസോ: വെസ്റ്റ് ഇന്‍ഡീസിനെതിരായ ഒന്നാം ക്രിക്കറ്റ് ടെസ്റ്റില്‍ ഇന്ത്യ വിജയം സ്വന്തമാക്കിയപ്പോള്‍ മുന്‍ ക്യാപ്റ്റന്‍ വിരാട് കോഹ്‌ലി ഒരു ശ്രദ്ധേയ റെക്കോര്‍ഡില്‍ എംഎസ് ധോനിയെ പിന്തള്ളി. പട്ടികയില്‍ രണ്ടാം സ്ഥാനത്തേക്കാണ് ധോനി കയറിയത്. ഈ നേട്ടത്തില്‍ സച്ചിന്‍ ടെണ്ടുല്‍ക്കറാണ് ഒന്നാം സ്ഥാനത്ത്. 

ഇന്ത്യക്കൊപ്പം ഏറ്റവും കൂടുതല്‍ വിജയങ്ങള്‍ സ്വന്തമാക്കുന്ന താരങ്ങളുടെ പട്ടികയിലാണ് കോഹ്‌ലി രണ്ടാം സ്ഥാനത്തേക്ക് കയറിയത്. ഒന്നാം ക്രിക്കറ്റ് ടെസ്റ്റിലെ വിജയം കോഹ്‌ലിയുടെ ഇന്ത്യന്‍ ടീമിലെ 296ാം വിജയമാണ്. മത്സരത്തിനിറങ്ങുമ്പോള്‍ 295 വിജയങ്ങളുമായി ധോനിക്കൊപ്പം റെക്കോര്‍ഡ് പങ്കിടുകയായിരുന്നു. 

ഈ നേട്ടത്തില്‍ ഇനി ടെണ്ടുല്‍ക്കര്‍ മാത്രമാണു മുന്നില്‍. 307 മത്സരങ്ങളിലാണ് ടെണ്ടുല്‍ക്കര്‍ ഇന്ത്യക്കൊപ്പം വിജയിച്ചത്. 

ഒന്നാം ടെസ്റ്റില്‍ ഇന്നിങ്‌സിനും 141 റണ്‍സിനുമാണ് ഇന്ത്യ വിജയിച്ചത്. രണ്ടാം ടെസ്റ്റ് ഈ മാസം 20 മുതലാണ്. രണ്ട് മത്സരങ്ങളാണ് ടെസ്റ്റ് പരമ്പരയിലുള്ളത്.

ഈ വാർത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ഹെലികോപ്റ്റര്‍ കണ്ടെത്താനായില്ല: രക്ഷാപ്രവര്‍ത്തനത്തിന് തടസമായി മോശം കാലാവസ്ഥ; പ്രസിഡന്‍റിനായി പ്രാര്‍ത്ഥിച്ച് ഇറാന്‍ ജനത

രാജ്യാന്തര ലഹരിമരുന്ന് ശൃംഖലയിലെ പ്രധാനി; കോംഗോ പൗരന്‍ അറസ്റ്റില്‍

രണ്ട് യുവാക്കള്‍ ചിറയില്‍ മുങ്ങിമരിച്ചു; അപകടം കുളിക്കാനിറങ്ങിയപ്പോള്‍

'വിദ്യാ വാഹന്‍ ആപ്പില്‍ രജിസ്റ്റര്‍ ചെയ്യണം; പരമാവധി 50 കിമീ വേഗത, കുട്ടികള്‍ക്ക് സുരക്ഷിത യാത്ര, നിദേശങ്ങളുമായി എംവിഡി

ഇടുക്കിയിൽ അതിതീവ്രമഴ: നാളെയും മറ്റന്നാളും വെക്കേഷൻ ക്ലാസുകൾക്ക് അവധി