ടോക്യോ: സീസണിലെ മറ്റൊരു കിരീട നേട്ടം സ്വപ്നം കണ്ട ഇന്ത്യന്‍ ബാഡ്മിന്റണ്‍ സെന്സേഷന് ലക്ഷ്യ സെന്‍ ജപ്പാന് ഓപ്പണില്‍ നിന്നു പുറത്ത്. സെമിയിലേക്ക് കരുത്തോടെ മുന്നേറിയ താരം പക്ഷേ അവസാന നാലിലെ പോരില്‍ കാലിടറി.
തന്നേക്കാള്‍ റാങ്കിങില്‍ മുന്നിലുള്ള ഇന്തോനേഷ്യന്‍ താരം ജൊനാഥന് ക്രിസ്റ്റിയോടാണ് ലക്ഷ്യ പരാജയപ്പെട്ടത്. ഇന്ത്യന്‍ താരം അവസാന വരെ പൊരുതിയെങ്കിലും വിജയം വഴുതി.
മൂന്ന് സെറ്റ് പോരാട്ടത്തില്‍ രണ്ടാം സെറ്റ് പിടിച്ച് ലക്ഷ്യ മത്സരത്തിലേക്ക് തിരിച്ചെത്തിയിരുന്നു. എന്നാല്‍ ഒന്നും മൂന്നും സെറ്റുകളില്‍ വിജയമുറപ്പിച്ചാണ് ഇന്തോനേഷ്യന്‍ താരം ഫൈനലിലേക്ക് മുന്നേറിയത്. സ്കോര്‍: 15-21, 21-13, 16-21.
ലക്ഷ്യയും പുറത്തായതോടെ ജപ്പാന് ഓപ്പണിലെ ഇന്ത്യന്‍ പ്രാതിനിധ്യത്തിനും തിരശ്ശീല വീണു. സീസണില്‍ 12 തുടര്‍ വിജയങ്ങളുമായി എത്തിയ ഇന്ത്യയുടെ ഡബിള്‍സ് സൂപ്പര്‍ സഖ്യം സാത്വിക് സായ്രാജ് റാന്‍കിറെഡ്ഡി- ചരാഗ് ഷെട്ടി സഖ്യം ക്വാര്‍ട്ടറില്‍ പുറത്തായിരുന്നു.
ഈ വാര്‍ത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ