കായികം

'ക്രിക്കറ്റിൽ മാത്രം ശ്രദ്ധിക്കു'- മകനെ ഉപദേശിച്ച് സച്ചിൻ 

സമകാലിക മലയാളം ഡെസ്ക്

മുംബൈ: ഐപിഎല്ലിൽ ബാറ്റിങ് മാസ്ട്രോ സച്ചിൻ ടെണ്ടുൽക്കറുടെ മകൻ അർജുൻ ടെണ്ടുൽക്കർ മുംബൈ ഇന്ത്യൻസിനായി അരങ്ങേറ്റം കുറിച്ചിരുന്നു. എന്നാൽ വേണ്ടത്ര തിളങ്ങാൻ യുവ താരത്തിന് സാധിച്ചില്ല. മികച്ച ചില പന്തുകൾ എറിഞ്ഞതൊഴിച്ചാൽ പ്രകടനത്തിൽ സ്ഥിരത പുലർത്താൻ അർജുന് സാധിച്ചില്ല. പിന്നാലെ മകന് കൃത്യമായ ഉപദേശം നൽകുകയാണ് മാസ്റ്റർ ബ്ലാസ്റ്റർ. 

ക്രിക്കറ്റിൽ മാത്രം ശ്രദ്ധ കേന്ദ്രീകരിക്കാൻ സച്ചിൻ മകനോട് പറഞ്ഞു. കുട്ടികൾക്ക് ആവശ്യമായ സ്വാതന്ത്ര്യം നൽകണമെന്ന് എല്ലാ മാതാപിതാക്കളോടുമായി സച്ചിൻ അഭ്യർഥിച്ചു. തന്റ കുടുംബം തനിക്ക് ആവശ്യത്തിന് സ്വാതന്ത്ര്യം നൽകിയിരുന്നുവെന്നും സച്ചിൻ പറയുന്നു. 

'കുടുംബം നൽകിയ ഉറച്ച പിന്തുണയിലാണ് ഞാൻ ക്രിക്കറ്റ് കരിയർ പടുത്തുയർത്തിയത്. അതിൽ ശോഭിക്കാൻ കഴിഞ്ഞത്. കരിയറിലെ പ്രശ്നങ്ങൾക്ക് സഹോദരൻ അജിത് ടെണ്ടുൽക്കർ പരിഹാരം കണ്ടെത്തി പിന്തുണച്ചു. മറ്റൊരു സഹോദരൻ നിതിൻ ജന്മ ദിനത്തിൽ ഒരു പെയിന്റിങ് സമ്മാനിച്ചു. എന്റെ അമ്മ എൽഐഎസിയിലാണ് ജോലി ചെയ്തത്. പിതാവ് പ്രൊഫസറായിരുന്നു. ഇവരെല്ലാം എനിക്ക് എല്ലാവിധ സ്വാതന്ത്ര്യങ്ങളും നൽകി. അതുകൊണ്ട് എല്ലാ മാതാപിതാക്കളോടുമായി കുട്ടികൾക്ക് ആവശ്യത്തിന് സ്വാതന്ത്ര്യം നൽകണമെന്ന് ഞാൻ അഭ്യർഥിക്കുന്നു.' 

'എനിക്ക് കുടുംബം ഒരുക്കിത്തന്ന എല്ലാ സാഹചര്യങ്ങളും എന്റെ മകനു ഒരുക്കി നൽകാൻ ഞാൻ ശ്ര​ദ്ധിക്കാറുണ്ട്. നിങ്ങൾ സ്വയം അഭിനന്ദിക്കുമ്പോൾ മാത്രമേ മറ്റുള്ളവരും നിങ്ങളെ അഭിനന്ദിക്കു. എന്റെ പിതാവ് എന്നെ നിരന്തരം ഓർമപ്പെടുത്തിയതു പോലെ കളിയിൽ പൂർണമായി ശ്ര​ദ്ധിക്കുക. എന്റെ മകനോട് ഞാനും സ്ഥിരമായി ഇതാണ് പറയുന്നത്.' 

'ക്രിക്കറ്റ് മതിയാക്കിയ സമയത്ത് മാധ്യമങ്ങളോട്, എന്റെ മകനെ ക്രിക്കറ്റിലേക്ക് വരാനും വളരാനുമുള്ള സമയവും സാഹചര്യവും നൽകണമെന്ന് അഭ്യർഥിച്ചിരുന്നു. മാധ്യമപ്രവർത്തകർ എന്റെ അഭ്യർഥന മാനിച്ചു. അവരോട് പ്രത്യേക നന്ദി.'

'ഒരിക്കൽ ഓസ്ട്രേലിയൻ പര്യടന കാലത്ത് ഞാൻ നിരവധി പരിക്കുകളുടെ പിടിയിലായിരുന്നു. ഇരു കാലുകളിലും അന്ന് ശസ്ത്രക്രിയ നടത്താൻ ഞാൻ തീരുമാനിച്ചു. എന്നാൽ അഞ്ജലി ഓസ്ട്രേലിയയിലെത്തി എന്റെ ശസ്ത്രക്രിയ റ​ദ്ദാക്കി. പരിക്കിന്റെ അസ്വസ്ഥ നല്ലവണം എനിക്കുണ്ടായിരുന്നു. അഞ്ജലി എന്നെ നന്നായി പരിപാലിച്ചു'- സച്ചിൻ വ്യക്തമാക്കി.

അർജുൻ ഐപിഎല്ലിൽ അരങ്ങേറിയതോടെ ഒരപൂർവ റെക്കോർഡ് ഇരുവർക്കും സ്വന്തമായിരുന്നു. ഐപിഎൽ കളിക്കുന്ന ആദ്യ അച്ഛനും മനകനുമെന്ന അപൂർവ നേട്ടമാണ് ഇരുവരും സ്വന്തമാക്കിയത്. നാല് കളികൾ മാത്രമാണ് പക്ഷേ അർജുൻ കളിച്ചത്. മൂന്ന് വിക്കറ്റുകളുമെടുത്തു. ബൗളിങ് ഓൾറൗണ്ടറായാണ് താരം ഇടം പിടിച്ചത്. ബാറ്റിങിലും പക്ഷേ തിളങ്ങാൻ സാധിച്ചില്ല. 13 റൺസാണ് നാല് കളികളിൽ നിന്നു നേടിയത്. 

ഈ വാർത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

പന്തീരങ്കാവ് ​ഗാർഹിക പീഡനം; പ്രതി രാ​ഹുൽ ജർമനിയിലേക്ക് കടന്നു; ലുക്കൗട്ട് സർക്കുലർ

ആനയിറങ്ങിയാൽ നേരത്തെ അറിയിക്കാൻ എഐ; കഞ്ചിക്കോട് ആദ്യഘട്ട പരീക്ഷണം വിജയം

കെഎസ്ആർടിസി ഡ്രൈവര്‍ തർക്കം; മേയർ ആര്യ രാജേന്ദ്രന്റെ രഹസ്യ മൊഴിയെടുക്കും

നവജാതശിശുവിനെ കൊലപ്പെടുത്തി ഫ്ലാറ്റിൽ നിന്ന് വലിച്ചെറിഞ്ഞ സംഭവം; യുവതിയുടെ സുഹൃത്തിനെതിരെ ബലാത്സം​ഗത്തിന് കേസ്

കാണാതായിട്ട് ഒരാഴ്ച, മക്കൾ തിരക്കിയില്ല; വയോധിക വീടിന് സമീപം മരിച്ച നിലയിൽ, മൃതദേഹം നായകൾ ഭക്ഷിച്ചു