കായികം

റോളണ്ട് ഗാരോസില്‍ ഇത്തവണയും 'ഇഗ ചരിതം'

സമകാലിക മലയാളം ഡെസ്ക്

പാരിസ്: ഫ്രഞ്ച് ഓപ്പണ്‍ വനിതാ സിംഗിള്‍സ് കിരീടം പോളണ്ടിന്റെ ഇഗ സ്വിയടെകിന്. ഫൈനലില്‍ ചെക്ക് റിപ്പബ്ലിക്ക് താരം കരോലിന മുചോവയെ വീഴ്ത്തിയാണ് ലോക ഒന്നാം നമ്പര്‍ താരമായ സ്വിയടെക് കിരീടം നിലനിര്‍ത്തിയത്. കഴിഞ്ഞ വര്‍ഷവും പോളണ്ട് താരം തന്നെയാണ് കിരീടം സ്വന്തമാക്കിയത്. 

ഫൈനലില്‍ കടുത്ത വെല്ലുവിളിയാണ് ചെക് താരം ഉയര്‍ത്തിയത്. രണ്ടാം സെറ്റ് മുചോവ പിടിക്കുകയും ചെയ്തു. സ്‌കോര്‍: 6-2, 5-7, 6-4. 

കരിയറിലെ നാലാം ഗ്രാന്‍ഡ് സ്ലാം കിരീടമാണ് സ്വിയടെക് നേടിയത്. മൂന്നാം ഫ്രഞ്ച് ഓപ്പണ്‍ കിരീടം കൂടിയാണിത്. നേരത്തെ 2020ലാണ് ആദ്യമായി സ്വിയടെക് റോളണ്ട് ഗാരോസില്‍ കിരീടമുയര്‍ത്തിയത്. കഴിഞ്ഞ വര്‍ഷം യുഎസ് ഓപ്പണും താരം സ്വന്തമാക്കിയിരുന്നു.

ഈ വാർത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ഹെലികോപ്റ്റര്‍ കണ്ടെത്താനായില്ല: രക്ഷാപ്രവര്‍ത്തനത്തിന് തടസമായി മോശം കാലാവസ്ഥ; പ്രസിഡന്‍റിനായി പ്രാര്‍ത്ഥിച്ച് ഇറാന്‍ ജനത

രാജ്യാന്തര ലഹരിമരുന്ന് ശൃംഖലയിലെ പ്രധാനി; കോംഗോ പൗരന്‍ അറസ്റ്റില്‍

രണ്ട് യുവാക്കള്‍ ചിറയില്‍ മുങ്ങിമരിച്ചു; അപകടം കുളിക്കാനിറങ്ങിയപ്പോള്‍

'വിദ്യാ വാഹന്‍ ആപ്പില്‍ രജിസ്റ്റര്‍ ചെയ്യണം; പരമാവധി 50 കിമീ വേഗത, കുട്ടികള്‍ക്ക് സുരക്ഷിത യാത്ര, നിദേശങ്ങളുമായി എംവിഡി

ഇടുക്കിയിൽ അതിതീവ്രമഴ: നാളെയും മറ്റന്നാളും വെക്കേഷൻ ക്ലാസുകൾക്ക് അവധി