കായികം

ഇനി വിൻഡീസ് 'ടെസ്റ്റ്'- ഇന്ത്യ കരീബിയൻ മണ്ണിലേക്ക്; മത്സരക്രമം പുറത്തുവിട്ട് ബിസിസിഐ

സമകാലിക മലയാളം ഡെസ്ക്

മുംബൈ: ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനൽ തോൽവി മറക്കാം. 2023-25 വർഷത്തെ ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പിനായി ഇന്ത്യ ജൂലൈ മുതൽ ഇറങ്ങുന്നു. ഇന്ത്യൻ ക്രിക്കറ്റ് ടീമിന്റെ അടുത്ത പരീക്ഷണ ശാല കരീബിയൻ മണ്ണാണ്. ഇന്ത്യയുടെ വെസ്റ്റ് ഇൻഡീസ് പര്യടനം ജൂലൈയിൽ ആരംഭിക്കും. 

പര്യടനത്തിലെ മത്സരക്രമം ബിസിസിഐ പുറത്തുവിട്ടു. രണ്ട് ടെസ്റ്റ് മത്സരങ്ങളും മൂന്ന് ഏക​ദിന പോരാട്ടങ്ങളും അഞ്ച് ടി20 മത്സരവുമാണ് ഇന്ത്യ വിൻഡീസിൽ കളിക്കുക.  

ജൂലൈ 12ന് ടെസ്റ്റ് പോരാട്ടങ്ങളോടെയാണ് പര്യടനത്തിന് തുടക്ക​മാകുന്നത്. രണ്ടാം ടെസ്റ്റ് ജൂലൈ 20 മുതൽ. ഈ ടെസ്റ്റ് പരമ്പരയാണ് ചാമ്പ്യൻഷിപ്പിലെ ഇന്ത്യയുടെ ആദ്യ പോരാട്ടങ്ങൾ.

പര്യടനത്തിലെ ഏകദിന പോരാട്ടങ്ങൾ ജൂലൈ 27, 29, ഓ​ഗസ്റ്റ് ഒന്ന് തീയതികളിൽ നടക്കും. ടി20 പരമ്പര ഓ​ഗസ്റ്റ് മൂന്ന് മുതലാണ്. ആറ്, എട്ട്, 12, 13 തീയതികളിലാണ് മറ്റ് പോരാട്ടങ്ങൾ. 

കെൻസിങ്ടൻ ഓവൽ സ്റ്റേഡിയത്തിലാണ് ആദ്യ രണ്ട് ഏകദിന പോരാട്ടങ്ങൾ. അവസാന ഏകദിനം ബ്രയാൻ ലാറ ക്രിക്കറ്റ് അക്കാദമി സ്റ്റേഡിയത്തിൽ അരങ്ങേറും.

ഈ വാർത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

പ്രഭാകരന്‍ വീണിട്ട് 15 വര്‍ഷം; പുലികള്‍ വീണ്ടും സംഘടിക്കുന്നു?, ശ്രീലങ്കയില്‍ ജാഗ്രത

വി.ആര്‍. രാമകൃഷ്ണന്‍ എഴുതിയ കവിത 'വില'

ചെകുത്താന്റെ അടുക്കളയില്‍ പാകം ചെയ്തെടുക്കുന്ന മലയാളി മനസ്സ്

സച്ചിന്‍ ടെണ്ടുല്‍ക്കറുടെ സുരക്ഷാ ജീവനക്കാരന്‍ സ്വയം വെടിവച്ച് മരിച്ചു

പ്രണയം നിരസിച്ചു, ഉറങ്ങിക്കിടന്ന 20കാരിയെ വീട്ടില്‍ കയറി കുത്തിക്കൊലപ്പെടുത്തി