കായികം

'ഡബിൾ ഹാട്രിക്ക്'- ഓവറിലെ ആറ് പന്തിലും വിക്കറ്റ്; ഒരു റൺ പോലും വഴങ്ങാതെ മടക്കിയത് എട്ട് പേരെ!

സമകാലിക മലയാളം ഡെസ്ക്

ലണ്ടൻ: ക്രിക്കറ്റ് ചരിത്രത്തിൽ ഇതുവരെ സംഭവിക്കാത്ത കാര്യം. സങ്കൽപ്പിക്കാൻ പോലും സാധിക്കാത്ത പ്രകടനം. ഒറ്റ ഓവറിൽ തന്നെ രണ്ട് ഹാട്രിക്ക്, രണ്ടോവറിൽ ഒരു റൺ പോലും വിട്ടുകൊടുക്കാതെ എട്ട് വിക്കറ്റുകൾ!

ക്രിക്കറ്റ് ലോകത്തെ അമ്പരപ്പിന്റെ മുനമ്പിൽ നിർത്തി 12കാരന്റെ മാസ്മരിക ബൗളിങ്. ഒരോവറിൽ വീഴ്ത്തിയ ആറ് വിക്കറ്റുകളും ബൗൾഡായിരുന്നു എന്നതും ശ്രദ്ധേയമായി.

ഒലിവർ വൈറ്റ്ഹൗസ് എന്ന 12കാരനാണ് തകർപ്പൻ ബൗളിങുമായി കളം നിറഞ്ഞത്. 1969ൽ വിംബിൾഡൺ ടെന്നീസ് സിം​ഗിൾസ് കിരീടം നേടിയ അന്ന ജോൺസിന്റെ പേരക്കുക്കുട്ടി കൂടിയാണ് ഒലിവർ. 

ബ്രോംസ്​ഗ്രോവ് ക്രിക്കറ്റ് ക്ലബിനായാണ് 12കാരന്റെ ഞെട്ടിക്കുന്ന പ്രകടനം. കുക്ഹിൽ ക്ലബിനെതിരെയാണ് താരത്തിന്റെ പ്രകടനം. ഓരോവറിലെ ആറ് പന്തിലും താരം വിക്കറ്റ് വീഴ്ത്തി. മത്സരത്തിൽ രണ്ടോവറാണ് ഒലിവർ എറിഞ്ഞത്. 

ഒരു റൺസ് പോലും കൊടുക്കാതെ താരം എട്ട് വിറ്റുകൾ വീഴ്ത്തി. കളി അവസാനിക്കുമ്പോൾ ഒലിവറിന്റെ ബൗളിങ് ഫി​ഗർ ഇങ്ങനെ- രണ്ടോവർ, രണ്ട് മെയ്ഡൻ, പൂജ്യം റൺസ്, എട്ട് വിക്കറ്റുകൾ!

ഈ വാർത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

മുംബൈയില്‍ പരസ്യബോര്‍ഡ് തകര്‍ന്ന് അപകടം: മരണം 14 ആയി; 60 ലേറെ പരിക്ക്

'കണ്ടപ്പോൾ ഞെട്ടിപ്പോയി, മകളെ തിരിച്ചറിയാൻ പോലും പറ്റിയില്ല, മൂക്കിൽ നിന്ന് രക്തം വന്ന പാട്'; വിസ്മയയുടെ ​ഗതി വരാതിരുന്നത് ഭാ​ഗ്യമെന്ന് പിതാവ്

ചൈനക്ക് കനത്ത തിരിച്ചടി; ഇറാനിലെ ചബഹാർ തുറമുഖം 10 വർഷത്തേക്ക് ഇന്ത്യക്ക്

ഗാസയില്‍ യുഎന്‍ ഉദ്യോഗസ്ഥനായ ഇന്ത്യാക്കാരന്‍ ആക്രമണത്തില്‍ കൊല്ലപ്പെട്ടു

സി​ഗരറ്റും വലിച്ച് അച്ഛൻ പിന്നിൽ, സ്കൂട്ടർ ഓടിച്ചത് 13കാരൻ; ഒന്നും അറിയാത്ത വാഹന ഉടമയ്ക്കും കിട്ടി എട്ടിന്റെ പണി!