കായികം

അര്‍ജന്റീനയുമായി ഫുട്‌ബോള്‍ കളിക്കാന്‍ ഇന്ത്യയില്ല; കാരണം ഇതാണ്

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: സൗഹൃദ മത്സരം കളിക്കാനുള്ള ലോകചാംപ്യന്‍മാരായ അര്‍ജന്റീനയുടെ ക്ഷണം നിരസിച്ച് ഇന്ത്യ. അര്‍ജന്റീന ആവശ്യപ്പെട്ട വന്‍തുക നല്‍കാനാവില്ല എന്നതിനാലാണ് ഇന്ത്യ ക്ഷണം നിരസിച്ചത്. 'അര്‍ജന്റീന ഫുട്‌ബോള്‍ ഫെഡറേഷന്‍ മത്സരത്തിനായി സമീപിച്ചിരുന്നു. അവര്‍ ആവശ്യപ്പെട്ട ഭീമമായ തുക നല്‍കാനാവില്ല എന്നതിനാല്‍ ഇന്ത്യ പിന്‍മാറി'- ഓള്‍ ഇന്ത്യ ഫുട്‌ബോള്‍ ഫെഡറേഷന്‍ സെക്രട്ടറി ജനറല്‍ ഷാജി പ്രഭാകരന്‍ പറഞ്ഞു.

50 ലക്ഷം യുഎസ് ഡോളര്‍ (ഏകദേശം 40 കോടി രൂപ) ആണ് അര്‍ജന്റീന ആവശ്യപ്പെട്ടത്. എന്നാല്‍, ഫിഫ റാങ്കിങ്ങില്‍ ഒന്നാം സ്ഥാനത്തു നില്‍ക്കുന്ന അര്‍ജന്റീന ടീമിനെതിരെ കനത്ത തോല്‍വി നേരിട്ടാല്‍ അത് ഇന്ത്യന്‍ ടീമിന്റെ ആത്മവിശ്വാസത്തെ ബാധിക്കും എന്നതു കൂടി ഇന്ത്യയുടെ പിന്‍മാറ്റത്തിനു പിന്നിലുണ്ടെന്നാണ് സൂചന.

കഴിഞ്ഞ വര്‍ഷം ഖത്തറില്‍ നടന്ന ലോകകപ്പില്‍ ലഭിച്ച വലിയ പിന്തുണ കണക്കിലെടുത്ത് ദക്ഷിണേഷ്യന്‍ ടീമുകളുമായി ഈ സമയം സൗഹൃദ മത്സരം കളിക്കാനായിരുന്നു അര്‍ജന്റീനയ്ക്ക് താത്പര്യം. ഇതിനായി ഇന്ത്യയേയും ബംഗ്ലാദേശിനെയുമാണ് അവര്‍ തെരഞ്ഞെടുത്തത്. അര്‍ജന്റീന ഫുട്ബോള്‍ അസോസിയേഷന്റെ ഇന്റര്‍നാഷണല്‍ റിലേഷന്‍സ് തലവന്‍ പാബ്ലോ ജാക്വിന്‍ ഡിയാസ്, ഇക്കാര്യം അഖിലേന്ത്യാ ഫുട്ബോള്‍ അസോസിയേഷനുമായി സംസാരിക്കുകയും ചെയ്തു.എന്നാല്‍, ഇരുരാജ്യങ്ങളിലെ ഫുട്‌ബോള്‍ ഫെഡറേഷനുകള്‍ ഇത്രയും ഉയര്‍ന്ന തുക നല്‍കാനാവില്ലെന്ന കാരണം പറഞ്ഞ് പിന്‍മാറി. പകരം ബെയ്ജിങ്ങില്‍ ഓസ്‌ട്രേലിയയുമായും ജക്കാര്‍ത്തയില്‍ ഇന്തൊനീഷ്യയുമായും അര്‍ജന്റീന സൗഹൃദ മത്സരങ്ങള്‍ കളിച്ചു.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'പിരിച്ചുവിട്ടവരെ തിരിച്ചെടുക്കും'- എയർ ഇന്ത്യ എക്സ്പ്രസ് ജീവനക്കാര്‍ സമരം അവസാനിപ്പിച്ചു

അഞ്ചാം പോരിലും ജയം! ബംഗ്ലാദേശിനെ തകര്‍ത്ത് ടി20 പരമ്പര തൂത്തുവാരി ഇന്ത്യന്‍ വനിതകള്‍

നിരത്തുകളെ ചോരക്കളമാക്കാന്‍ അനുവദിക്കില്ല; ഡ്രൈവിങ് സ്‌കൂള്‍ ഉടമകളുടെ സമരം അനാവശ്യം; കടുപ്പിച്ച് ഗണേഷ് കുമാര്‍

ക്രീസില്‍ കോഹ്‌ലി; 10 ഓവറില്‍ മഴ, ആലിപ്പഴം വീഴ്ച; ബംഗളൂരു- പഞ്ചാബ് പോര് നിര്‍ത്തി

ചില സ്ഥലങ്ങളില്‍ നിയന്ത്രണം മതി; വൈദ്യുതി പ്രതിസന്ധി നിയന്ത്രണവിധേയം