കായികം

ഇന്ത്യക്കായി ഏറ്റവും കൂടുതല്‍ വിക്കറ്റുകള്‍; കപിലിനെ പിന്തള്ളി അശ്വിന്‍

സമകാലിക മലയാളം ഡെസ്ക്

ഇന്‍ഡോര്‍: കരിയറിലെ മറ്റൊരു നേട്ടം കൂടി സ്വന്തമാക്കി ഇന്ത്യയുടെ സ്റ്റാര്‍ സ്പിന്നര്‍ ആര്‍ അശ്വിന്‍. ഇന്ത്യക്കായി ഏറ്റവും കൂടുതല്‍ വിക്കറ്റ് നേടുന്ന താരങ്ങളുടെ പട്ടികയില്‍ അശ്വിന്‍ മൂന്നാം സ്ഥാനത്തേക്ക് കയറി. മുന്‍ ക്യാപ്റ്റനും ഓള്‍റൗണ്ടര്‍ ഇതിഹാസവുമായ കപില്‍ ദേവിനെ പിന്തള്ളിയാണ് അശ്വിന്‍ മൂന്നാം സ്ഥാനത്തേക്ക് കയറിയത്. ക്രിക്കറ്റിന്റെ എല്ലാ ഫോര്‍മാറ്റിലേയും വിക്കറ്റുകളാണ് റെക്കോര്‍ഡിന് പരിഗണിക്കുന്നത്. 

ഇന്ത്യക്കായി 688 വിക്കറ്റുകളാണ് അശ്വിന്‍ മൂന്ന് ഫോര്‍മാറ്റിലുമായി നേടിയത്. 347 ഇന്നിങ്‌സുകളില്‍ നിന്നാണ് ഈ നേട്ടം. കപില്‍ 448 ഇന്നിങ്‌സുകള്‍ ബൗള്‍ ചെയ്ത് 687 വിക്കറ്റുകളാണ് സ്വന്തമാക്കിയത്. ഓസ്‌ട്രേലിയക്കെതിരായ മൂന്നാം ക്രിക്കറ്റ് ടെസ്റ്റില്‍ ഓസീസ് താരം അലക്‌സ് കാരിയെ വിക്കറ്റിന് മുന്നില്‍ കുടുക്കിയാണ് അശ്വിന്‍ കപിലിനെ മറികടന്നത്. 90 ടെസ്റ്റില്‍ നിന്ന് 446 വിക്കറ്റുകളും 113 ഏകദിനത്തില്‍ നിന്ന് 151 വിക്കറ്റുകളും 65 ടി20 യില്‍ നിന്ന് 72 വിക്കറ്റുകളുമാണ് അശ്വിന്‍ വീഴ്ത്തിയത്. 

499 ഇന്നിങ്‌സുകളില്‍ നിന്ന് 953 വിക്കറ്റുകള്‍ വീഴ്ത്തി അനില്‍ കുംബ്ലെയാണ് പട്ടികയില്‍ ഒന്നാം സ്ഥാനത്ത്. 442 ഇന്നിങ്‌സുകളില്‍ നിന്ന് 707 വിക്കറ്റുകളുമായി ഹര്‍ഭജന്‍ രണ്ടാം സ്ഥാനത്തും നില്‍ക്കുന്നു. 373 ഇന്നിങ്‌സുകളില്‍ നിന്ന് 597 വിക്കറ്റുകള്‍ സ്വന്തമാക്കി സഹീര്‍ ഖാന്‍ അഞ്ചാം സ്ഥാനത്ത്. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ‌

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'400 സ്ത്രീകളെ ബലാത്സംഗം ചെയ്ത കുറ്റവാളി; പ്രജ്വല്‍ രേവണ്ണയെ തടഞ്ഞില്ല, ഇതാണ് മോദിയുടെ ഗ്യാരണ്ടി'

ലോക്‌സഭ തെരഞ്ഞെടുപ്പ്; തൃശൂരിലും മാവേലിക്കരയിലും വിജയം ഉറപ്പെന്ന് സിപിഐ, 12 സീറ്റുകളിൽ എൽഡിഎഫിന് വിജയസാധ്യത

അടൂരിൽ എട്ട് വയസുകാരിയുടെ മരണം; ഷി​ഗല്ലയെന്ന് സംശയം, ആരോ​ഗ്യ വിഭാ​ഗത്തിന്റെ പരിശോധന

ചര്‍മ്മം തിളങ്ങാൻ പഴങ്ങള്‍

'ഇപ്പോഴും കോളജ് കുമാരിയെ പോലെ'; മകന്റെ കാമറയിൽ മോഡലായി നവ്യാ നായർ