കായികം

ടോസ് ഓസ്ട്രേലിയക്ക്; ഇന്ത്യയെ ബാറ്റിങ്ങിനയച്ചു 

സമകാലിക മലയാളം ഡെസ്ക്

വിശാഖപട്ടണം: ഓസ്‌ട്രേലിയക്കെതിരായ രണ്ടാം ഏകദിനത്തിൽ ഇന്ത്യക്ക് ബാറ്റിങ്. ടോസ് നേടിയ ഓസ്ട്രേലിയ ഫീൽഡിങ് തെരഞ്ഞെടുക്കുകയായിരുന്നു. പരമ്പരയിലെ ആദ്യ മത്സരം ജയിച്ച ഇന്ത്യ ഏകദിന പരമ്പര തൂത്തുവാരാൻ ല‍ക്ഷ്യമിട്ടാണ് ഇറങ്ങുന്നത്. ഇന്ന് ഇന്നിംഗ്സ് ഓപ്പൺ ചെയ്ത ഇഷാൻ കിഷന് പകരം രോഹിത് ശർമ ടീമിൽ തിരിച്ചെത്തിയപ്പോൾ പേസർ ഷർദ്ദുൽ ഠാക്കൂറിന് പകരം സ്പിന്നർ അക്സർ പട്ടേലും അന്തിമ ഇലവനിലെത്തി. 

വിശാഖപട്ടണത്ത്  ഡോ. വൈ എസ് രാജശേഖര റെഡ്ഡി ക്രിക്കറ്റ് സ്റ്റേഡിയത്തിലാണ് മത്സരം. ഓസിസ് നിരയിൽ വിക്കറ്റ് കീപ്പറായി ജോഷ് ഇംഗ്ലിസിന് പകരം അലക്സ് ക്യാരി തിരിച്ചെത്തിയപ്പോൾ ഗ്ലെൻ മാക്സ്‌വെല്ലിന് പകരം നഥാൻ എല്ലിസും അന്തിമ ഇലവനിലെത്തിയിട്ടുണ്ട്. അതേസമയം മത്സരത്തിൽ മഴ വില്ലനാകുമോ എന്ന ആശങ്കയുണ്ട്. വിശാഖപട്ടണത്ത് മഴക്ക് സാധ്യതയുണ്ടെന്ന് കഴിഞ്ഞദിവസം കാലാവസ്ഥ വകുപ്പ് പ്രവചിച്ചിരുന്നു. 

ടീം ഇന്ത്യ: രോഹിത് ശർമ, ശുഭ്മാൻ ഗിൽ, വിരാട് കൊഹ‍്‍ലി, സൂര്യകുമാർ യാദവ്, കെ എൽ രാഹുൽ, ഹാർദിക് പാണ്ഡ്യ, രവീന്ദ്ര ജഡേജ, അക്സർ പട്ടേൽ, കുൽദീപ് യാദവ്, മുഹമ്മദ് സിറാജ്, മുഹമ്മദ് ഷമി.

ടീം ഓസ്‌ട്രേലിയ: ട്രാവിസ് ഹെഡ്, മിച്ചൽ മാർഷ്, മാർനസ് ലാബുഷെയ്ൻ, സ്റ്റീവ് സ്മിത്ത്, കാമറൂൺ ഗ്രീൻ, അലക്സ് ക്യാരി, മാർക്കസ് സ്റ്റോയിനിസ്, മിച്ചൽ സ്റ്റാർക്ക്, നഥാൻ എല്ലിസ്, ഷോൺ ആബട്ട്,  ആദം സാംപ.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

തലയോട്ടി പൊട്ടിയത് മരണ കാരണം, ശരീരത്തില്‍ സമ്മര്‍ദമേറ്റിരുന്നു; കൊച്ചിയിലെ നവജാത ശിശുവിന്റെ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്

കടലില്‍ കുളിക്കുന്നതിനിടെ തിരയില്‍ പെട്ടു, പ്ലസ് ടു വിദ്യാര്‍ഥിയെ കാണാതായി

മാനുഷിക പരിഗണന; ഇറാന്‍ പിടിച്ചെടുത്ത കപ്പലിലെ 17 ഇന്ത്യക്കാരെയടക്കം മുഴുവൻ ജീവനക്കാരെയും മോചിപ്പിച്ചു

ബന്ധുവിനെ രക്ഷിക്കാന്‍ ഇറങ്ങി, കൊല്ലത്ത് ഭാര്യയും ഭര്‍ത്താവും ഉള്‍പ്പെടെ മൂന്നു പേര്‍ മുങ്ങി മരിച്ചു

കോഴിക്കോട് വാടക വീട്ടിൽ കർണാടക സ്വദേശിനി മരിച്ച നിലയിൽ