കായികം

മഴ വില്ലനാകുമോ? ഇന്ത്യ-ഓസ്ട്രേലിയ രണ്ടാം ഏകദിനം ഇന്ന്

സമകാലിക മലയാളം ഡെസ്ക്

വിശാഖപട്ടണം: ഓസ്ട്രേലിയക്കെതിരായ ഏകദിന പരമ്പര തൂത്തുവാരാൻ ല‍ക്ഷ്യമിട്ട് ഇന്ത്യ ഇന്നിറങ്ങും. ഇന്ന് ഉച്ചക്ക് 1.30 മുതൽ വിശാഖപട്ടണത്ത്  ഡോ. വൈ എസ് രാജശേഖര റെഡ്ഡി ക്രിക്കറ്റ് സ്റ്റേഡിയത്തിലാണ് മത്സരം. പരമ്പരയിലെ ആദ്യ മത്സരം അഞ്ചു വിക്കറ്റിന് ഇന്ത്യ ജയിച്ചിരുന്നു. രോഹിത് ശർമ ടീമിൽ തിരിച്ചെത്തുന്നത് കങ്കാരുപ്പടയെ നേരിടാൻ ടീമിന് കൂടുതൽ ആവേശം പകരുന്നതാണ്. 

അതേസമയം മത്സരത്തിൽ മഴ വില്ലനാകുമോ എന്ന ആശങ്കയുണ്ട്. വിശാഖപട്ടണത്ത് ശനി, ഞായർ ദിവസങ്ങളിൽ മഴക്ക് സാധ്യതയുണ്ടെന്ന് കഴിഞ്ഞദിവസം തന്നെ കാലാവസ്ഥ വകുപ്പ് പ്രവചിച്ചിരുന്നു. ഇന്നലെ വൈകിട്ട് പലയിടങ്ങളിലും മഴ പെയ്തു. മഴ പെയ്താലും സ്റ്റേഡിയത്തിലെ വെള്ളം ഒഴുകിപോകുന്നതിനുള്ള സംവിധാനവും അവശേഷിക്കുന്ന ജലം വലിച്ചെടുക്കുന്നതിന് സൂപ്പർ സോപ്പർ യന്ത്ര സംവിധാനവും ഒരുക്കിയിട്ടുണ്ടെന്ന് അധികൃതർ പറഞ്ഞു. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സ്വതന്ത്ര എംഎല്‍എമാര്‍ പിന്തുണ പിന്‍വലിച്ചു; ഹരിയാനയിൽ ബിജെപി സർക്കാർ തുലാസിൽ

'ബാക്കി അണ്ണൻ നോക്കിക്കോളാം'; 'ആവേശം' ഒടിടിയിലേക്ക്, മെയ് ഒൻപതു മുതൽ ആമസോൺ പ്രൈമിൽ

മക്ഗുര്‍ക് തുടങ്ങി സ്റ്റബ്‌സ് പൂര്‍ത്തിയാക്കി; രാജസ്ഥാന് 222 റണ്‍സ് ലക്ഷ്യം നല്‍കി ഡല്‍ഹി

'തെറ്റിദ്ധരിപ്പിക്കുന്ന പരസ്യമാണോ, അഭിനയിക്കുന്ന സെലിബ്രിറ്റികള്‍ക്കും ഉത്തരവാദിത്വം'- സുപ്രീം കോടതി

മുഖ്യമന്ത്രിയുടെ വിദേശ യാത്ര; നാളത്തെ മന്ത്രിസഭാ ​യോ​ഗം മാറ്റിവെച്ചു