കായികം

'കിങ് അല്‍ക്കാരസ്'- ജോക്കോവിചിനെ പിന്തള്ളി 19കാരന്‍ ലോക ഒന്നാം നമ്പര്‍

സമകാലിക മലയാളം ഡെസ്ക്

കാലിഫോര്‍ണിയ: സ്പാനിഷ് കൗമാര താരവും ടെന്നീസിലെ പുതിയ സെന്‍സേഷനുമായ കാര്‍ലോസ് അല്‍ക്കാരസ് വീണ്ടും ലോക റാങ്കിങില്‍ ഒന്നാം സ്ഥാനത്ത്. 22 ഗ്രാന്‍ഡ് സ്ലാം കിരീട നേട്ടമെന്ന റെക്കോര്‍ഡിനൊപ്പമുള്ള ഇതിഹാസ താരം സെര്‍ബിയയുടെ നൊവാക് ജോക്കോവിചിനെ പിന്തള്ളിയാണ് 19കാരന്‍ വീണ്ടും ടെന്നീസ് റാങ്കിങിന്റെ തലപ്പത്തെത്തിയത്. 

ഇന്ത്യന്‍ വെല്‍സില്‍ കന്നി കിരീടം സ്വന്തമാക്കിയതോടെയാണ് അല്‍ക്കാരസ് ഒന്നാം സ്ഥാനത്തേക്ക് കുതിച്ചെത്തിയത്. ഫൈനലില്‍ റഷ്യന്‍ കരുത്തന്‍ ഡാനില്‍ മെദ്‌വെദെവിനെ വീഴ്ത്തിയാണ് അല്‍ക്കാരസ് ബിഎന്‍പി പരിബാസ് ഓപ്പണ്‍ കിരീടം നേടിയത്. 

@carlosalcaraz defeats Medvedev 6-3, 6-2 to capture his first Indian Wells title and reclaim the World No. 1 ranking! @BNPPARIBASOPEN | #TennisParadise pic.twitter.com/H2mhr9JhB0

ലോക റാങ്കിങില്‍ ആറാം സ്ഥാനത്തുള്ള മെദ്‌വെദെവിനെതിരെ രണ്ട് സെറ്റ് മാത്രം നീണ്ട പോരാട്ടത്തില്‍ അനായാസ വിജയമാണ് അല്‍ക്കാരസ് നേടിയത്. മെദ്‌വെദെവിന്റെ 19 മത്സരങ്ങളിലെ അപരാജിത കുതിപ്പിനും അല്‍ക്കാരസ് ഫൈനലില്‍ വിരാമം കുറിച്ചു. സ്‌കോര്‍: 6-3, 6-2.

ഈ വാർത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ഇന്ദിരയെ ഞെട്ടിച്ച മണ്ഡലം, രണ്ടു തവണ ബിജെപിക്കൊപ്പം നിന്ന റായ്ബറേലി; രാഹുലിന് കാര്യങ്ങള്‍ എളുപ്പമോ?

പുല്ലും വൈക്കോല്‍ കെട്ടുമൊക്കെ ചെറുത്!, ഇതാ കൂറ്റന്‍ അലമാരയുമായി സ്‌കൂട്ടര്‍ യാത്ര; അതും ഒറ്റക്കൈയില്‍- വൈറല്‍ വീഡിയോ

മൂന്നാംഘട്ട വോട്ടെടുപ്പ് മറ്റന്നാള്‍; ചിലയിടത്ത് ഇഞ്ചോടിഞ്ച്; ജനവിധി തേടുന്നവരില്‍ പ്രമുഖരും

ഓടുന്ന ട്രെയിനില്‍ വച്ച് യുവതിയെ മുത്തലാഖ് ചൊല്ലി; ഭര്‍ത്താവ് മുങ്ങി

നടിയെ രഹസ്യവിവാഹം ചെയ്‌തെന്ന് വാര്‍ത്തകള്‍; താന്‍ നയന്റീസ് കിഡ് സിങ്കിള്‍ എന്ന് ജയ്