കായികം

ഡല്‍ഹി ക്യാപിറ്റല്‍സ് ഫൈനലില്‍; എലിമിനേറ്ററില്‍ മുംബൈ- യുപി നേര്‍ക്കുനേര്‍

സമകാലിക മലയാളം ഡെസ്ക്

മുംബൈ: പോയിന്റ് ടേബിളില്‍ ഒന്നാം സ്ഥാനക്കാരായി ഡല്‍ഹി ക്യാപിറ്റല്‍സ് പ്രഥമ വനിതാ പ്രീമിയര്‍ ലീഗിന്റെ ഫൈനലുറപ്പിക്കുന്ന ആദ്യ ടീമായി. മുംബൈ ഇന്ത്യന്‍സ്- യുപി വാരിയേഴ്‌സ് എലിമിനേറ്റര്‍ പോരാട്ടത്തിലെ വിജയികളായിരിക്കും ഫൈനലില്‍ ഡല്‍ഹിയുടെ എതിരാളികള്‍. ഗുജറാത്ത് ജയ്ന്റ്‌സ്, റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂര്‍ ടീമുകള്‍ പുറത്ത്. 

പോയിന്റ് നിരക്കില്‍ ഡല്‍ഹിയും മുംബൈയും ഒപ്പത്തിനൊപ്പമാണെങ്കിലും മികച്ച റണ്‍റേറ്റിന്റെ ബലത്തിലാണ് ഡല്‍ഹി ഒന്നാം സ്ഥാനവും ഫൈനല്‍ ബര്‍ത്തും ഉറപ്പിച്ചത്. ഗ്രൂപ്പ് സ്റ്റേജിലെ അവസാന പോരാട്ടത്തില്‍ യുപി വാരിയേഴ്‌സിനെ കീഴടക്കിയാണ് ഡല്‍ഹിയുടെ മുന്നേറ്റം. മുംബൈ ഇന്ത്യന്‍സ് ഇന്നലെ ആര്‍സിബിയെ വീഴ്ത്തി. മികച്ച മാര്‍ജിനില്‍ വിജയിച്ചിരുന്നെങ്കില്‍ ഡല്‍ഹിയെ പിന്തള്ളി മുംബൈക്ക് ഒന്നാം സ്ഥാനവും ഫൈനല്‍ ബെര്‍ത്തും ഉറപ്പാക്കാമായിരുന്നു. 

24നാണ് എലിമിനേറ്റര്‍ പോരാട്ടം. ഇതില്‍ വജയിക്കുന്ന ടീം 26ന് നടക്കുന്ന കിരീട പോരാട്ടത്തില്‍ ഡല്‍ഹിയുമായി ഏറ്റുമുട്ടും. 

ഇന്നലെ നടന്ന ആദ്യ മത്സരത്തില്‍ ആര്‍സിബി നിശ്ചിത ഓവറില്‍ ഒന്‍പത് വിക്കറ്റ് നഷ്ടത്തില്‍ 125 റണ്‍സെടുത്തപ്പോള്‍ 16.3 ഓവറില്‍ ആറ് വിക്കറ്റ് മാത്രം നഷ്ടത്തില്‍ 129 റണ്‍സെടുത്ത് മുംബൈ വിജയം സ്വന്തമാക്കുകയായിരുന്നു. 

രണ്ടാം പോരില്‍ ഡല്‍ഹി അഞ്ച് വിക്കറ്റിന്റെ വിജയമാണ് സ്വന്തമാക്കിയത്. ആദ്യം ബാറ്റ് യുപി വാരിയേഴ്‌സ് ആറ് വിക്കറ്റ് നഷ്ടത്തില്‍ 138 റണ്‍സെടുത്തു. ഡല്‍ഹി അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 17.5 ഓവറില്‍ 142 റണ്‍സെടുത്താണ് വിജയം സ്വന്തമാക്കിയത്.

ഈ വാര്‍ത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

തലയോട്ടി പൊട്ടിയത് മരണ കാരണം, ശരീരത്തില്‍ സമ്മര്‍ദമേറ്റിരുന്നു; കൊച്ചിയിലെ നവജാത ശിശുവിന്റെ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്

കടലില്‍ കുളിക്കുന്നതിനിടെ തിരയില്‍ പെട്ടു, പ്ലസ് ടു വിദ്യാര്‍ഥിയെ കാണാതായി

മാനുഷിക പരിഗണന; ഇറാന്‍ പിടിച്ചെടുത്ത കപ്പലിലെ 17 ഇന്ത്യക്കാരെയടക്കം മുഴുവൻ ജീവനക്കാരെയും മോചിപ്പിച്ചു

ബന്ധുവിനെ രക്ഷിക്കാന്‍ ഇറങ്ങി, കൊല്ലത്ത് ഭാര്യയും ഭര്‍ത്താവും ഉള്‍പ്പെടെ മൂന്നു പേര്‍ മുങ്ങി മരിച്ചു

കോഴിക്കോട് വാടക വീട്ടിൽ കർണാടക സ്വദേശിനി മരിച്ച നിലയിൽ