കായികം

ത്രിരാഷ്ട്ര ഫുട്‌ബോള്‍ ടൂര്‍ണമെന്റില്‍ ഇന്ത്യയ്ക്ക് തകര്‍പ്പന്‍ തുടക്കം; മ്യാന്‍മാറിനെ പരാജയപ്പെടുത്തി

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: ത്രിരാഷ്ട്ര സൗഹൃദ ഫുട്‌ബോള്‍ ടൂര്‍ണമെന്റില്‍ ഇന്ത്യയ്ക്ക് ജയം. മ്യാന്‍മാറിനെ ഏകപക്ഷീയമായ ഒരു ഗോളിന് ഇന്ത്യ തകര്‍ത്തു. അനിരുദ്ധ് ഥാപ്പയാണ് ഇന്ത്യയ്ക്ക് വേണ്ടി ഗോള്‍ നേടിയത്. ആദ്യ പകുതിയുടെ അമിത സമയത്താണ് ഗോള്‍ പിറന്നത്.

മണിപ്പൂരിലെ ഇംഫാല്‍ സ്റ്റേഡിയത്തിലാണ് മത്സരം നടന്നത്. കളിയിലുടനീളം ഇന്ത്യയാണ് മികച്ചനിലയില്‍ കളിച്ചത്. ഥാപ്പയുടെ ഗോള്‍ ഒഴിച്ചാല്‍ നിരവധി അവസരങ്ങള്‍ ലഭിച്ചെങ്കിലും അതൊന്നും ലക്ഷ്യം കണ്ടില്ല. മെഹ്താബ് സിങ്, മഹേഷ് സിങ്, റിത്വിക് ദാസ് എന്നിവര്‍ ഇന്ത്യയ്ക്കായി അരങ്ങേറ്റം കുറിച്ചു.

ഇന്ത്യയുടെ പ്രമുഖ താരമായ സുനില്‍ ഛേത്രിക്ക് നിരവധി അവസരങ്ങളാണ് ലഭിച്ചത്. 74-ാം മിനിറ്റില്‍ സുനില്‍ ഛേത്രി വല കുലുക്കിയെങ്കിലും റഫറി ഗോള്‍ അനുവദിച്ചില്ല. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സസ്‌പെന്‍സ് അവസാനിച്ചു; റായ്ബറേലിയില്‍ രാഹുല്‍ ഗാന്ധി സ്ഥാനാര്‍ഥി, അമേഠിയില്‍ കിഷോരി ലാല്‍ ശര്‍മ

രാഹുല്‍ഗാന്ധി റായ്ബറേലിയിലേക്ക്; 11 മണിക്ക് പത്രിക സമര്‍പ്പിക്കും; റോഡ് ഷോ

സ്വര്‍ണവിലയില്‍ ഇടിവ്, ഒറ്റയടിക്ക് കുറഞ്ഞത് 400 രൂപ; 53,000ല്‍ താഴെ

50 സിക്‌സര്‍; ആയിരം റണ്‍സ്; നേട്ടവുമായി റിയാന്‍ പരാഗ്

കൊച്ചിയില്‍ നവജാതശിശുവിനെ എറിഞ്ഞുകൊന്നു; അന്വേഷണം