കായികം

അത്യുഗ്രന്‍ ഫ്രീകിക്ക്, മെസിക്ക് മറ്റൊരു നേട്ടം, 800 ഗോളുകള്‍ തികച്ചു; പാനമയെ തോല്‍പ്പിച്ച് അര്‍ജന്റീന -വീഡിയോ

സമകാലിക മലയാളം ഡെസ്ക്

ബ്യൂണസ് അയേഴ്സ്: അര്‍ജന്റീനയ്ക്ക് ലോകകപ്പ് നേടി കൊടുത്ത് ഫുട്‌ബോളിന്റെ ഉയരങ്ങള്‍ കീഴടക്കിയ മെസിക്ക് മറ്റൊരു നേട്ടം. കരിയറില്‍ 800 ഗോളുകള്‍ തികയ്ക്കുന്ന താരമായാണ് മെസി റെക്കോര്‍ഡ് ബുക്കില്‍ ഇടംപിടിച്ചത്. സമകാലിക ഫുട്‌ബോളില്‍ ക്രിസ്റ്റ്യാനോ റൊണാള്‍ഡോയാണ് മെസിക്ക് മുന്നില്‍.

സൗഹൃദ മത്സരത്തില്‍ പാനമയ്‌ക്കെതിരെ ഗോള്‍ നേടിയാണ് മെസി റെക്കോര്‍ഡ് ബുക്കില്‍ ഇടംപിടിച്ചത്. ഖത്തര്‍ ലോകകപ്പ് വിജയത്തിന് ശേഷം അര്‍ജന്റീന ആദ്യമായി കളത്തിലിറങ്ങിയ മത്സരത്തില്‍ നീലപ്പട എതിരില്ലാത്ത രണ്ട് ഗോളുകള്‍ക്ക് പാനമയെ തോല്‍പിച്ചു. തിയാഗോ അല്‍മാഡയായിരുന്നു മറ്റൊരു ഗോള്‍ സ്‌കോറര്‍. 

828 ഗോള്‍ നേടിയ ക്രിസ്റ്റ്യാനോ റൊണാള്‍ഡോയും 805 ഗോളുമായി ജോസഫ് ബിക്കനും മാത്രമാണ് മെസിക്ക് മുന്നിലുള്ളത്. പാനമയ്‌ക്കെതിരെ 78-ാം മിനുറ്റില്‍ തിയാഗോ അല്‍മാഡയാണ് ഗോള്‍പട്ടിക തുറന്നത്. 89-ാം മിനുറ്റില്‍ ബോക്സിന് പുറത്തുനിന്നുള്ള അത്യുഗ്രന്‍ മഴവില്‍ ഫ്രീകിക്ക് ഗോളിലൂടെയായിരുന്നു മെസിയുടെ വലകുലുക്കല്‍. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ആശ്വാസം; കൊടും ചൂട് കുറയുന്നു; ഉഷ്ണ തരംഗ മുന്നറിയിപ്പ് പിന്‍വലിച്ചു

വേനലവധിക്ക് ശേഷം സ്‌കൂളുകള്‍ ജൂണ്‍ മൂന്നിന് തുറക്കും

'വോട്ട് എല്ലാ വര്‍ഷവും ചെയ്യാറുണ്ട്, ഇപ്പോള്‍ ഓണ്‍ലൈനായിട്ടൊക്കെ ചെയ്യാമല്ലോ'; ജ്യോതികയ്ക്ക് ട്രോള്‍

'സഖാവെ ഇരുന്നോളൂ, എംഎല്‍എയ്ക്ക് മുന്‍ സീറ്റ് ഒഴിഞ്ഞു കൊടുത്തു; മെമ്മറി കാര്‍ഡ് കാണാതായതില്‍ കണ്ടക്ടറെ സംശയം; അവന്‍ ഡിവൈഎഫ്‌ഐക്കാരന്‍'

ചര്‍മ്മം കറുത്തു കരിവാളിച്ചോ? ടാൻ ഒഴിവാക്കാൻ പറ്റിയ ഐറ്റം അടുക്കളയിലുണ്ട്, അറിഞ്ഞിരിക്കാം ഉരുളക്കിഴങ്ങിന്റെ ​ഗുണങ്ങൾ