കായികം

ചരിത്രം കുറിച്ച് നിഖാത് സരിൻ; ലോക വനിതാ ബോക്‌സിങ് ചാമ്പ്യൻഷിപ്പിൽ ഇന്ത്യക്ക് മൂന്നാം സ്വർണം

സമകാലിക മലയാളം ഡെസ്ക്

ന്യൂഡൽഹി: ലോക ബോക്‌സിങ് ചാമ്പ്യൻഷിപ്പിൽ ഇന്ത്യയ്ക്ക് മൂന്നാം സ്വർണം. വനിതകളുടെ 50 കിലോ വിഭാഗത്തിൽ നിഖാത് സരിനാണ് ലോക ചാമ്പ്യനായത്. ഫൈനലിൽ വിയാറ്റ്‌നാം താരമായ നുയൻ തി ടാമിനെയാണ് നിഖാത് സരിൻ തോൽപിച്ചത്.

ഫൈനലിൽ ആധികാരിക പ്രകടനം പുറത്തെടുത്ത് 5-0 എന്ന സ്കോറിലാണ് നിഖാത് സരിൻ ഇന്ത്യക്കായി സുവർണ്ണനേട്ടം സ്വന്തമാക്കിയത്. ലോക ബോക്‌സിങ് ചാമ്പ്യൻഷിപ്പിലെ താരത്തിന്റെ രണ്ടാം സ്വർണമാണിത്. നേരത്തേ 2022 ലോക ബോക്‌സിങ് ചാമ്പ്യൻഷിപ്പിലും നിഖാത് സ്വർണം നേടിയിരുന്നു. ലോക ബോക്‌സിങ് ചാമ്പ്യൻഷിപ്പിൽ തുടർച്ചയായി സ്വർണം നേടുന്ന രണ്ടാമത്തെ ഇന്ത്യൻ വനിതാ താരമാണ് നിഖാത് സരിൻ. മേരി കോമാണ് ലോക ബോക്‌സിങ് ചാമ്പ്യൻഷിപ്പിൽ തുടർച്ചയായി സ്വർണം നേടിയ ആദ്യ ഇന്ത്യൻ വനിത. 

നേരത്തെ 81 കിലോഗ്രാം വിഭാഗത്തിൽ സവിറ്റി ബുറയും 48 കിലോഗ്രാം വിഭാഗത്തിൽ നീതു ഘൻഘാസും സ്വർണം നേടിയിരുന്നു. 

ഈ വാര്‍ത്ത കൂടി വായിക്കൂ  

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

വീണ്ടും ബിജെപി വന്നാല്‍ പിണറായി ഉള്‍പ്പെടെ എല്ലാവരും ജയിലില്‍: കെജരിവാള്‍

പ്ലേ ഓഫ് ഉറപ്പിച്ച് കൊല്‍ക്കത്ത, രാജസ്ഥാന്‍; 2 സ്ഥാനങ്ങള്‍ക്കായി 4 ടീമുകള്‍

അഫ്ഗാനില്‍ കനത്തമഴയും വെള്ളപ്പൊക്കവും; നൂറുകണക്കിന് മരണം, വന്‍ നാശനഷ്ടം

80ലക്ഷം രൂപയുടെ ഭാ​ഗ്യശാലി ആര്?; കാരുണ്യ ലോട്ടറി ഫലം പ്രഖ്യാപിച്ചു

ഋഷഭ് പന്തിന് ഒരു മത്സരത്തില്‍ വിലക്ക്! ഡല്‍ഹിക്ക് വന്‍ തിരിച്ചടി