കായികം

'ഐപിഎല്ലിലെ ഒരു അസാധാരണ ടീമില്‍ ഞാന്‍ ചേരുന്നു!'- അമ്പരപ്പിക്കുന്ന പ്രഖ്യാപനവുമായി സ്മിത്ത്

സമകാലിക മലയാളം ഡെസ്ക്

സിഡ്‌നി: ഓസ്‌ട്രേലിയന്‍ താരം സ്റ്റീവ് സ്മിത്ത് ഇത്തവണത്തെ ഐപിഎല്ലില്‍ ഒരു ടീമിലും അംഗമല്ല. താരത്തെ മിനി ലേലത്തില്‍ ആരും വിളിച്ചെടുത്തിരുന്നില്ല. 2021ന് ശേഷം താരം ഐപിഎല്‍ കളിച്ചിട്ടില്ല. ഡല്‍ഹി ക്യാപിറ്റല്‍സിനായാണ് അവസാനമായി താരം കളത്തിലെത്തിയത്. 

ആകാംക്ഷ നിറയ്ക്കുന്നൊരു വീഡിയോയുമായി രംഗത്തെത്തിയിരിക്കുകയാണ് സ്മിത്ത്. ഇത്തവണത്തെ ഐപിഎല്ലില്‍ താനുണ്ടാകുമെന്ന അമ്പരപ്പിക്കുന്ന പ്രഖ്യാപനമാണ് താരം വീഡിയോയിലൂടെ നടത്തിയത്. എന്നാല്‍ ഏത് ടീമാണെന്ന് താരം പറയുന്നില്ല. 

'നമസ്‌തേ ഇന്ത്യ, നിങ്ങള്‍ക്ക് ആവേശം തരുന്ന ഒരു കാര്യം ഞാന്‍ വെളിപ്പെടുത്തുന്നു. ഞാനും 2023ലെ ഐപിഎല്ലിന്റെ ഭാഗമാകുകയാണ്. ഇന്ത്യയിലെ അസാധാരണത്വം നിറഞ്ഞ ആവേശം തരുന്നു ഒരു ടീമിനൊപ്പം ഞാന്‍ ചേരുകയാണ്'- എന്നാണ് സ്മിത്ത് വീഡിയോയില്‍ പറയുന്നത്. ഏത് ടീമിലേക്കാണ് സ്മിത്ത് എത്തുന്നത് എന്നറിയാനുള്ള ആകാംക്ഷയിലാണ് ആരാധകര്‍. 

ടൂർണമെന്റിലെ കമന്റേറ്റർ പാനലിലാണ് താരം ഉൾപ്പെട്ടിരിക്കുന്നത്. തിരിച്ചുവരവ് ഐപിഎൽ കമന്റേറ്ററായാണ് എന്നും വാർത്തകളുണ്ട്.

ഐപിഎല്ലില്‍ ആറ് ടീമുകള്‍ക്കായി നേരത്തെ കളിച്ചിട്ടുള്ള താരമാണ് സ്മിത്ത്. 2021ന് ശേഷം പക്ഷേ താരം ഐപിഎല്ലില്‍ കളിച്ചിട്ടില്ല. ഐപിഎല്ലില്‍ 100ന് മുകളില്‍ മത്സരങ്ങളും താരം കളിച്ചിട്ടുണ്ട്. 

ഈ വാര്‍ത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'ഭേദഗതി ചെയ്യാനാണെങ്കില്‍ അന്നേ ചെയ്യാമായിരുന്നു, 10 വര്‍ഷമായി സംവരണത്തില്‍ തൊട്ടിട്ടുപോലുമില്ല': അമിത് ഷാ

'എന്നോട് ആരും പറയാത്ത കാര്യം, ചിമ്പുവിന്റെ വാക്കുകൾ ജീവിതത്തിൽ മറക്കില്ല': പൃഥ്വിരാജ്

കൊല്‍ക്കത്ത താരം രമണ്‍ദീപ് സിങിന് പിഴ ശിക്ഷ

സംസ്ഥാനത്ത് വ്യാഴാഴ്ച വരെ ശക്തമായ മഴ; അഞ്ചുജില്ലകളില്‍ യെല്ലോ അലര്‍ട്ട്

പെന്‍ഷന്‍ പ്രായം 65 വയസ്സായി ഉയര്‍ത്തണം; ഏറ്റവും ബഹുമാനം തോന്നിയ മന്ത്രി ഇ ചന്ദ്രശേഖരന്‍ നായര്‍: കെ എം ചന്ദ്രശേഖര്‍