കായികം

ഐപിഎല്‍ പൂരത്തിന് ഇന്നു തുടക്കം; ഗുജറാത്ത് ടൈറ്റന്‍സ് ചെന്നൈ സൂപ്പര്‍ കിങ്‌സിനെ നേരിടും

സമകാലിക മലയാളം ഡെസ്ക്

അഹമ്മദാബാദ്: ഐപിഎല്‍ 16-ാം സീസണിന് ഇന്ന് തുടക്കം. രണ്ടുമാസം നീണ്ടുനില്‍ക്കുന്ന കുട്ടിക്രിക്കറ്റ് മാമാങ്കത്തിലെ ആദ്യ മത്സരത്തില്‍ നിലവിലെ ചാമ്പ്യന്മാരായ ഗുജറാത്ത് ടൈറ്റന്‍സ് മുന്‍ ചാമ്പ്യന്മാരായ ചെന്നൈ സൂപ്പര്‍ കിങ്സിനെ നേരിടും. അഹമ്മദാബാദിലെ നരേന്ദ്രമോദി സ്റ്റേഡിയത്തില്‍ രാത്രി 7.30 മുതലാണ് മത്സരം.

ഓള്‍റൗണ്ടര്‍ ഹാര്‍ദിക് പാണ്ഡ്യയാണ് നിലവിലെ ചാമ്പ്യന്മാരായ ഗുജറാത്ത് ടൈറ്റന്‍സിനെ നയിക്കുന്നത്. മുന്‍ ഇന്ത്യന്‍ നായകന്‍ മഹേന്ദ്ര സിങ് ധോണിക്ക് കീഴിലാണ്, നാലു തവണ കപ്പുയര്‍ത്തിയ ചെന്നൈ സൂപ്പര്‍ കിങ്‌സ്, വീണ്ടും കിരീടം തേടി ഇറങ്ങുന്നത്. 

10 ടീമുകള്‍ അണിനിരക്കുന്ന ലീഗ് റൗണ്ടിലെ മത്സരങ്ങള്‍ 12 വേദികളിലായി നടക്കും. ടീമുകളെ രണ്ടു ഗ്രൂപ്പുകളായി തിരിച്ചിട്ടുണ്ട്. ഇടവേളയ്ക്ക് ശേഷം ഐപിഎല്‍ മത്സരങ്ങള്‍ ഹോം, എവേ രീതിയിലേക്ക് തിരിച്ചെത്തുന്നു എന്നതും ഈ സീസണിലെ സവിശേഷതയാണ്.

52 ദിവസം നീണ്ടു നില്‍ക്കുന്ന ഐപിഎല്‍ പൂരത്തിനാണ് വെള്ളിയാഴ്ച കൊടിയുയരുന്നത്. ലീഗ് മത്സരങ്ങള്‍ മാര്‍ച്ച് 31 മുതല്‍ മെയ് 21 വരെ നടക്കും. മെയ് 28 നാണ് ഫൈനല്‍. ആവേശം ഉയര്‍ത്താനായി ഇംപാക്ട് പ്ലെയര്‍ ഉള്‍പ്പെടെയുള്ള പുതിയ നിയമങ്ങളും ഇത്തവണയുണ്ട്.

മലയാളി താരം സഞ്ജു സാംസണ്‍ നായകനാകുന്ന രാജസ്ഥാന്‍ റോയല്‍സിന്റെ ആദ്യ മത്സരം ഏപ്രില്‍ രണ്ടിനാണ്. സണ്‍റൈസേഴ്‌സ് ഹൈദരാബാദ് ആണ് എതിരാളികള്‍. ഗ്രൂപ്പ് എയില്‍ മുംബൈ ഇന്ത്യന്‍സ്, കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ്, ഡല്‍ഹി ക്യാപിറ്റല്‍സ്, ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സ് എന്നീ ടീമുകള്‍ക്കൊപ്പമാണ് രാജസ്ഥാന്‍.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

തലയോട്ടി പൊട്ടിയത് മരണ കാരണം, ശരീരത്തില്‍ സമ്മര്‍ദമേറ്റിരുന്നു; കൊച്ചിയിലെ നവജാത ശിശുവിന്റെ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്

കടലില്‍ കുളിക്കുന്നതിനിടെ തിരയില്‍ പെട്ടു, പ്ലസ് ടു വിദ്യാര്‍ഥിയെ കാണാതായി

മാനുഷിക പരിഗണന; ഇറാന്‍ പിടിച്ചെടുത്ത കപ്പലിലെ 17 ഇന്ത്യക്കാരെയടക്കം മുഴുവൻ ജീവനക്കാരെയും മോചിപ്പിച്ചു

ബന്ധുവിനെ രക്ഷിക്കാന്‍ ഇറങ്ങി, കൊല്ലത്ത് ഭാര്യയും ഭര്‍ത്താവും ഉള്‍പ്പെടെ മൂന്നു പേര്‍ മുങ്ങി മരിച്ചു

കോഴിക്കോട് വാടക വീട്ടിൽ കർണാടക സ്വദേശിനി മരിച്ച നിലയിൽ