കായികം

കുഞ്ഞ് ജനിച്ചു; ലഖ്‌നൗ താരം മാര്‍ക് വുഡ് ഇംഗ്ലണ്ടിലേക്ക് പറന്നു

സമകാലിക മലയാളം ഡെസ്ക്

ലഖ്‌നൗ: ഐപിഎല്ലില്‍ ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സ് പേസര്‍ മാര്‍ക് വുഡ് നാട്ടിലേക്ക് മടങ്ങി. ഇംഗ്ലണ്ട് താരമായ വുഡിന്റെ ഭാര്യ കുഞ്ഞിന് ജന്മം നല്‍കിയതിന് പിന്നാലെയാണ് താരം നാട്ടിലേക്ക് മടങ്ങിയത്. 

ഇംഗ്ലീഷ് താരത്തിന്റെ മടക്കം ടീം സ്ഥിരീകരിച്ചു. ഗുജറാത്ത് ടൈറ്റന്‍സിനെതിരായ മത്സരം തോറ്റതിന് പിന്നാലെയാണ് ടീമിന്റെ സ്ഥിരീകരണം. താന്‍ ഒരു പെണ്‍കുഞ്ഞിന്റെ അച്ഛനായെന്നതടക്കമുള്ള കാര്യങ്ങള്‍ വ്യക്തമാക്കി ലഖ്‌നൗ ടീം താരത്തിന്റെ വീഡിയോ പങ്കിട്ടു. അവസാന പോരാട്ടങ്ങളില്‍ താരം തിരിച്ചെത്തുമെന്ന പ്രതീക്ഷയും വീഡിയോയില്‍ വുഡ് പങ്കിടുന്നു. 

ടൂര്‍ണമെന്റിന്റെ തുടക്കത്തില്‍ മികച്ച പ്രകടനം പുറത്തെടുക്കാന്‍ മാര്‍ക് വുഡിന് സാധിച്ചിരുന്നു. അഞ്ച് മത്സരങ്ങളില്‍ നിന്നു 11 വിക്കറ്റുകളാണ് താരം സീസണില്‍ വീഴ്ത്തിയത്. എന്നാല്‍ പിന്നീട് സ്ഥിരതയില്ലായ്മയെ തുടര്‍ന്ന് പ്ലെയിങ് ഇലവനില്‍ താരത്തിന് സ്ഥാനം നഷ്ടമായി.

ഈ വാർത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സെക്രട്ടേറിയറ്റ് വളയല്‍ വിഎസിന്റെ പിടിവാശം മൂലം; തിരുവഞ്ചൂരിന്റെ വീട്ടില്‍ പോയത് ഞാനും ബ്രിട്ടാസും ഒന്നിച്ച്; വിശദീകരിച്ച് ചെറിയാന്‍ ഫിലിപ്പ്

സ്‌കൂളുകളില്‍ ഇന്റേണല്‍ കമ്മറ്റി രൂപീകരിക്കണം; പിടിഎയുടെ പ്രവര്‍ത്തനം മാര്‍ഗനിര്‍ദേശം പാലിച്ചാകണം; വനിതാ കമ്മീഷന്‍ ശുപാര്‍ശ

ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നത് വരെ കേരളതീരത്ത് കടലില്‍ പോകാന്‍ പാടില്ല; മുന്നറിയിപ്പ്

ഹക്കിം ഷാജഹാനും സന അല്‍ത്താഫും വിവാഹിതരായി

'മറ്റുള്ളവർ പറയുന്നത് ശ്രദ്ധിക്കുന്നതല്ല എന്റെ പണി; ആ സമയത്ത് ഞാൻ സിംഫണി എഴുതിത്തീർത്തു': ഇളയരാജ