കായികം

'ഇത്തവണ ചെന്നൈ കിരീടം നേടിയാല്‍ വിരമിക്കില്ലെന്ന് ധോനി പറഞ്ഞു'- വെളിപ്പെടുത്തി റെയ്‌ന

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: ചെന്നൈ സൂപ്പര്‍ കിങ്‌സ് നാകയകന്‍ മഹേന്ദ്ര സിങ് ധോനിയുടെ വിരമിക്കല്‍ സംബന്ധിച്ച് പുതിയ വെളിപ്പെടുത്തലുമായി മുന്‍ ചെന്നൈ താരം സുരേഷ് റെയ്‌ന. 2020ല്‍ അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്നു വിരമിച്ച ധോനി ഈ സീസണിലും ഐപിഎല്‍ കളിക്കുന്നുണ്ട്. ഇതു തന്റെ അവസാന സീസണായിരിക്കുമെന്ന് നേരത്തെ പരോക്ഷമായി താരം പറയുകയും ചെയ്തിരുന്നു. 

എന്നാല്‍ ഇത്തവണ ചെന്നൈ സൂപ്പര്‍ കിങ്‌സ് കിരീടം നേടിയാല്‍ അടുത്ത സീസണിലും ടീമില്‍ താനുണ്ടാകുമെന്ന് ധോനി കഴിഞ്ഞ ദിവസം പറഞ്ഞതായി റെയ്‌ന വെളിപ്പെടുത്തി. മുംബൈ ഇന്ത്യന്‍സിനെതിരായ ആറ് വിക്കറ്റ് വിജയം ആഘോഷിച്ചതിന് പിന്നാലെയായിരുന്നു ധോനി ഇക്കാര്യം പറഞ്ഞതെന്നും റെയ്‌ന പറയുന്നു.

'ധോനി മികച്ച രീതിയില്‍ ബാറ്റ് ചെയ്യുന്നു. ടീം നല്ല രീതിയില്‍ മുന്നോട്ടു പോകുന്നു. മികച്ച കോമ്പിനേഷനുണ്ട്. ഇത്തവണ കിരീടം നേടിയാല്‍ ഒരു വര്‍ഷം കൂടി ടീമിനൊപ്പം കളിക്കാനിറങ്ങുമെന്ന് അദ്ദേഹം എന്നോടു പറഞ്ഞു.' 

'നോക്കു ഒരുപാട് താരങ്ങള്‍ അദ്ദേഹത്തിന്റെ വാക്കുകള്‍ കേള്‍ക്കാന്‍ ആഗ്രഹിക്കുന്നു. മത്സരങ്ങള്‍ക്ക് ശേഷം എല്ലായ്‌പ്പോഴും ധോനിയുടെ ക്ലാസുകള്‍ ഗ്രൗണ്ടില്‍ നാം കാണുന്നില്ലേ.' 

'ധോനിക്ക് അദ്ദേഹത്തിന്റെ ശരീരിക അവസ്ഥയെക്കുറിച്ച് ബോധ്യമുണ്ട്. അതിനനുസരിച്ചായിരിക്കും വിരമിക്കുന്നത് സംബന്ധിച്ചുള്ള തീരുമാനം. ഒരു വര്‍ഷം കൂടി കളിക്കുമെന്നു തന്നെയാണ് ഞാന്‍ പ്രതീക്ഷിക്കുന്നത്'- റെയ്‌ന വ്യക്തമാക്കി. 

ധോനിക്ക് ശേഷം ചെന്നൈ സൂപ്പര്‍ കിങ്‌സിനെ ഓപ്പണര്‍ ഋതുരാജ് ?ഗെയ്ക്വാദ് നയിക്കുമെന്ന് റെയ്‌ന പ്രതീക്ഷിക്കുന്നു. മികച്ച ബാറ്ററാണ് അദ്ദേഹം സീസണില്‍ മിന്നും ഫോമില്‍ കളിക്കുന്നു. ചിന്തകളും നീക്കങ്ങളും ബാറ്റ് ചെയ്യുമ്പോള്‍ പുറത്തെടുക്കുന്ന പക്വതയും ഒരു ഭാവി ക്യാപ്റ്റന്റെ സൂചനകള്‍ നല്‍കുന്നു. അടുത്ത ഒന്നോ രണ്ടോ വര്‍ഷത്തിനുള്ള ഋതുരാജ് ടീമിനെ നയിച്ചാല്‍ അതില്‍ അത്ഭുതപ്പെടേണ്ടതില്ലെന്നു റെയ്‌ന അടിവരയിട്ടു.

ഈ വാർത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

അമേഠിയും റായ്ബറേലിയും അടക്കം 49 മണ്ഡലങ്ങള്‍ ബൂത്തിലേക്ക്; ലോക്‌സഭാ തെരഞ്ഞെടുപ്പ് അഞ്ചാം ഘട്ടം ഇന്ന്

അതിതീവ്ര മഴ, കാറ്റ്: ഇന്ന് നാല് ജില്ലകളിൽ റെഡ് അലർട്ട്; മത്സ്യത്തൊഴിലാളികൾ കടലിൽ പോകരുത്

രാജ്യാന്തര ലഹരിമരുന്ന് ശൃംഖലയിലെ പ്രധാനി; കോംഗോ പൗരന്‍ അറസ്റ്റില്‍

രണ്ട് യുവാക്കള്‍ ചിറയില്‍ മുങ്ങിമരിച്ചു; അപകടം കുളിക്കാനിറങ്ങിയപ്പോള്‍

ഹെലികോപ്റ്റര്‍ കണ്ടെത്താനായില്ല: രക്ഷാപ്രവര്‍ത്തനത്തിന് തടസമായി മോശം കാലാവസ്ഥ; പ്രസിഡന്‍റിനായി പ്രാര്‍ത്ഥിച്ച് ഇറാന്‍ ജനത