കായികം

മിന്നും ഫോം, ആറാം അര്‍ധ ശതകം; ഐപിഎല്ലില്‍ പുതിയ നാഴികക്കല്ല് താണ്ടി ഡുപ്ലെസി

സമകാലിക മലയാളം ഡെസ്ക്

ജയ്പുര്‍: റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂര്‍ ക്യാപ്റ്റന്‍ ഫാഫ് ഡുപ്ലെസി ഐപിഎല്ലില്‍ മറ്റൊരു നാഴികക്കല്ലും പിന്നിട്ടു. ഐപിഎല്ലില്‍ 4000 റണ്‍സ് പിന്നിടുന്ന താരങ്ങളുടെ പട്ടികയിലേക്ക് മുന്‍ ദക്ഷിണാഫ്രിക്കന്‍ നായകനും ഇടംപിടിച്ചു. 

ഈ സീസണില്‍ താരത്തിന്റെ റണ്‍ വേട്ട 600 കടന്നു. 600 പിന്നിടുന്ന സീസണിലെ ആദ്യ ബാറ്ററായും ഡുപ്ലെസി മാറി. 621 റണ്‍സാണ് താരം ഇത്തവണ നേടിയത്. 

128 ഐപിഎല്‍ മത്സരങ്ങള്‍ കളിച്ചാണ് ഡുപ്ലെസി 4000 റണ്‍സ് പിന്നിട്ടത്. രാജസ്ഥാന്‍ റോയല്‍സിനെതിരായ പോരാട്ടത്തില്‍ അര്‍ധ സെഞ്ച്വറി നേടിയാണ് ഡുപ്ലെസി നേട്ടം തൊട്ടത്. മത്സരത്തില്‍ 44 പന്തുകള്‍ നേരിട്ട് 55 റണ്‍സെടുത്ത് ക്യാപ്റ്റന്‍ മടങ്ങി. മൂന്ന് ഫോറും രണ്ട് സിക്‌സും സഹിതമായിരുന്നു താരത്തിന്റെ അര്‍ധ ശതകം. 

ടൂര്‍ണമെന്റില്‍ ഇത് ആറാം അര്‍ധ സെഞ്ച്വറിയാണ് ഡുപ്ലെസി നേടുന്നത്. നിലവില്‍ ഓറഞ്ച് ക്യാപ്പും ഡുപ്ലെസിക്ക് സ്വന്തമാണ്. 157.81 സ്‌ട്രൈക്ക് റേറ്റിലാണ് ഇത്തവണ താരം ബാറ്റ് വീശുന്നത്. നേരത്തെ ചെന്നൈ സൂപ്പര്‍ കിങ്‌സ് താരമായിരുന്ന ഡുപ്ലെസി 2022ലാണ് ബാംഗ്ലൂര്‍ ടീമിലെത്തിയത്.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സ്വാതി മാലിവാളിനെ മര്‍ദിച്ച കേസ്: ബിഭവ് കുമാര്‍ അറസ്റ്റില്‍, പിടികൂടിയത് മുഖ്യമന്ത്രിയുടെ വീട്ടില്‍നിന്ന്

നടൻ ചന്ദ്രകാന്ത് മരിച്ച നിലയിൽ, വിയോ​ഗം നടി പവിത്ര മരിച്ച് ആറാം ​ദിവസം; ഞെട്ടലിൽ തെലുങ്ക് താരങ്ങൾ

സംസ്ഥാനത്ത് അതിതീവ്രമഴയ്ക്ക് സാധ്യത; നാളെയും മറ്റന്നാളും മൂന്ന് ജില്ലകളില്‍ റെഡ് അലര്‍ട്ട്

മഴ പെയ്താല്‍ ബാംഗ്ലൂരിന്റെ സാധ്യതകള്‍ ഇങ്ങന; പ്ലേ ഓഫ് ടീമുകളെ ഇന്നറിയാം

'സ്വാതി ബിജെപിയുടെ ബ്ലാക്ക്‌മെയിലിങിന് ഇര, ഫോണ്‍കോളുകള്‍ പരിശോധിക്കണം': അതിഷി മര്‍ലേന