കായികം

തകര്‍ത്തടിച്ച് ഡല്‍ഹി; പഞ്ചാബിന് ജയിക്കാന്‍ വേണം 214 റണ്‍സ്

സമകാലിക മലയാളം ഡെസ്ക്

ധര്‍മ്മശാല: ഐപിഎല്ലില്‍ പഞ്ചാബിനെതിരായ മത്സരത്തില്‍ ഡല്‍ഹിക്ക് കൂറ്റന്‍ സ്‌കോര്‍. രണ്ട് വിക്കറ്റ് നഷ്ടത്തില്‍ നിശ്ചിത ഓവറില്‍ ഡല്‍ഹി 213 റണ്‍സ് നേടി.

ഡല്‍ഹിക്കായി ക്യാപ്റ്റന്‍ ഡേവിഡ് വാര്‍ണര്‍ 41 റണ്‍സ് നേടി. 31 ബോളുകള്‍ നേരിട്ട അദ്ദേഹം അഞ്ച് ഫോറും രണ്ട് സിക്‌സറും പറത്തി. പൃഥ്വിഷായും തകര്‍ത്തടിച്ചതോടെ പഞ്ചാബ് ഈ സീസണിലെ മറ്റ് മത്സരങ്ങളില്‍ നിന്നും മികച്ച രീതിയില്‍ ബാറ്റ് ചെയ്തു. പൃഥ്വി 38 പന്തില്‍ നിന്ന് 54 റണ്‍സ് എടുത്തു. ഏഴ് ഫോറും ഒരു സിക്‌സും അടങ്ങുന്നതായിരുന്നു ഷായുടെ ഇന്നിങ്‌സ്.

റില റൂസോയാണ് ഡല്‍ഹിയുടെ ടോപ്‌സ്‌കോറര്‍. 37 പന്തില്‍ നിന്ന് താരം 82 റണ്‍സ് നേടി. ആറ് ഫോറും ആറ് സിക്‌സറകളും പറത്തിയാണ് താരത്തിന്റെ തകര്‍പ്പന്‍ പ്രകടനം. ഫിലിപ്പ് സോര്‍ട്ട് 14 പന്തില്‍ നിന്ന് 26 റണ്‍സ് നേടി.

സാം കറനാണ് രണ്ടുവിക്കറ്റ് നേടിയത്. നാലോവറില്‍ 36 റണ്‍സ് വിട്ടുകൊടുത്ത അദ്ദേഹമാണ് ബൗളിങില്‍ മികച്ച പ്രകടനം പുറത്തെടുത്തത്, രാഹുല്‍ ചഹാറും മികച്ച പ്രകടനം നടത്തി.

ഈ വാര്‍ത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

തിരുവനന്തപുരത്ത് തോരാമഴ, വീടുകളിലും കടകളിലും വെള്ളം കയറി; പൊന്മുടിയിലേക്ക് യാത്ര നിരോധിച്ചു

നാലു ജില്ലകളില്‍ റെഡ് അലര്‍ട്ട്, മൂന്ന് ജില്ലകളില്‍ കനക്കും; വ്യാഴാഴ്ച വരെ തീവ്രമഴയ്ക്ക് സാധ്യത

'നാളുകൾക്ക് ശേഷം പ്രിയദർശിനി രാംദാംസിനേയും വർമ സാറിനേയും കണ്ടു'

ഒരു കളിയും തോല്‍ക്കാതെ ലെവര്‍കൂസന്‍! ജര്‍മനിയില്‍ പുതു ചരിത്രം

ഗര്‍ഭസ്ഥ ശിശു 'ഉറങ്ങുകയാണ്',ഗര്‍ഭിണിക്ക് ഡോക്ടര്‍ ചികിത്സ നിഷേധിച്ചതായി പരാതി ;കുഞ്ഞ് മരിച്ചു