കായികം

രാജസ്ഥാന് ജീവൻ പകർന്ന് ജുറലിന്റെ സിക്സ്; ആവേശപ്പോരിൽ പഞ്ചാബിനെ തകർത്തു; പ്ലേ ഓഫ് സാധ്യത നിലനിർത്തി

സമകാലിക മലയാളം ഡെസ്ക്

ധർമ്മശാല; ഐപിഎല്ലിലെ നിർണായക മത്സരത്തിൽ പഞ്ചാബ് കിങ്സിനെ പരാജയപ്പെടുത്തി രാജസ്ഥാൻ റോയൽസ്. ഇതോടെ സഞ്ജു സാംസണും ടീമും പ്ലേഓഫ് പ്രതീക്ഷകൾ നിലനിർത്തി. ആവേശം വാനോളമുയർന്ന മത്സരത്തിൽ നാലു വിക്കറ്റിനായിരുന്നു രാജസ്ഥാന്റെ വിജയം. മത്സരത്തിൽ ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിന് ഇറങ്ങിയ പഞ്ചാബ് നിശ്ചിത 20 ഓവറിൽ അഞ്ച് വിക്കറ്റ് നഷ്ടത്തിൽ നേടിയത് 187 റൺസ്. മറുപടി ബാറ്റിങ്ങിൽ രാജസ്ഥാൻ രണ്ടു പന്ത് ബാക്കിനിൽക്കെ വിജയം കാണുകയായിരുന്നു. 

നിർണായക മത്സരത്തിൽ വിജയം കണ്ടെങ്കിലും നെറ്റ് റൺറേറ്റിൽ ആർസിബിക്കു മുന്നിലെത്താൻ രാജസ്ഥാന് കഴിഞ്ഞിട്ടില്ല. ആർസിബിക്കു മുന്നിൽ കയറാൻ പഞ്ചാബിനെതിരെ രാജസ്ഥാന് 18.3 ഓവറിൽ വിജയലക്ഷ്യം മറികടക്കേണ്ടിയിരുന്നു. ഇനി അവസാന മത്സരത്തിൽ ആർസിബി കുറഞ്ഞത് ആറു റൺസിനെങ്കിലും തോറ്റാൽ രാജസ്ഥാന് മുന്നിൽ കയറാം.  മുംബൈ ഇന്ത്യൻസ് ഉൾപ്പെടെയുള്ള ടീമുകളുടെ പ്രകടനവും രാജസ്ഥാന്റെ പ്ലേ ഓഫ് സാധ്യതയ്ക്ക് നിർണായകമാകും. അതിനിടെ രാജസ്ഥാനെതിരായ തോൽവിയോടെ പഞ്ചാബ് പ്ലേ ഓഫ് കാണാതെ പുറത്തായി. 

പഞ്ചാബ് ഉയർത്തിയ 188 റൺസിന്റെ വിജയലക്ഷ്യവുമായാണ് രാജസ്ഥാൻ മറുപടി ബാറ്റിങ്ങിന് ഇറങ്ങിയത്. എന്നാൽ തുടക്കത്തിൽ തന്നെ ബട്ലറിനെ നഷ്ടപ്പെടുകയായിരുന്നു. രണ്ടാം വിക്കറ്റിൽ ഒത്തുചേർന്ന യശസ്വി ജയ്സ്വാൾ, ദേവ്ദത്ത് പടിക്കൽ എന്നിവരുടെ അർധസെഞ്ചറിയാണ് രാജസ്ഥാൻ വിജയത്തിൽ നിർണായകമായത്. പടിക്കൽ 30 പന്തിൽ അഞ്ച് ഫോറും മൂന്നു സിക്സും സഹിതം 51 റൺസെടുത്തു.36 പന്തിൽ എട്ടു ഫോറുകൾ സഹിതം 50 റൺസാണ് ജയ്സ്വാൾ നേടിയത്. 

46 റൺസ് അടിച്ച് ഷിമ്രോൺ ഹെറ്റ്മെയറും രാജസ്ഥാന്റെ വിജയത്തിന് ശക്തിപകർന്നു. റയാൻ പരാഗ് 12 പന്തിൽ ഒരു ഫോറും രണ്ടു പടുകൂറ്റൻ സിക്സറുകളും സഹിതം 20 റൺസെടുത്ത് പുറത്തായി. വിജയത്തിലേക്ക് ഒൻപതു റൺസ് വേണ്ടിയിരിക്കെ രാഹുൽ ചാഹറിനെതിരെ നാലാം പന്തിൽ സിക്സർ നേടിയ ധ്രുവ് ജുറലാണ് രാജസ്ഥാന് വിജയം സമ്മാനിച്ചത്. മൂന്നു പന്തിൽ രണ്ട് റൺസ് എടുത്ത് പുറത്തായ സഞ്ജു നിരാശപ്പെടുത്തി. 

പഞ്ചാബിനായി കഗീസോ റബാദ നാല് ഓവറിൽ 40 റൺസ് വഴങ്ങി രണ്ടു വിക്കറ്റ് വീഴ്ത്തി. അർഷ്ദീപ് സിങ് നാല് ഓവറിൽ 40 റൺസ് വഴങ്ങിയും നേഥൻ എല്ലിസ് നാല് ഓവറിൽ 34 റൺസ് വഴങ്ങിയും സാം കറൻ നാല് ഓവറിൽ 46 റൺസ് വഴങ്ങിയും രാഹുൽ ചാഹർ 3.4 ഓവറിൽ 28 റൺസ് വഴങ്ങിയും ഓരോ വിക്കറ്റ് വീഴ്ത്തി.
 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സ്വാതി മാലിവാളിനെ മര്‍ദിച്ച കേസ്: ബിഭവ് കുമാര്‍ അറസ്റ്റില്‍, പിടികൂടിയത് മുഖ്യമന്ത്രിയുടെ വീട്ടില്‍നിന്ന്

സംസ്ഥാനത്ത് അതിതീവ്രമഴയ്ക്ക് സാധ്യത; നാളെയും മറ്റന്നാളും മൂന്ന് ജില്ലകളില്‍ റെഡ് അലര്‍ട്ട്

മഴ പെയ്താല്‍ ബാംഗ്ലൂരിന്റെ സാധ്യതകള്‍ ഇങ്ങന; പ്ലേ ഓഫ് ടീമുകളെ ഇന്നറിയാം

'സ്വാതി ബിജെപിയുടെ ബ്ലാക്ക്‌മെയിലിങിന് ഇര, ഫോണ്‍കോളുകള്‍ പരിശോധിക്കണം': അതിഷി മര്‍ലേന

'ട്രെയിനിലിരുന്ന് ഒരു മഹാൻ സിനിമ കാണുകയാണ്, ഇതൊരു താക്കീതാണ്'; ഗുരുവായൂരമ്പല നടയിൽ വ്യാജ പതിപ്പിനെതിരെ സംവിധായകൻ