കായികം

ബാറ്റിങ്ങില്‍ 'മായാജാലം'; 46 പന്തില്‍ 83 റണ്‍സ്; മുംബൈയ്ക്ക് 201 റണ്‍സ് വിജയലക്ഷ്യം

സമകാലിക മലയാളം ഡെസ്ക്

മുംബൈ: ഐപിഎല്ലില്‍ നിര്‍ണായക മത്സരത്തില്‍ സണ്‍റൈസേഴ്‌സ്  ഹൈദരാബാദിനെതിരെ മുംബൈ ഇന്ത്യന്‍സിന് 201റൺസ് വിജയലക്ഷ്യം. 46 പന്തില്‍ 83 റണ്‍സ് നേടിയ മായങ്ക് അഗര്‍വാളും 47 പന്തില്‍ 69 റണ്‍സ് നേടിയ വിവ്രാന്ത് ശര്‍മ്മയുമാണ് സണ്‍റൈസേഴ്‌സിനെ ഭേദപ്പെട്ട സ്‌കോറിലേക്ക് നയിച്ചത്. 20 ഓവറില്‍ അഞ്ചുവിക്കറ്റ് നഷ്ടത്തില്‍ 200 റണ്‍സാണ് സണ്‍റൈസേഴ്‌സ് നേടിയത്.

ടോസ് നേടി ബൗളിങ് തെരഞ്ഞെടുത്ത മുംബൈയ്ക്ക് തുടക്കത്തിലെ പിഴച്ചു. ഓപ്പണര്‍മാരായ മായങ്ക് അഗര്‍വാളും വിവ്രാന്ത് ശര്‍മ്മയും വെടിക്കെട്ട് ബാറ്റിങ്ങാണ് പുറത്തെടുത്തത്. ഓപ്പണിങ് കൂട്ടുകെട്ടില്‍ 140 റണ്‍സാണ് അടിച്ചുകൂട്ടിയത്. 

9 ഫോറിന്റെയും രണ്ടു സിക്‌സിന്റെയും അകമ്പടിയോടെയാണ് വിവ്രാന്ത് ശര്‍മ്മ 69 റണ്‍സ് നേടിയത്. എന്നാല്‍ മായങ്ക് അഗര്‍വാള്‍ ആയിരുന്നു ആക്രമണത്തില്‍ മുന്നില്‍. നാലു സിക്‌സിന്റെയും എട്ടു ഫോറിന്റെയും അകമ്പടിയോടെയാണ് മായങ്ക് അഗര്‍വാള്‍ 83 റണ്‍സ് നേടിയത്.

ഈ വാര്‍ത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ഇന്ത്യയില്‍ ആക്രമണത്തിന് പദ്ധതിയിട്ടു; നാല് ഐഎസ് ഭീകരര്‍ പിടിയില്‍

ഒറ്റ ദിവസം കൊണ്ട് ഏറ്റവും കൂടുതൽ ഹൗസ്ഫുൾ ഷോകൾ; പുത്തൻ റെക്കോഡുമായി "ഗുരുവായൂരമ്പല നടയില്‍"

കീം 2024: ഫാര്‍മസി പ്രവേശനത്തിനുള്ള പരീക്ഷയുടെ തീയതി മാറ്റി

'തെറിച്ചു നിൽക്കണം, ഒരു മാതിരി ചത്ത പോലെ ആയിപ്പോകരുത്'; വൈറലായി എമ്പുരാൻ ലൊക്കേഷൻ വീഡിയോ

'ഇതൊക്കെ നിസാരം'; പാമ്പിനെ ഒറ്റയടിക്ക് വിഴുങ്ങി മൂങ്ങ- വൈറല്‍ വീഡിയോ