കായികം

ക്വിന്റന്‍ ഡി കോക്കിനും ഡൂസനും സെഞ്ച്വറി, ദക്ഷിണാഫ്രിക്കയ്ക്ക് കൂറ്റന്‍ സ്‌കോര്‍; ന്യൂസിലന്‍ഡിന് 358 റണ്‍സ് വിജയലക്ഷ്യം

സമകാലിക മലയാളം ഡെസ്ക്

പുനെ: ലോകകപ്പില്‍ നിര്‍ണായക മത്സരത്തില്‍ ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ ന്യൂസിലന്‍ഡിന് 358 റണ്‍സ് വിജയലക്ഷ്യം. നിശ്ചിത 50 ഓവറില്‍ 4 വിക്കറ്റ് നഷ്ടത്തില്‍ 357 റണ്‍സാണ് ദക്ഷിണാഫ്രിക്ക നേടിയത്.

ഓപ്പണര്‍ ക്വിന്റന്‍ ഡി കോക്ക്, വണ്‍ ഡൗണ്‍ ബാറ്റര്‍ റസി വാന്‍ ഡെര്‍ ഡൂസന്‍ എന്നിവരുടെ സെഞ്ച്വറികളാണ് ദക്ഷിണാഫ്രിക്കയ്ക്ക് മികച്ച സ്‌കോര്‍ സമ്മാനിച്ചത്. ക്വിന്റന്‍ ഡി കോക്ക് 116 പന്തില്‍ 114 റണ്‍സ് നേടിയപ്പോള്‍ റസി വാന്‍ ഡെര്‍ ഡൂസന്‍ കൂടുതല്‍ അപകടകാരിയായി. 118 പന്തില്‍ 133 റണ്‍സാണ് തന്റെ പേരില്‍ ഡൂസന്‍ ചേര്‍ത്തത്.

അഞ്ചു സിക്‌സുകളുടെ അകമ്പടിയോടെയായിരുന്നു ഇന്നിംഗ്‌സ്.ഡേവിഡ് മില്ലര്‍ അവസാന ഓവറുകളില്‍ തകര്‍ത്താടി. അര്‍ധ സെഞ്ച്വറി നേടിയ മില്ലറിന്റെ പ്രകടനമാണ് കൂറ്റന്‍ സ്‌കോറിലേക്ക് ദക്ഷിണാഫ്രിക്കയെ നയിച്ചത്. ടോസ് നേടിയ ന്യൂസിലന്‍ഡ് ബൗളിങ് തെരഞ്ഞെടുക്കുകയായിരുന്നു.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

കാലവര്‍ഷം ആന്‍ഡമാന്‍ കടലില്‍ എത്തി; കേരളത്തില്‍ ഏഴുദിവസം ഇടിമിന്നലോട് കൂടിയ മഴ, ജാഗ്രത

ആദ്യ ഇന്ത്യന്‍ ബഹിരാകാശ വിനോദസഞ്ചാരിയാകാന്‍ ഗോപിചന്ദ്; ന്യു ഷെപ്പേഡ്25 വിക്ഷേപണം ഇന്ന്

ലുക്കൗട്ട് നോട്ടീസ് ഇറക്കി വിദേശത്തു നിന്നെത്തിച്ചു; പോക്‌സോ കേസ് പ്രതി പൊലീസിനെ വെട്ടിച്ച് രക്ഷപ്പെട്ടു

ജയിച്ചാൽ ബോളിവുഡ് വിടുമോ ? ചർച്ചയായി കങ്കണയുടെ മറുപടി

'ഇന്‍വെര്‍ട്ടര്‍ പ്രവര്‍ത്തിപ്പിക്കരുത്, ഗ്യാസ് അടുപ്പ് കത്തിക്കരുത്'; മംഗലപുരത്ത് പാചകവാത ടാങ്കര്‍ മറിഞ്ഞു, മുന്നറിയിപ്പുമായി പൊലീസ്