കായികം

പരിക്ക് മാറി ഹര്‍ദിക് മടങ്ങിവരുമോ? രോഹിത് ശര്‍മ്മയുടെ മറുപടി ഇങ്ങനെ

സമകാലിക മലയാളം ഡെസ്ക്

ലോകകപ്പില്‍ ഇന്ത്യ ബംഗ്ലാദേശിനെതിരെയുള്ള മത്സരത്തില്‍ പരിക്കേറ്റ് പുറത്തായ ഹര്‍ദിക് പാണ്ഡ്യ ടീമില്‍ തിരിച്ചെത്തുമെന്നാണ് ആരാധകരുടെ പ്രതീക്ഷ. നെതര്‍ലന്‍ഡ്‌സിനെതിരായ മത്സരത്തില്‍  താരം  തിരിച്ചെത്തിയേക്കുമെന്നും റിപ്പോര്‍ട്ടുകളുണ്ട്. 

ഒക്‌ടോബര്‍ 19ന് ബംഗ്ലാദേശിനെതിരെ നടന്ന മത്സരത്തില്‍ ബൗളിങ്ങിനിടെയാണ് താരത്തിന് പരിക്കേറ്റത്. പന്ത് ബൗണ്ടറിയിലേക്ക് പോകുന്നത് തടയാന്‍ ശ്രമിക്കുന്നതിനിടെയാണ് താരത്തിന്റെ വലത് കാലിന് പരിക്കേറ്റത്. 

എന്നാല്‍ പാണ്ഡ്യ എപ്പോള്‍ ടീമിനൊപ്പം ചേരുമെന്ന മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് നായകന്‍ രോഹിത് ശര്‍മ്മയ്ക്കും വ്യക്തമായ ഉത്തരമില്ലായിരുന്നു. ഹര്‍ദിക്കിന്റെ പരിക്കിനെ കുറിച്ച് ചില വിവരങ്ങള്‍ മാത്രമാണ് രോഹിത് പങ്കുവെച്ചത്. താരത്തിന്റെ ആരോഗ്യനില ദിവസവും നിരീക്ഷിച്ചു വരികയാണെന്നായിരുന്നു രോഹിതിന്റെ മറുപടി. ഹര്‍ദിക്ക് എന്ന് മടങ്ങിവരുമെന്നത് രോഹിത് പറഞ്ഞില്ല. എന്നാല്‍ ശ്രീലങ്കയ്‌ക്കെതിരായ മുംബൈയില്‍ നടക്കാനിരിക്കുന്ന മത്സരത്തില്‍ പാണ്ഡ്യ ഇല്ലെന്ന് സ്ഥിരീകരിച്ചു.

'പരിക്കിന് ശേഷം അദ്ദേഹം എന്ത് നടപടിക്രമങ്ങളിലൂടെ കടന്നുപോയി, അത് വളരെ പോസിറ്റീവ് ആയിരുന്നു. എന്നാല്‍ താരം എത്ര ശതമാനം സുഖം പ്രാപിച്ചു എന്നത് ഓരോ ദിവസവും നിരീക്ഷിക്കുകയാണ്. എത്രയും വേഗം ഞങ്ങള്‍ ഹര്‍ദിക്കിനെ കാണുമെന്ന് പ്രതീക്ഷിക്കുന്നു. എനിക്ക് ഇപ്പോള്‍ പറയാന്‍ കഴിയുന്നത് ഇത്രമാത്രം'  മത്സരത്തിന് മുന്നോടിയായുള്ള വാര്‍ത്താ സമ്മേളനത്തില്‍ രോഹിത് ശര്‍മ്മ പറഞ്ഞു.

ഹര്‍ദിക്കിന്റെ അഭാവത്തില്‍, ഇന്ത്യ രണ്ട് മാറ്റങ്ങളാണ് വരുത്തിയത്. സൂര്യകുമാര്‍ യാദവിനെ കൊണ്ടുവന്നു, ഷാര്‍ദുല്‍ താക്കൂറിന് പകരം മുഹമ്മദ് ഷമിയെ ഇറക്കി. ഇംഗ്ലണ്ടിനെതിരായ ഇന്ത്യയുടെ അവസാനത്തെ മത്സരത്തില്‍ സൂര്യകുമാര്‍ 47 പന്തില്‍ നിന്ന് 49 റണ്‍സ് നേടിയിരുന്നു. ഷമിയാകട്ടെ രണ്ട് മത്സരങ്ങളില്‍ നിന്ന് ഒമ്പത് വിക്കറ്റ് വീഴ്ത്തി മികച്ച പ്രകടനം കാഴ്ചവെച്ചു.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ലോക്സഭാ തെരഞ്ഞെടുപ്പ്: നാലാം ഘട്ട വോട്ടെടുപ്പ് ഇന്ന്, 96 മണ്ഡലങ്ങളിൽ ജനവിധി

എകെ ബാലന്റെ മുൻ അസിസ്റ്റന്റ് പ്രൈവറ്റ് സെക്രട്ടറിയുടെ മൃതദേഹം കിണറ്റിൽ; കഴുത്തിൽ കത്തി കുത്തിയിറക്കിയ നിലയിൽ

നിര്‍ണായക പോരില്‍ കളി മറന്നു, ഡല്‍ഹിക്ക് വന്‍ തിരിച്ചടി; തുടരെ 5 ജയങ്ങളുമായി ബംഗളൂരു

വരും മണിക്കൂറിൽ ഈ 4 ജില്ലകളിൽ ഇടിമിന്നലോട് കൂടിയ മഴയ്ക്കും കാറ്റിനും സാധ്യത

ബംഗളൂരുവിനെതിരെ ഡല്‍ഹിക്ക് 188 റണ്‍സ് വിജയലക്ഷ്യം