കായികം

സെമിയിലെത്താൻ അട്ടിമറിക്കാർ; ലഖ്നൗവിൽ അഫ്​ഗാൻ- നെതർലൻഡ്സ് പോര്

സമകാലിക മലയാളം ഡെസ്ക്

ലഖ്‌നൗ: ഈ ലോകകപ്പില്‍ വമ്പന്‍ അട്ടിമറികള്‍ നടത്തിയ രണ്ട് ടീമുകള്‍. അഫ്ഗാനിസ്ഥാനും നെതര്‍ലന്‍ഡ്‌സും നേര്‍ക്കുനേര്‍ വരുമ്പോള്‍ ആ പോര് ശ്രദ്ധേയമാകുന്നതു ഈ സവിശേഷത കൊണ്ടു തന്നെ.

ആറില്‍ മൂന്ന് ജയവുമായി അഫ്ഗാനിസ്ഥാന്‍ ആറ് പോയിന്റുമായി ആറാം സ്ഥാനത്ത്. ആറില്‍ രണ്ട് ജയവുമായി നാല് പോയിന്റുമായി നെതര്‍ലന്‍ഡ്‌സ് എട്ടാമതും. ഇന്ന് ജയിച്ചാല്‍ അഫ്ഗാന് സെമി പ്രതീക്ഷകള്‍ കൂടുതല്‍ സജീവമാക്കാം. ഇന്ന് ജയം ഓറഞ്ച് പടയ്ക്കാണെങ്കില്‍ അവര്‍ക്കും നേരിയ പ്രതീക്ഷ ബാക്കി നില്‍ക്കും. 

ബാറ്റിങിലെ അസ്ഥിരതയാണ് അഫ്ഗാനെ കുഴയ്ക്കുന്നത്. ബൗളിങ് ഏത് വമ്പനേയും നിയന്ത്രിക്കാന്‍ കെല്‍പ്പുള്ളത്. ഇംഗ്ലണ്ട്, പാകിസ്ഥാന്‍, ശ്രീലങ്ക ടീമുകളെ അട്ടിമറിച്ചതിന്റെ കത്തുന്ന ആത്മവിശ്വാസവും ടീമിനുണ്ട്. ലങ്കയോടു പക്ഷേ ബാറ്റിങ് നിര മികച്ച പോരാട്ട വീര്യം പുറത്തെടുത്തത് അവര്‍ക്ക് ആശ്വാസമാകുന്നു. 

ദക്ഷിണാഫ്രിക്ക, ബംഗ്ലാദേശ് ടീമുകളെ വീഴ്ത്തിയാണ് ഓറഞ്ച് സംഘത്തിന്റെ മുന്നേറ്റം. അവസാന കളിയില്‍ വിജയിച്ചതും അവര്‍ക്ക് ആത്മവിശ്വാസം നല്‍കുന്നു. ബാറ്റിങിലും ബൗളിങിലും സന്തുലിതത്വമുള്ള ടീം. രണ്ട് വിഭാഗത്തിലും പക്ഷേ അസ്ഥിരത നില്‍ക്കുന്നു. 

സെമിയാണ് തങ്ങളുടെ ലക്ഷ്യമെന്നു ഡച്ച് താരം അക്കര്‍മാന്‍ വ്യക്തമാക്കി. ചാമ്പ്യന്‍സ് ട്രോഫി യോഗ്യതയൊന്നുമല്ല ടീമിന്റെ ലക്ഷ്യം. ലോകകപ്പ് സെമിയിലേക്ക് മുന്നേറുക തന്നെയാണെന്നു താരം അടിവരയിടുന്നു.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സ്വര്‍ണവില സര്‍വകാല റെക്കോര്‍ഡില്‍; ഒറ്റയടിക്ക് കൂടിയത് 640 രൂപ

'ബോംബ് നിര്‍മാണത്തില്‍ മരിച്ചവര്‍ രക്തസാക്ഷികള്‍'; സ്മാരകമന്ദിരം എംവി ഗോവിന്ദന്‍ ഉദ്ഘാടനം ചെയ്യും

ഒരിക്കലും 'പ്രീ ഹീറ്റ്' ചെയ്യരുത്, നോൺസ്റ്റിക്ക് പാത്രങ്ങളെ സൂക്ഷിക്കണം; മാർ​ഗനിർദേശവുമായി ഐസിഎംആർ

'ഹര്‍ദിക് അഡ്വാന്‍സായി പണിവാങ്ങി'; കുറഞ്ഞ ഓവര്‍ നിരക്ക് മൂന്നാം തവണ; സസ്‌പെന്‍ഷന്‍, 30 ലക്ഷംപിഴ

14 വര്‍ഷം വിവാഹമോചിതര്‍, മകള്‍ക്ക് വേണ്ടി വീണ്ടും ഒന്നിച്ച് ദമ്പതികള്‍; സ്നേഹഗാഥ