കായികം

ചരിത്രത്തില്‍ ആദ്യം; അഫ്ഗാന്‍ ക്രിക്കറ്റ് ടീമിന് ചാമ്പ്യന്‍സ് ട്രോഫി യോഗ്യത

സമകാലിക മലയാളം ഡെസ്ക്

പുനെ: അഫ്ഗാനിസ്ഥാന്‍ ക്രിക്കറ്റിനെ സംബന്ധിച്ച് നേട്ടങ്ങളുടെ സമയത്തിലൂടെയാണ് അവര്‍ കടന്നു പോകുന്നത്. ലോകകപ്പില്‍ സെമി സാധ്യതയുമായി അവര്‍ ഓസ്‌ട്രേലിയക്കെതിരെ പൊരുതുന്നു. അതിനിടെ ടീം ഐസിസി ചാമ്പ്യന്‍സ് ട്രോഫിക്ക് യോഗ്യതയും സ്വന്തമാക്കി. 

ചരിത്രത്തിലാദ്യമായാണ് അവര്‍ യോഗ്യത ഉറപ്പിച്ചത്. ലോകകപ്പില്‍ ശ്രീലങ്കയെ ബംഗ്ലാദേശ് തോല്‍പ്പിച്ചതോടെയാണ് അഫ്ഗാന്‍ സീറ്റുറപ്പിച്ചത്. 

ഏഴ് മത്സരങ്ങളില്‍ നിന്നു ലോകകപ്പില്‍ നാല് മത്സരങ്ങള്‍ ജയിച്ച അഫ്ഗാന്‍ എട്ട് പോയിന്റുമായാണ് ചാമ്പ്യന്‍സ് ട്രോഫിക്ക് യോഗ്യത ഉറപ്പിച്ചത്. ലോകകപ്പ് പോയിന്റ് പട്ടികയില്‍ ആദ്യ എട്ടിനുള്ളില്‍ എത്തുക എന്നതാണ് യോഗ്യതയ്ക്കുള്ള മാനദണ്ഡം. 

പാകിസ്ഥാനാണ് ചാമ്പ്യന്‍സ് ട്രോഫിയുടെ ആതിഥേയര്‍. അതിനാല്‍ ശേഷിക്കുന്ന ഏഴ് സ്ഥാനത്തേക്കാണ് മറ്റുള്ള ടീമുകള്‍ മത്സരിക്കുന്നത്. നിലവില്‍ അഫ്ഗാന്‍ പോയിന്റ് പട്ടികയില്‍ ആറാം സ്ഥാനത്തുണ്ട്. അവര്‍ക്ക് ഇനി പേടിക്കാനുമില്ല. 2025ലാണ് ചാമ്പ്യന്‍സ് ട്രോഫി പോരാട്ടം. 

ബംഗ്ലാദേശ്, ശ്രീലങ്ക ടീമുകള്‍ക്ക് ഒരു മത്സരം മാത്രമാണ് ഇനി ലോകകപ്പില്‍ ബാക്കിയുള്ളത്. യോഗ്യതാ മാര്‍ക്കിനുള്ളില്‍ തന്നെയാണ് ഇരു ടീമുകളും നിലവിലുള്ളത്. വിജയത്തോടെ സ്ഥാനം നിലനിര്‍ത്തുകയാണ് ഇരു സംഘവും മുന്നില്‍ കാണുന്നത്.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ഹനുമാന്‍ ക്ഷേത്രത്തില്‍ ദര്‍ശനം, വീണ്ടും കളത്തിലിറങ്ങാന്‍ കെജരിവാള്‍; റോഡ് ഷോ- വീഡിയോ

കാൻ റെഡ് കാർപെറ്റിൽ തിളങ്ങാൻ ഏഴ് ഇന്ത്യൻ ഇൻഫ്ലുവൻസർമാർ

ഭാര്യയ്ക്ക് നേരെ 'ഐസ്ക്രീം' ആസിഡ് ആക്രമണം, ​ഗുരുതരമായി പൊള്ളലേറ്റ മകൻ ആശുപത്രിയിൽ; സംഭവം ഇങ്ങനെ

ദേശീയ സാങ്കേതികവിദ്യ ദിനം, പൊഖ്‌റാനിലെ അണുബോംബ് പരീക്ഷണത്തിന്റെ പ്രാധാന്യമെന്ത്?, അഞ്ചു പ്രധാനപ്പെട്ട കാര്യങ്ങള്‍

ഇതെന്താ കണ്ടം ക്രിക്കറ്റോ?; ഇങ്ങനെയൊരു റണ്‍ ഔട്ട് ചാന്‍സ്!ചിരി പടര്‍ത്തി വിഡിയോ