കായികം

'പാകിസ്ഥാനല്ല, മികച്ച ക്രിക്കറ്റ് കളിച്ചത് അഫ്ഗാനിസ്ഥാന്‍'; പാക് തോല്‍വിയില്‍ മുന്‍ താരങ്ങള്‍ 

സമകാലിക മലയാളം ഡെസ്ക്

ലോകപ്പില്‍ ഇന്നലെ ഇംഗ്ലണ്ടിനെതിരെ തോല്‍വി വഴങ്ങിയതോടെ പാകിസ്ഥാന്‍ ലോകപ്പില്‍നിന്ന് പുറത്തായിരിക്കുകയാണ്.ഇംഗ്ലീഷ് പടയ്‌ക്കെതിരെ 93 റണ്‍സിന്റെ തോല്‍വിയാണ് പാക് ടീമിനു നേരിടേണ്ടി വന്നത്. വാലറ്റത്തിന്റെ ടീമിനെ വലിയ നാണക്കേടില്‍നിന്ന് രക്ഷിച്ചത്. 

ഈ ലോകകപ്പിലെ നിലവിലെ ടീമിന്റെ പ്രകടനങ്ങള്‍ വിശദീകരിക്കാന്‍ ശ്രമിക്കുമ്പോള്‍ മുന്‍ പാകിസ്ഥാന്‍ ക്യാപ്റ്റന്‍ ഷൊയ്ബ് മാലിക് കൂടുതലൊന്നും പറയാന്‍ തയാറായില്ല. പോയിന്റ് പട്ടികയില്‍ അഞ്ചാം സ്ഥാനക്കാരായെങ്കിലും 
തോല്‍വിയോടെ മെന്‍ ഇന്‍ ഗ്രീനിന്റെ സെമി ഫൈനല്‍ മോഹങ്ങള്‍ അവസാനിച്ചു.

ടൂര്‍ണമെന്റില്‍ നാല് മത്സരങ്ങളാണ് പാക് ടീം ജയിച്ചത്.  എതിരാളികളായ അഫ്ഗാനിസ്ഥാനെ പോലെ തന്നെ എട്ട് പോയിന്റുകളാണ് പാകിസ്ഥാനും നേടിയത്. നെറ്റ് റണ്‍ റേറ്റിന്റെ അടിസ്ഥാനത്തിലാണ് ബാബര്‍ അസമും സംഘവും  അഞ്ചാം സ്ഥാനത്തെത്തിയത്. എന്നാല്‍ ആറാം സ്ഥാനത്തുള്ള അഫ്ഗാനിസ്ഥാന്‍ ടൂര്‍ണമെന്റില്‍ പാകിസ്ഥാനേക്കാള്‍ മികച്ച ക്രിക്കറ്റ് കളിച്ചുവെന്ന് ഷൊയ്ബ് മാലിക് വിശ്വസിക്കുന്നു.

'അഫ്ഗാനിസ്ഥാന്‍ ഞങ്ങളേക്കാള്‍ മികച്ച ക്രിക്കറ്റ് കളിച്ചു. എന്റെ അഭിപ്രായത്തില്‍, ഈ ലോകകപ്പിലെ പ്രകടനങ്ങള്‍ വിലയിരുത്തിയാല്‍ അഫ്ഗാനിസ്ഥാന്‍ ഞങ്ങളേക്കാള്‍ മികച്ച ക്രിക്കറ്റ് കളിച്ചു.' ഹഷ്മത്തുള്ള ഷാഹിദിയുടെ നേതൃത്വത്തിലുള്ള ടീമിനെ പ്രശംസിച്ചുകൊണ്ട് മാലിക് എ സ്‌പോര്‍ട്‌സില്‍ പറഞ്ഞു. അഫ്ഗാനിസ്ഥാനാണ് മികച്ച ടീമെന്ന് മുന്‍ പേസര്‍ വസീം അക്രത്തിനും തോന്നി. ഇരു ടീമുകളുടെയും അധ്വാനം ചൂണ്ടികാണിച്ചായിരുന്നു അത്. 

'അഫ്ഗാനികള്‍ കൂടുതല്‍ ശക്തരായി കാണപ്പെട്ടു. ഒരുപക്ഷെ, ഞങ്ങളുടെ ടീം തുടര്‍ച്ചയായി ക്രിക്കറ്റ് കളിക്കുന്നതിനാല്‍ ക്ഷീണിതരായേക്കാം. അഫ്ഗാനിസ്ഥാന്‍ ക്രിക്കറ്റ് താരങ്ങള്‍ പാകിസ്ഥാനേക്കാള്‍ മികച്ചതായി കാണപ്പെട്ടു, സംശയമില്ല.' ടൂര്‍ണമെന്റില്‍ നെതര്‍ലാന്‍ഡ്‌സ്, ശ്രീലങ്ക, പാകിസ്ഥാന്‍, ഇംഗ്ലണ്ട് എന്നിവര്‍ക്കെതിരെയുള്ള വിജയങ്ങള്‍ക്ക് പുറമേ  അഞ്ച് തവണ ചാമ്പ്യന്‍മാരായ ഓസ്‌ട്രേലിയയെ വരെ വിറപ്പിച്ച് ടീം മികച്ച ക്രിക്കറ്റ് കളിക്കുകയും ചെയ്തു. വസീം അക്രം പറഞ്ഞു.

ഈ വാർത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

അതിശക്തമായ മഴയ്ക്ക് സാധ്യത; ഇന്ന് രണ്ട് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്, എട്ടിടത്ത് യെല്ലോ

2 വര്‍ഷത്തെ ഇടവേള, എന്‍ഗോളോ കാന്‍ഡെ വീണ്ടും ഫ്രഞ്ച് ടീമില്‍

ലാറ്റിനമേരിക്കയില്‍ ആദ്യം, 2027ലെ ഫിഫ വനിതാ ലോകകപ്പ് ബ്രസീലില്‍

തിരുവഞ്ചൂര്‍ എന്നെ ഇങ്ങോട്ടാണ് വിളിച്ചത്, ജോണ്‍ മുണ്ടക്കയം പറയുന്നത് ഭാവനാസൃഷ്ടി; നിഷേധിച്ച് ജോണ്‍ ബ്രിട്ടാസ്

സ്‌കൂളിന്റെ ഓടയില്‍ മൂന്നുവയസുകാരന്റെ മൃതദേഹം; നാട്ടുകാര്‍ സ്‌കൂളിന് തീയിട്ടു, അന്വേഷണം