കായികം

പ്രധാനമന്ത്രിയുടെ വാക്കുകൾ ആത്മവിശ്വാസം കൂട്ടി; മോദി ഡ്രസിങ് റൂമിലെത്തിയതിൽ ഷമി 

സമകാലിക മലയാളം ഡെസ്ക്

ലക്നൗ: പ്രധാനമന്ത്രി നരേന്ദ്ര മോദി നേരിട്ടെത്തി ആശ്വസിപ്പിച്ചത് ആത്മവിശ്വാസം കൂട്ടിയെന്ന് ഇന്ത്യൻ ക്രിക്കറ്റ് താരം മുഹമ്മദ് ഷമി. കളിക്കാർക്ക് അദ്ദേഹത്തിന്റെ വാക്കുകൾ പകർന്ന ആത്മവിശ്വാസവും പ്രചോദനവും ചെറുതല്ല. ഏകദിന ലോകകപ്പ് കിരീടം നഷ്ടപ്പെട്ട ടീം ഇന്ത്യയെ ഡ്രസിങ് റൂമിലെത്തി പ്രധാനമന്ത്രി ആശ്വസിപ്പിക്കുന്ന ദൃശ്യങ്ങള്‍ പുറത്ത് വന്നതിന് പിന്നാലെ വിവാദവും ഉയർന്നിരുന്നു. 

ഡ്രസിങ് റൂമിലെത്തി താരങ്ങളെ ഓരോരുത്തരെയായി പ്രധാനമന്ത്രി ആശ്വസിപ്പിച്ചു. മുഹമ്മദ് ഷമിയെ പ്രധാനമന്ത്രി കെട്ടിപ്പിടിച്ച് ആശ്വസിപ്പിക്കുന്ന ചിത്രങ്ങളും പുറത്തു വന്നിരുന്നു. ഇതിന് പിന്നാലെ മോദിക്കെതിരെ പരിഹാസവും വിമർശങ്ങളും ഉയർന്നു. 

മോദിയെ ഉന്നമിട്ടും പരിഹസിച്ചും വിമര്‍ശനങ്ങളും ഉയര്‍ന്നു. മോദി കളി കാണാന്‍ എത്തിയത് കൊണ്ടാണ് ഇന്ത്യന്‍ ടീം പരാജയപ്പെട്ടതെന്നും മോദി അപശകുനമാണ് എന്നുമായിരുന്നു രാഹുല്‍ ഗാന്ധിയുടെ പ്രതികരണം. പിന്നാലെ മോദിയുടെ ഡ്രസിംങ് റൂം സന്ദര്‍ശനത്തെ വിമര്‍ശിച്ച് ടിഎംസിയും ശിവസേനയും രംഗത്തെത്തിയിരുന്നു. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

കെ എസ് ഹരിഹരന്റെ വീടിന് നേര്‍ക്ക് ആക്രമണം, സ്‌കൂട്ടറിലെത്തിയ സംഘം സ്‌ഫോടക വസ്തു എറിഞ്ഞു

ബംഗളൂരുവിനെതിരെ ഡല്‍ഹിക്ക് 188 റണ്‍സ് വിജയലക്ഷ്യം

കരമന അഖില്‍ വധം: മുഖ്യ പ്രതി സുമേഷ് ഉള്‍പ്പെടെ മുഴുവന്‍ പ്രതികളും പിടിയില്‍

ഉണ്ണിത്താന് വേണ്ടി പുറത്ത് പോകുന്നു, രാജി ഭീഷണിയുമായി ബാലകൃഷ്ണന്‍ പെരിയ

സഞ്ജുവിന്റെ ത്രോ മനപ്പൂര്‍വം തടഞ്ഞതോ? ജഡേജയുടെ ഔട്ടിനെ ചൊല്ലി തര്‍ക്കം, വിഡിയോ