കായികം

സച്ചിന്റെ സെഞ്ച്വറിയും സഞ്ജുവിന്റെ അര്‍ധ ശതകവും രക്ഷിച്ചില്ല; വിജയ് ഹസാരെയില്‍ കേരളത്തെ വീഴ്ത്തി മുംബൈ

സമകാലിക മലയാളം ഡെസ്ക്

ബംഗളൂരു: വിജയ് ഹസാരെ ട്രോഫി പോരാട്ടത്തില്‍ കേരളത്തിനു തോല്‍വി. മുംബൈ എട്ട് വിക്കറ്റിനു കേരളത്തെ വീഴ്ത്തി. ആദ്യം ബാറ്റ് ചെയ്ത കേരളം 49.1 ഓവറില്‍ 231 റണ്‍സില്‍ പുറത്തായി. മുംബൈയുടെ വിജയ ലക്ഷ്യം 24.2 ഓവറില്‍ 160 റണ്‍സാക്കി പുതുക്കി നിശ്ചയിച്ചപ്പോള്‍ അവര്‍ രണ്ട് വിക്കറ്റ് നഷ്ടത്തില്‍ ലക്ഷ്യം കണ്ടു. 

ഓപ്പണര്‍ അംഗ്കൃഷ് രഘുവന്‍ഷി 57 റണ്‍സെടുത്തു. സഹ ഓപ്പണര്‍ ജയ് ബിസ്റ്റ 30 റണ്‍സെടുത്തു. ഇരുവരുമാണ് പുറത്തായത്. ക്യാപ്റ്റന്‍ അജിന്‍ക്യ രഹാനെ നാല് സിക്‌സുകള്‍ സഹിതം 20 പന്തില്‍ 34 റണ്‍സെടുത്തു പുറത്താകാതെ നിന്നു. സുവെദ് പാര്‍കര്‍ 27 റണ്‍സുമായും പുറത്താകാതെ നിന്നു. കേരളത്തിനായി ബേസില്‍ തമ്പി ഒരു വിക്കറ്റെടുത്തു. 

നേരത്തെ ആദ്യം ബാറ്റ് ചെയ്ത കേരളത്തെ സച്ചിന്‍ ബേബിയുടെ സെഞ്ച്വറിയും ക്യാപ്റ്റന്‍ സഞ്ജു സാംസണ്‍ നേടിയ അര്‍ധ സെഞ്ച്വറിയുമാണ് രക്ഷിച്ചത്. സച്ചിന്‍ 104 റണ്‍സെടുത്തു. സഞ്ജു 55 റണ്‍സും കണ്ടെത്തി. വിഷ്ണു വിനോദ് (20), അബ്ദുല്‍ ബാസിത് (12) എന്നിവരാണ് രണ്ടക്കം കടന്ന രണ്ട് പേര്‍.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

12 മണിക്കൂര്‍ പിന്നിട്ടു; റെയ്‌സിക്കായി തിരച്ചില്‍ ഊര്‍ജിതം: അപകട സ്ഥലം കണ്ടെത്തിയതായി റിപ്പോര്‍ട്ടുകള്‍

'വാഹനത്തില്‍ ഫുള്‍ ടാങ്ക് ഇന്ധനം നിറച്ചാല്‍ പൊട്ടിത്തെറിക്കും'; സന്ദേശം വ്യാജമെന്ന് ഇന്ത്യന്‍ ഓയില്‍

വാതിൽ അബദ്ധത്തിൽ പൂട്ടി 2 വയസുകാരി മുറിയിൽ കിടന്നുറങ്ങി, പാതിരാത്രി നെട്ടോട്ടമോടി വീട്ടുകാർ.... ഒടുവിൽ

സര്‍വീസ് മുടങ്ങിയാല്‍ 24 മണിക്കൂറില്‍ മുഴുവന്‍ തുക റീഫണ്ട്: വൈകിയാല്‍ ഉദ്യോഗസ്ഥര്‍ക്ക് പിഴ: നയം പുതുക്കി കെഎസ്ആര്‍ടിസി

ഫുൾ അന്താരാഷ്ട്ര പ്രശ്നങ്ങൾ... പാപ്പാന്‍ പരീക്ഷയിൽ ആനയെ പറ്റി ഒരു ചോദ്യവും ഇല്ല!