കായികം

ടോസ് പോലും ചെയ്തില്ല; മഴയിൽ കാര്യവട്ടത്ത് കളി വൈകുന്നു

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: കാര്യവട്ടം ഗ്രീന്‍ ഫീല്‍ഡ് സ്റ്റേഡിയത്തിലെ ഇന്ത്യ- നെതര്‍ലന്‍ഡ്‌സ് ലോകകപ്പ് സന്നാഹ മത്സരം മഴയെ തുടര്‍ന്നു വൈകുന്നു. ടോസ് പോലും ചെയ്യാന്‍ കഴിഞ്ഞിട്ടില്ല. 

കഴിഞ്ഞ ദിവസം ഇംഗ്ലണ്ടിനെതിരായ ഇന്ത്യയുടെ സന്നാഹവും മഴയെ തുടര്‍ന്നു ഉപേക്ഷിച്ചിരുന്നു. ഗുവാഹത്തിയിലായിരുന്നു ഈ മത്സരം. 

തിരുവനന്തപുരത്ത് നടക്കേണ്ടിയിരുന്ന അഫ്ഗാനിസ്ഥാന്‍- ദക്ഷിണാഫ്രിക്ക പോരാട്ടവും ഒരു പന്ത് പോലും എറിയാതെ ഉപേക്ഷിച്ചു. 

ഓസ്‌ട്രേലിയ- നെതര്‍ലന്‍ഡ്‌സ് മത്സരം 23 ഓവര്‍ ആക്കി ചുരുക്കി ഗ്രീന്‍ഫീല്‍ഡില്‍ നടത്തി. ഓസ്‌ട്രേലിയ 23 ബാറ്റ് ചെയ്‌തെങ്കിലും നെതര്‍ന്‍ഡ്‌സിനു മത്സരം മുഴുമിപ്പിക്കാന്‍ സാധിച്ചില്ല. മഴ വീണ്ടും എത്തിയതോടെ അവരുടെ പോരാട്ടം 14.2 ഓവറില്‍ തീര്‍ത്തു. 

ന്യൂസിലന്‍ഡ്- ദക്ഷിണാഫ്രിക്ക പോരാട്ടമാണ് ഗ്രീന്‍ഫീല്‍ഡില്‍ ഫലം കണ്ടത്. ദക്ഷിണാഫ്രിക്കയുടെ വിജയ ലക്ഷ്യം 37 ഓവര്‍ ആക്കി ചുരുക്കിയിരുന്നു. ഡെക്ക് വര്‍ത്ത് ലൂയീസ് നിയമം അനുസരിച്ചാണ് ന്യൂസിലന്‍ഡിനെ വിജയികളായി പ്രഖ്യാപിച്ചത്.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സംസ്ഥാനത്ത് ശക്തമായ മഴ, കോട്ടയം, ഇടുക്കി, പത്തനംതിട്ട ജില്ലകളില്‍ റെഡ് അലര്‍ട്ട്; ഇന്നും നാളെയും അതിതീവ്രം

പാസഞ്ചർ വരേണ്ട പ്ലാറ്റ്‌ഫോമിൽ ചരക്ക് ട്രെയിൻ നിർത്തിയിട്ട് ലോക്കോ പൈലറ്റ് പോയി; ആശയക്കുഴപ്പത്തിലായി യാത്രക്കാർ

രാഹുലിനെ രാജ്യം വിടാന്‍ സഹായിച്ചു, പൊലീസ് ഉദ്യോഗസ്ഥനെ സസ്‌പെന്‍ഡ് ചെയ്തു

ജമ്മുകശ്‌മീരിൽ രണ്ടിടത്ത് ഭീകരാക്രമണം; വെടിവെപ്പിൽ ബിജെപി മുൻ സർപഞ്ച് കൊല്ലപ്പെട്ടു, വിനോദ സഞ്ചാരികൾക്ക് ​ഗുരുതരപരിക്ക്

കൊച്ചിയിലേക്ക് പുറപ്പെട്ട എയര്‍ ഇന്ത്യ എക്‌സ്‌പ്രസ്‌ വിമാനത്തിന് തീ പിടിച്ചു; ബം​ഗളൂരുവിൽ തിരിച്ചിറക്കി, യാത്രക്കാർ സുരക്ഷിതർ