കായികം

ഏഷ്യന്‍ ഗെയിംസില്‍ ഇന്ത്യയുടെ മെഡല്‍ നേട്ടം 74, ബോക്‌സിങില്‍ ലവ്‌ലിനക്ക് വെള്ളി, അമ്പെയ്ത്ത് മിക്‌സഡ്  കോമ്പൗണ്ടില്‍ സ്വര്‍ണം

സമകാലിക മലയാളം ഡെസ്ക്

ഹാങ്ചൗ: 2023 ഏഷ്യന്‍ ഗെയിംസില്‍ ഇന്ത്യയുടെ മെഡല്‍ നേട്ടം 74 ആയി. വനിതകളുടെ ബോക്‌സിങ് 75 കി.ഗ്രാം വിഭാഗത്തില്‍ ലവ്‌ലിന ബോര്‍ഗോഹെയ്‌ന് വെള്ളി മെഡല്‍. ഫൈനലില്‍ ചൈനീസ് താരം ക്വിയാന്‍ ലിയോട് ലവ്‌ലിന പരാജയപ്പെടുകയായിരുന്നു. 16 സ്വര്‍ണവും 27 വെള്ളിയും 31 വെങ്കലവും ഉള്‍പ്പെടെ 74 മെഡലുകളുമായി ഇന്ത്യ നാലാം സ്ഥാനത്ത് തുടരുകയാണ്. 

ഏഴ് പതിറ്റാണ്ടിനിടെ ഏഷ്യന്‍ ഗെയിംസ് ചരിത്രത്തിലെ ഇന്ത്യയുടെ ഏറ്റവും വലിയ മെഡല്‍ നേട്ടമാണിത്. 2018ല്‍ ജക്കാര്‍ത്തയില്‍ 70 മെഡലുകളെന്ന റെക്കോര്‍ഡ് ഇതോടെ മറികടന്നു.

ബോക്‌സിങില്‍ വനിതകളുടെ 57 കിലോഗ്രാം വിഭാഗത്തില്‍ പര്‍വീണ്‍ ഹൂഡക്കും വെങ്കലം കൊണ്ട് തൃപ്തിപ്പെടേണ്ടി വന്നു. സെമിയില്‍ ചൈനീസ് തായ്‌പേയ് താരം ടിങ് യു ലിന്നിനോട് പര്‍വീണ്‍ പരാജയം ഏറ്റുവാങ്ങേണ്ടി വന്നു (5-0).  

അമ്പെയ്ത്ത് മിക്‌സഡ്  കോമ്പൗണ്ട്  ടീം ഇനത്തില്‍ ഇന്ത്യയുടെ ജ്യോതി സുരേഖ വെന്നം- ഓജസ് പ്രവീണ്‍ സഖ്യം ഇന്ത്യക്ക് വേണ്ടി സ്വര്‍ണം നേടി. കൊറിയയുടെ സോ ചൊവോണ്‍ ജൂജഹൂണ്‍ സഖ്യത്തെ 159- 158 എന്ന സ്‌കോറിന് മറികടന്നാണ് സ്വര്‍ണ നേട്ടം. 

സ്‌ക്വാഷ് മിക്‌സഡ് ഡബിള്‍സില്‍ അഭയ് സിങ്- അനാഹത് സിങ് സഖ്യം ഇന്ത്യക്കായി വെങ്കലം നേടിയിരുന്നു. സെമിയില്‍ മലേഷ്യയുടെ ഐഫ അസ്മാന്‍ ബിന്‍ടി - സയാഫിഖ് മുഹമ്മദ് കമാല്‍ സഖ്യത്തോട് 2-1 ന് പരാജയം ഏറ്റുവാങ്ങി വെങ്കലം കൊണ്ട് തൃപ്തിപ്പെടേണ്ടി വന്നു. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

പുതിയ റെക്കോര്‍ഡ് ഇടുമോ?, 54,000 കടന്ന് വീണ്ടും സ്വര്‍ണവില, ഒറ്റയടിക്ക് ഉയര്‍ന്നത് 560 രൂപ

അയ്യോ ഐശ്വര്യക്ക് ഇതെന്തുപറ്റി! മകൾക്കൊപ്പം കാനിലെത്തിയ താരത്തെ കണ്ട് ആരാധകർ

ബോക്‌സ്‌ഓഫീസ് കുലുക്കാൻ കച്ചമുറുക്കി ചന്തുവും നീലകണ്ഠനും നാ​ഗവല്ലിയും; മലയാള സിനിമയ്‌ക്ക് റീ-റിലീസുകളുടെ കാലം

ഭര്‍ത്താവിനെയും കുഞ്ഞിനെയും ഉപേക്ഷിച്ച് ഗര്‍ഭിണിയായ യുവതി കാമുകനൊപ്പം നാടുവിട്ടു; പരിചയപ്പെട്ടത് ഇന്‍സ്റ്റഗ്രാം വഴി

'ഫീസ് അടയ്ക്കാന്‍ പോകുന്നു എന്ന് പറഞ്ഞ് ഇറങ്ങി'; കൊല്ലത്ത് ട്രെയിന്‍ തട്ടി മരിച്ചത് ഒരുമാസം മുന്‍പ് ഇന്‍സ്റ്റഗ്രാം സുഹൃത്തുക്കളായ 18 വയസ്സുകാര്‍