കായികം

വനിതകളുടെ കോമ്പൗണ്ട് അമ്പെയ്ത്ത് ; ജ്യോതി സുരേഖക്ക് സ്വര്‍ണം, മെഡല്‍ നേട്ടത്തില്‍ സെഞ്ച്വറിയോടടുത്ത് ഇന്ത്യ 

സമകാലിക മലയാളം ഡെസ്ക്

ഹാങ്ചൗ:  2023 ഏഷ്യന്‍ ഗെയിംസില്‍ അമ്പെയ്ത്തില്‍ വനിതകളുടെ കോമ്പൗണ്ട് ഇനത്തില്‍ ഇന്ത്യക്ക് സ്വര്‍ണം. ജ്യോതി സുരേഖ വെന്നമാണ് ഇന്ത്യക്കായി സ്വര്‍ണം നേടിയത്. ഫൈനലില്‍ 149-145 എന്ന സ്‌കോറിന് കൊറിയന്‍ താരത്തെ മറികടന്നാണ് ജ്യോതിയുടെ സ്വര്‍ണ നേട്ടം. ഇത്തവണത്തെ ഏഷ്യന്‍ ഗെയിംസില്‍ ജ്യോതിയുടെ മൂന്നാം സ്വര്‍ണമാണിത്. 

ഇതേയിനത്തില്‍ ഇന്ത്യയുടെ അതിഥി സ്വാമി വെങ്കലം നേടി. ഇന്തോനേഷ്യന്‍ താരത്തെ 146-140 എന്ന സ്‌കോറിന് പരാജയപ്പെടുത്തിയാണ് അതിഥിയുടെ മെഡല്‍ നേട്ടം. 

24 സ്വര്‍ണവും 35 വെള്ളിയും 40 വെങ്കലവുമടക്കം ഇന്ത്യയുടെ മെഡല്‍ നേട്ടം 99 ആയി. 72 വര്‍ഷത്തെ ഏഷ്യന്‍ ഗെയിംസ് ചരിത്രത്തില്‍ ആദ്യമായി ഇന്ത്യ 100 മെഡല്‍ നേട്ടമെന്ന് റെക്കോര്‍ഡ് നേടുമെന്ന് ഉറപ്പായി. ജക്കാര്‍ത്തയില്‍ നേടിയ 70 മെഡലുകളായിരുന്നു ഇതുവരെ റെക്കോര്‍ഡ്. ജക്കാര്‍ത്തയില്‍ 16 സ്വര്‍ണം 23 വെള്ളി 31 വെങ്കലം എന്നിങ്ങനെയായിരുന്നു മെഡല്‍ നേട്ടം. 

ഈ വാർത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സംസ്ഥാനത്ത് അതിതീവ്രമഴയ്ക്ക് സാധ്യത; നാളെയും മറ്റന്നാളും മൂന്ന് ജില്ലകളില്‍ റെഡ് അലര്‍ട്ട്

സുധി അന്നയുടെ 'പൊയ്യാമൊഴി' കാനിൽ: പ്രദർശനം നാളെ

'ഒളിവിലിരുന്ന് സ്വയരക്ഷയ്ക്കു വേണ്ടി പ്രതി പറയുന്ന കാര്യങ്ങള്‍ അപമാനം'; അതിജീവിതയെ അപമാനിക്കുന്ന വിധം വാര്‍ത്തകള്‍ നല്‍കരുത്: വനിതാ കമ്മിഷന്‍

സ്വിം സ്യൂട്ടില്‍ മോഡലുകള്‍: ലോകത്തെ ഞെട്ടിച്ച് സൗദി

തിരുവനന്തപുരത്ത് ഖനനത്തിനും മലയോര മേഖലയിലേക്കുള്ള യാത്രയ്ക്കും നിരോധനം; പത്തനംതിട്ടയില്‍ രാത്രിയാത്രയ്ക്ക് വിലക്ക്