കായികം

ബംഗ്ലാ ബൗളിങിനെ അടിച്ചു പറത്തി ഓപ്പണര്‍മാര്‍; ഇംഗ്ലണ്ടിനു മികച്ച തുടക്കം

സമകാലിക മലയാളം ഡെസ്ക്

ധരംശാല: ലോകകപ്പിലെ തങ്ങളുടെ രണ്ടാം പോരാട്ടത്തില്‍ ബംഗ്ലാദേശിനെതിരെ മികച്ച തുടക്കമിട്ട് ഇംഗ്ലണ്ട്. 20 ഓവര്‍ മത്സരം പിന്നിടുമ്പോള്‍ അവര്‍ ഒരു വിക്കറ്റ് നഷ്ടത്തില്‍ 134 റണ്‍സെന്ന നിലയില്‍. 

ഓപ്പണര്‍മാരായ ജോണി ബെയര്‍സ്‌റ്റോ, ഡേവിഡ് മാലന്‍ എന്നിവര്‍ സെഞ്ച്വറി കൂട്ടുകെട്ട് പടുത്തുയര്‍ത്തി. ഇരുവരും അര്‍ധ സെഞ്ച്വറികള്‍ നേടി. 18ാം ഓവറിന്റെ അഞ്ചാം പന്തില്‍ ബെയര്‍‌സ്റ്റോയെ മടക്കി ബംഗ്ലാ ക്യാപ്റ്റന്‍ ഷാകിബ് അല്‍ ഹസനാണ് കൂട്ടുകെട്ടു പൊളിച്ചത്. ബെയര്‍‌സ്റ്റോ 59 പന്തില്‍ എട്ട് ഫോറുകള്‍ സഹിതം 52 റണ്‍സെടുത്തു. താരം ക്ലീന്‍ ബൗള്‍ഡായി. 

ടോസ് നേടി ബംഗ്ലാദേശ് ഇംഗ്ലണ്ടിനെ ബാറ്റിങിനു വിടുകയായിരുന്നു. 55 പന്തില്‍ 11 ഫോറും രണ്ട് സിക്‌സും സഹിതം മാലന്‍ 70 റണ്‍സുമായി ബാറ്റിങ് തുടരുന്നു. 10 റണ്‍സുമായി ജോ റൂട്ടും ക്രീസില്‍.

ഈ വാർത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ഹെലികോപ്റ്റര്‍ കണ്ടെത്താനായില്ല: രക്ഷാപ്രവര്‍ത്തനത്തിന് തടസമായി മോശം കാലാവസ്ഥ; പ്രസിഡന്‍റിനായി പ്രാര്‍ത്ഥിച്ച് ഇറാന്‍ ജനത

രാജ്യാന്തര ലഹരിമരുന്ന് ശൃംഖലയിലെ പ്രധാനി; കോംഗോ പൗരന്‍ അറസ്റ്റില്‍

രണ്ട് യുവാക്കള്‍ ചിറയില്‍ മുങ്ങിമരിച്ചു; അപകടം കുളിക്കാനിറങ്ങിയപ്പോള്‍

'വിദ്യാ വാഹന്‍ ആപ്പില്‍ രജിസ്റ്റര്‍ ചെയ്യണം; പരമാവധി 50 കിമീ വേഗത, കുട്ടികള്‍ക്ക് സുരക്ഷിത യാത്ര, നിദേശങ്ങളുമായി എംവിഡി

ഇടുക്കിയിൽ അതിതീവ്രമഴ: നാളെയും മറ്റന്നാളും വെക്കേഷൻ ക്ലാസുകൾക്ക് അവധി