കായികം

'വളരെ ശാന്തന്‍'; ഇന്ത്യയെ മൂന്നാം ലോകകിരീടത്തിലേക്ക് നയിക്കാന്‍ ഏറ്റവും മികച്ചവൻ രോഹിത് തന്നെ: പോണ്ടിങ്ങ്

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: ഇന്ത്യയെ ലോകകപ്പ് കിരീടത്തിലേക്ക് നയിക്കാന്‍ എറ്റവും മികച്ച താരം രോഹിത് ശര്‍മ്മയെന്ന് ഓസ്‌ട്രേലിയന്‍ മുന്‍ ക്യാപ്റ്റന്‍ റിക്കി പോണ്ടിങ്ങ്. ശാന്തനും സൗമ്യനുമായ രോഹിത് തന്നെയാണ് ഇന്ത്യയെ മൂന്നാം ലോകകിരീടത്തിലേക്ക് നയിക്കാന്‍ ഏറ്റവും യോഗ്യന്‍. വളരെ ശാന്തമായാണ് രോഹിത് കാര്യങ്ങള്‍ കൈകാര്യം ചെയ്യുന്നതെന്നും പോണ്ടിങ്ങ് പറഞ്ഞു. 

അദ്ദേഹം കളിക്കുന്നതും അതേ രീതിയിലാണ്. കളത്തിന് പുറത്തും അകത്തും രോഹിത് വളരെ മിതഭാഷിയാണ്. ഇന്ത്യയെ നയിക്കാന്‍ വേണ്ട സ്വഭാവസവിശേഷതകള്‍ രോഹിതിനുണ്ട്. സ്വന്തം മണ്ണില്‍ രണ്ടാം ലോകകിരീടം എന്ന നേട്ടം കരസ്ഥമാക്കാന്‍ ഇന്ത്യയെ നയിക്കാന്‍ രോഹിത് ശര്‍മ്മയാണ് ഏറ്റവും അനുയോജ്യനെന്നും പോണ്ടിങ്ങ് കൂട്ടിച്ചേർത്തു. 

മുന്‍ നായകന്‍ വിരാട് കോഹ് ലി ബാറ്റിങ്ങില്‍ കൂടുതല്‍ ശ്രദ്ധ പുലര്‍ത്തുകയാണ് ചെയ്യേണ്ടതെന്നും പോണ്ടിങ്ങ് അഭിപ്രായപ്പെട്ടു. 2021 ഡിസംബറിലാണ് രോഹിത് ശര്‍മ്മ വിരാട് കോഹ്‌ലിയില്‍ നിന്നും ഏകദിന നായകസ്ഥാനം ഏറ്റെടുത്തത്. ലോകകപ്പിലെ ആദ്യ മൂന്നു മത്സരങ്ങളിലും മികച്ച വിജയം നേടിയ ഇന്ത്യ പോയിന്റ് പട്ടികയില്‍ മുന്നിലാണ്. 

ഈ വാര്‍ത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സ്വാതി ബിജെപി ഏജന്റ്, കള്ളം പറയുന്നുവെന്ന് എഎപി; ​ഗുണ്ടയെ സംരക്ഷിക്കാനുള്ള നീക്കമെന്ന് മറുപടി

അനധികൃത ഗ്യാസ് ഫില്ലിങ് യൂണിറ്റില്‍ പൊട്ടിത്തെറി; കേസ്

അഞ്ച് കോടിയുടെ 6.65 ലക്ഷം ടിൻ അരവണ പായസം നശിപ്പിക്കണം; ടെൻഡർ വിളിച്ച് ദേവസ്വം വകുപ്പ്

രാഹുലിനെ സാക്ഷിയാക്കി പൂരന്‍സ് വെടിക്കെട്ട്; മുംബൈക്കെതിരെ ലഖ്‌നൗവിന് 214 റണ്‍സ്

എസി ഓണാക്കി കാറിനുള്ളിൽ വിശ്രമിക്കാൻ കിടന്നു: യുവാവ് മരിച്ച നിലയിൽ